എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രകൃതിയോടിണങ്ങിയുള്ള ജീവിതം അർത്ഥപൂർണമാക്കിയാൽ മാത്രമേ ഇന്നത്തെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകൂ എന്ന അവബോധം കുട്ടികളിൽ വളർത്താനും പ്രകൃതിയെ സ്നേഹിക്കുന്നവരാക്കി മാറ്റാനും പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കാരണമാകുന്നു.

കൊട്ടാരക്കര മാർത്തോമ്മാ ഹൈസ്ക്കൂൾ ഫോർ ഗേൾസിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒക്ടോബർ 2 മുതൽ 8 വരെ വനം-വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി 6.10.2021 ബുധൻ രാവിലെ 11 മണിക്ക് 'പരിസ്ഥിതി സംരക്ഷണം' എന്ന വിഷയത്തെ ആസ്പദമാക്കി ഒരു വെബിനാർ സംഘടിപ്പിച്ചു. ക്ലാസ് നയിച്ചത് കേരള വന്യജീവിവകുപ്പിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശ്രീ സതീഷ് സാറാണ്. കൺവീനറായി ശ്രീമതി. ബെൻസി ടി. പ്രവർത്തിക്കുന്നു.