എം.റ്റി എൽ .പി. എസ്. കീഴ്വായപൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ സുരക്ഷ ക്ലബ്‌

നമ്മുടെ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ പൗരന്മാരെ രൂപപ്പെടുത്തി എടുക്കുന്നതിൽ സ്കൂളുകളുടെ പങ്ക് നിർണായകമാണ്. അതുകൊണ്ട് തന്നെ സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പു വരുത്തേണ്ടത് വളരെ അത്യാവിശമാണ്. ഏതൊരു ദുരന്തത്തിൽ നിന്നും കുട്ടികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സുരക്ഷ ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്.ആയതിനാൽ സ്കൂൾ സുരക്ഷ ക്ലബ്‌ സുരക്ഷയ്ക്ക് പ്രധാന പങ്കുവഹിക്കുന്നു.

ഊർജ്ജസംരക്ഷണ ക്ലബ്‌

ആധുനിക ജീവിതത്തിൽ വൈദ്യുതി, ഇന്ധനം  എന്നിവ ഒഴിവാക്കാനാകാത്ത ഘടകങ്ങളാണ്. എന്നാൽ ഇവ രണ്ടും  എത്രകണ്ടു കുറച്ചും കാര്യക്ഷമമായും  ഉപയോഗിക്കാം  എന്നു ചിന്തിക്കുന്നത്  അത്യന്താപേക്ഷിതമാണ്.ലോകത്തെമ്പാടും ഉപയോഗിക്കുന്ന ഊർജ്ജ സ്രോതസുകളിൽ മുൻപന്തിയിൽ നിൽക്കുന്നത്  എണ്ണ, കൽക്കരി, പ്രകൃതിവാതകം, ജലവൈദ്യുത പദ്ധതികൾ  എന്നിവയാണ്. എന്നാൽ പ്രകൃതിയിൽ (ഭൂഗോളത്തിൽ) നിന്ന്  ലഭിക്കുന്ന ഈ സ്രോതസുകൾക്ക്  പരിമിതികളുണ്ട് ."ഊർജ്ജം നിർമ്മിയ്ക്കുവാനോ നശിപ്പിയ്ക്കുവാനോ സാധ്യമല്ല.അത് ഒരു രൂപത്തിൽ നിന്നു മറ്റൊരു രൂപത്തിലേയ്ക്ക് മാറ്റുവാനേ കഴിയൂ. ആയതിനാൽ ഊർജ്ജത്തെ  ഭാവി തലമുറയ്ക്കുവേണ്ടി സംരക്ഷിക്കുന്നതിനായുള്ള  വേദിയാണ് ഊർജ്ജസംരക്ഷണ ക്ലബ്‌.

മലയാളം ക്ലബ്‌

കുട്ടികൾക്ക് മലയാള ഭാഷയോടും സാഹിത്യത്തോടും താല്പര്യം വളർത്തുന്നതിന് മലയാളം ക്ലബ്‌ മുഖ്യ പങ്കുവഹിക്കുന്നു.വായനശീലം കുട്ടികളിൽ കുറഞ്ഞുവെരുന്ന സാഹചര്യത്തിൽ മലയാളം ക്ലബ്ബ് മുഖേന വായന, കവിത രചന, കഥ രചന, ഉപന്യാസം, എന്നിവയിലൂടെ കുട്ടികളെ അക്ഷരങ്ങളുടെ പുതുലോകം തന്നെ തീർക്കാനും താല്പര്യം ജനിപ്പിക്കാനും കഴിയുന്നു.

ഇംഗ്ലീഷ് ക്ലബ്‌

ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം മനസിലാക്കി കുട്ടികളിൽ ഇംഗ്ലീഷ് വിജ്ഞാനം വളർത്താനുതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ സംയോജിപ്പിച്ചുകൊണ്ട് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, ബുള്ളറ്റിന് ബോർഡ്‌, ഉപന്യാസ രചന, കഥാ രചന, കവിതാ രചന സ്കിറ്റ്, റെസിറ്റേഷൻ, സ്പെല്ലിങ് കോമ്പറ്റിഷൻ തുടങ്ങിയവ നടത്തപെടുന്നു.

ഗണിത ക്ലബ്‌

ഗണിത പഠന ആഭിമുഖ്യം വർധിപ്പിക്കാൻ  നവീന ഗണിത പഠന സാധ്യതകൾ ഉപയോഗിക്കുക. അടിസ്ഥാന ഗണിത ശേഷികൾ എല്ലാവരിലും ഉറപ്പുവരുത്താൻ പഠന പാക്കേജുകൾ തയാറാക്കുക, ഗണിതപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക. ഗണിത പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കായി പ്രേത്യേകം പദ്ധതികൾ ആസൂത്രണം ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഗണിത ക്ലബ്‌ മുഖേന നടത്തിവരുന്നത്