എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/കുട്ടൻ കാക്കയുടെ നൻമ
കുട്ടൻ കാക്കയുടെ നൻമ
പണ്ടൊരിക്കൽ ഒരു കാട്ടിൽ കുട്ടൻ എന്നു പേരുള്ള ഒരു കാക്ക ഉണ്ടായിരുന്നു .കുട്ടൻ കാക്കയ്ക്ക് നാടുകൾ സഞ്ചരിച്ചു കാണുന്നത് വളരെ ഇഷ്ടമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അവർ പറന്ന് പറന്ന് നാടുകൾ ചുറ്റിക്കാണുകയായിരുന്നു. ഒരുപാടു ദൂരം സഞ്ചരിച്ചതിനാൽ കുട്ടൻ കാക്കക്ക് വല്ലാത്ത് വല്ലാത്ത ക്ഷീണം തോന്നി, ക്ഷീണിതനായ കുട്ടൻ കാക്ക അവിടെ കണ്ട ഒരു മരത്തിൽ ഇരുന്നു. അപ്പോഴാണ് കുട്ടൻ കാക്ക തൻ്റെ ചുറ്റും ശ്രദ്ധിച്ചത് !."താൻ പറന്നെത്തിച്ചേർന്നത് വേറൊരു ഗ്രാമത്തിലാണെന്നും അവിടെയുള്ള ഒരു ഉണങ്ങിയ മരത്തിലാണ് താൻ ഇരിക്കുന്നത് എന്നും" .ആ ഗ്രാമം ആ കെ വറ്റിവരണ്ടതായിരുന്നു. അവൻ അത്ഭുതത്തോടെ ആ മരത്തിനോട് ചോദിച്ചു! ഇവിടെ എന്താ സംഭവിച്ചത് എന്ന് ?അപ്പോൾ ആ മര പറഞ്ഞു.ഈ ഗ്രാമം ഇതിനു മുൻപ് നല്ല പച്ചപ്പ് നിറഞ്ഞതായിരുന്നു. പക്ഷെ ഇപ്പോൾ ഈ ഗ്രാമത്തിലെ ആളുകൾ അവരുടെ ആവശ്യത്തിനായി മരങ്ങൾ മുറിക്കുകയും, പുഴകളും തോടുകളും മലിനമാക്കുകയും ചെയ്തു. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.മരം പറഞ്ഞത് കേട്ടപ്പേൾ കുട്ടൻ കാക്കക്ക് വല്ലാത്ത സങ്കടമായി .അപ്പോൾ കുട്ടൻ കാക്ക വിചാരിച്ചു. ഈ ഗ്രാമം എങ്ങനെയെങ്കിലും പഴയ സ്ഥിതിയിലാക്കണമെന്ന് . എന്നിട്ട് കാക്ക തൻ്റെ സ്വന്തം നാട്ടിലേക്ക് പോയി. അവിടെ ചെന്ന് താൻ കണ്ട കാര്യങ്ങളെല്ലാം കുട്ടൻ കാക്ക തൻ്റെ കൂട്ടുകാരോട് പറഞ്ഞു. ഇതു കേട്ടതും അവൻ്റെ കുട്ടുകാർ പറഞ്ഞു. നമുക്ക് ആ ഗ്രാമത്തിലേക്കൊന്നു പോയ് നോക്കാമെന്ന്. അങ്ങനെ അടുത്ത ദിവസം തന്നെ അവരെല്ലാവരും കൂടി ആ ഗ്രാമത്തിലേക്ക് പോയി. ഗ്രാമത്തിലെ കാഴ്ചകൾ കണ്ടപ്പോൾ അവൻ്റെ കൂട്ടുകാരെല്ലാം പറഞ്ഞു. ഈ ഗ്രാമം ഇനി എങ്ങനെ പഴയ സ്ഥിതിയിലാക്കാനാ? അങ്ങനെ പറഞ്ഞു കൊണ്ട് കുട്ടൻ കാക്കയുടെ കൂട്ടുകാർ തിരിച്ച പറന്നു പോയി. ഈ സമയം കുട്ടൻ കാക്ക വിചാരിച്ചു .അവർ പോവുകയാണെങ്കിൽ പോകട്ടെ എന്തായാലും എനിക്ക് ഈ നാടിനെ രക്ഷിക്കണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 12/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ