എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/നാഷണൽ കേഡറ്റ് കോപ്സ്/2024-25
2022-23 വരെ | 2023-24 | 2024-25 |
NCC Army Wing Unit
Emjay VHSS Villaippally NCC 30 Kerala BN Calicut ഇന്ത്യയിലെ യുവജന വികസന സംഘടനയായ എൻ.സി.സി.യുടെ (നാഷണൽ കേഡറ്റ് കോർപ്സ്) ഒരു യൂണിറ്റാണ് ഇന്ത്യൻ കരസേനയുടെ കീഴിലുള്ള എൻ.സി.സി 30 കേരള ബറ്റാലിയൻ കാലിക്കറ്റ്. വിദ്യാർഥികൾക്കിടയിൽ അച്ചടക്കവും, നേതൃപാടവവും , കർത്തവ്യബോധവും വളർത്തിയെടുക്കുകയാണ് എൻ.സി.സി ലക്ഷ്യമിടുന്നത്. ഈ പ്രദേശങ്ങളിലെ എൻ.സി.സി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന കേരള & ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റിന് കീഴിലുള്ള യൂണിറ്റുകളിൽ ഒന്നാണ് 30 കേരള ബറ്റാലിയൻ. സ്കൂളിന്റെ ആരംഭകാലം തൊട്ട് സജീവമായി പ്രവർത്തിക്കുന്ന എം.ജെ സ്കൂൾ എൻ. സി. സി യൂണിറ്റിൽ ഇന്ന് 48 സീനിയർ കാഡറ്റുകളും 50 ജൂനിയർ കാഡറ്റുകളുമടക്കം 98 അംഗങ്ങളുണ്ട്.
കോഴിക്കോട് വെസ്റ്റ്ഹിൽ ആണ് എൻ.സി.സി 30 കേരളയുടെ ബറ്റാലിയൻ ഓഫീസ് ആസ്ഥാനം . എട്ടാം തരത്തിൽ നിന്ന് പ്രവേശന പരീക്ഷ, അഭിമുഖം, കായികക്ഷമതാ പരിശോധന എന്നിവക്ക് ശേഷമാണ് കേഡറ്റുകളെ തെരഞ്ഞെടുക്കുന്നത്. എട്ട് , ഒമ്പത് ക്ലാസുകളിൽ എൻ.സി.സി കേഡറ്റുകൾക്ക് സൈനിക പരിശീലനം, സാഹസിക പ്രവർത്തനങ്ങൾ, നേതൃത്വ പരിപാടികൾ ,ഡ്രില്ലുകൾ, ക്യാമ്പുകൾ, കമ്മ്യൂണിറ്റി സേവനം, ദേശീയ അന്തർദേശീയ ഇവന്റുകളിലെ പങ്കാളിത്തം എന്നിവ ബറ്റാലിയൻ ഉറപ്പ് നൽകുന്നു.
എൻ സി സി എൻട്രൻസ് പരീക്ഷ
വില്യാപ്പള്ളി: എം.ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുതിയ അധ്യായനവർഷത്തിലേക്കുള്ള NCC സെലക്ഷൻ ടെസ്റ്റ് ജൂൺ 12 ബുധനാഴ്ച ഷംസീർ സർ നേതൃത്വത്തിൽ നടത്തി.425 കുട്ടികൾ പങ്കെടുത്ത Test കൃത്യം 10 മണിക്ക് ആരംഭിച്ച് 1 മണിക്ക് അവസാനിച്ചു.
ഓറിയന്റേഷൻ ക്ലാസ്
എൻ സി സി 2024-27 ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ഓറിയന്റേഷൻ ക്ലാസ് 02.07.24 ചൊവ്വാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. സ്വാഗതം ഹൗറ ബത്തൂൽ നിർവഹിച്ചു. അധ്യക്ഷൻ അസീസ് സാർ നിർവഹിച്ചു. ഉദ്ഘാടനം ചെയ്തത് പ്രധാനധ്യാപികൻ ഷംസുദ്ദീൻ സാർ നിർവഹിച്ചു. എൻ സി സി ഓഫീസർ ഷംസീർ സാർ എൻ സി സി പ്രവർത്തങ്ങൾ കുറിച്ഛ് സംസാരിച്ചു