എം ടി. ഹൈസ്കൂൾ കുറിയന്നൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റ് 2025
കുറിയന്നൂർ മാർത്തോമാ ഹൈസ്കൂളിൽ സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാഘോഷം 2025 സെപ്റ്റംബർ മാസം 22 ന് നടന്നു. രാവിലെ പ്രത്യേക അസംബ്ലി കൂടുകയും കുട്ടികൾ പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി സാറാമ്മ പി മാത്യു സ്വതന്ത സോഫ്റ്റ് വെയറിനെപ്പറ്റിയുള്ള വിശദീകരണങ്ങൾ നൽകി. സ്വതന്ത്ര സോഫ്റ്റ് വെയർ സംബസിച്ച് 10-ാം ക്ലാസ് വിദ്യാർത്ഥിനി കുമാരി കൃഷ്ണപ്രിയ വിനോജ് കുട്ടികൾക്ക് മനോഹരമായ ഒരു സന്ദേശം നൽകി. തുടർന്ന് കൈറ്റ് മെൻ്ററായ ശ്രീ.കെ.ബി. ബാബുവും ഒരു സന്ദേശം നൽകി.


റോബോ ഫെസ്റ്റ് 2025
2025 സെപ്റ്റംബർ മാസം തീയതിയിൽ കുറിയന്നൂർ മാർത്തോമ്മാ ഹൈസ്കൂളിൽ റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു. റോബോട്ടിക്സ് അനിമേഷൻ സ്ക്രാച്ച് ഗെയിം തുടങ്ങിയ വിഷയങ്ങളിൽ വിവിധ പ്രോഗ്രാമുകൾ കുട്ടികൾ അവതരിപ്പിച്ചു. എറെ രസകരവും വിജ്ഞാനപ്രദവുമായ ഈ പരിപാടി സ്കൂളിലെ വിവിധ ക്ലാസുകളിലെ കുട്ടികൾക്കു മുമ്പിൽ പ്രദർശിപ്പിച്ചു. വളരെ കൗതുകത്തോടെ ഈ പ്രോഗ്രാം കുട്ടികൾ വീക്ഷിക്കുകയുണ്ടായി.

