എം.പി സുബ്രമണ്യമേനോൻ
എം പി സുബ്രഹ്മണ്യമേനോൻ | |
---|---|
![]() | |
ജനനം | / / കടുങ്ങപുരം |
മരണം | / / കടുങ്ങപുരം |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അധ്യാപകൻ |
ജനനം
കടുങ്ങപുരത്ത് മുതൽപുരേടത്ത് തറവാട്ടിൽ ജനിച്ചു.
വിദ്യാഭ്യാസം
/////////////-------------------------*****************
ജോലി
![](/images/thumb/3/36/18078_1963_grP_MPS1.jpeg/300px-18078_1963_grP_MPS1.jpeg)
ഇന്നത്തെ കടുങ്ങപുരം ഗവൺമെന്റ് ഹയർസെകൻഡറിയുടെ ആദ്യകാലത്തെ ലോവർ പ്രൈമറി സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1963 ൽ ഹെഡ്മാസ്റ്ററായി സർവീസിൽ നിന്നും വിരമിച്ചു.
പ്രവർത്തന മേഖല
വിദ്യാഭ്യാസം
പിന്നോക്ക പ്രദേശമായിരുന്ന കടുങ്ങപുരം, കട്ടിലശ്ശേരി, പുഴക്കാട്ടിരി പ്രദേശങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വപരമായ പങ്ക് വഹിച്ചു. വിദ്യാലയങ്ങളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് ത്യാഗപൂർണമായ പ്രവർത്തനങ്ങളാണ് നടത്തിയത്. ലോവർ പ്രൈമറി സ്കൂളായ കടുങ്ങപുരം എൽ പി സ്കൂളിനെ അപ്പർ പ്രൈമറിയാക്കി ഉയർത്തുന്നതിന് പ്രധാന പങ്ക് വഹിച്ചു.
കടുങ്ങപുരം പോസ്റ്റ് ഓഫീസ്
രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പോസ്റ്റ് ഓഫീസുകൾ നിലവിൽ വന്ന കാലത്ത് കടുങ്ങപുരത്ത് പോസ്റ്റ് ഓഫീസ് സ്ഥാപിക്കുന്നതിന് അധികാരികളിൽ സമ്മർദ്ദം ചെലുത്തി. നിശ്ചിത തുക മണിയോർടർ ഉണ്ടെങ്കിലേ പോസ്റ്റ് ഓഫീസ് നിലനിർത്തൂ എന്ന അധികാരികളുടെ നിബന്ധന പാലിക്കാൻ പെരിന്തൽമണ്ണയിൽ പോയി കടുങ്ങപുരത്തേക്ക് സ്വന്തം പേരിൽ മണിയോർടർ അയച്ചിരുന്നതായും കാൽനട വ്യാപാരികളെ സ്വന്തം പേരിലേക്ക് അവരുടെ നാട്ടിലേക്ക് മണിയോർഡർ അയക്കാൻ നിർബന്ധിച്ചിരുന്നതായും കേട്ടിട്ടുണ്ട്.