എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
  • ക്ലാസ് മാഗസിൻ:-.
  • വിഷയ അടിസ്ഥാനത്തിൽ ഓരോ ക്ലാസുകാരും അവരുടേതായ ക്ലാസ് മാഗസിനുകൾ തയ്യാറാക്കി വരുന്നുണ്ട്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി:-
  • കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു . വായനാദിനാചരണം, വായനാവാരം ആചരിക്കൽ, വായനാമത്സരം നടത്തൽ, ലൈബ്രറി പുസ്തക വിതരണം ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ:-.
  • സോഷ്യൽ സയൻസ് ക്ലബ്:-
  • അഞ്ചു മുതൽ 10 വരെ ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നുണ്ട് . പാഠപുസ്തകവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു. ചരിത്രകാരൻമാരുടെ ചിത്രങ്ങൾ , ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ ചിത്രങ്ങൾ  എന്നിവ ശേഖരിച്ച് ആൽബം നിർമ്മാണം , സ്റ്റാമ്പ് കളക്ഷൻ , മാപ്പിൽ  സ്ഥലങ്ങൾ അടയാളപ്പെടുത്തൽ ,ക്വിസ് ക്വിസ് പ്രോഗ്രാമുകൾ , ദിനാചരണങ്ങൾ എന്നിവയും ഏറ്റവും നല്ല രീതിയിൽ നടത്തിവരുന്നു.
  • സയൻസ് ക്ലബ്:-
  • എല്ലാ ക്ലാസിലെയും കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സയൻസ് ക്വിസ്സുകൾ ,ശാസ്ത്ര പരീക്ഷണങ്ങൾ, ദിനാചരണങ്ങൾ, എക്സിബിഷനുകൾ എന്നിവയും നടത്തിവരുന്നുണ്ട്.
  • ഇംഗ്ലീഷ് ക്ലബ്:-
  • ഇംഗ്ലീഷ് ക്ലബ്ബ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി adding my vocabulary എന്ന പേരിൽ vocabulary improve ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.My own sentences എന്ന പേരിൽ കുട്ടികളെ കൊണ്ട് തന്നെ  Sentences create  ചെയ്യുന്ന  പ്രവർത്തനങ്ങൾ , ന്യൂസ് പേപ്പർ റീഡിങ് ,മേക്കിങ് ഓഫ് സമ്മറി ,ഇംഗ്ലീഷ് സ്പീക്കിംഗ് ആക്ടിവിറ്റീസ് എന്നിവയും  നടത്തുന്നു .ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ കണ്ടുവരുന്ന മാറ്റങ്ങൾ  മികവുറ്റതാണ്.
  • നേച്ചർ ക്ലബ്:-
  • പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ  ആരംഭിച്ച നേച്ചർ ക്ലബ്  പ്രവർത്തനങ്ങൾ  കുട്ടികളിൽ  കൃഷിയോടുള്ള താല്പര്യം വർദ്ധിപ്പിക്കുവാൻ സഹായകമായി. ചെടികൾ നടുന്നതിനും അതിനെ പരിപാലിക്കുന്നതിനും കുട്ടികൾക്ക് സമയം നൽകുന്നു . മുൻവർഷങ്ങളിൽ കൃഷി ഓഫീസിൽ നിന്നും വിവിധ പച്ചക്കറി തൈകളും വിത്തുകളും ലഭിക്കുകയുണ്ടായി.അവ വേണ്ട രീതിയിൽ പരിപാലിച്ചു വിളവെടുപ്പു കൾ നടത്തി. ലഭിച്ച പച്ചക്കറികൾ  ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാൻ സാധിച്ചു. ഈ വർഷവും കൃഷി ഓഫീസിൽ നിന്ന് ലഭിച്ച  പച്ചക്കറിതൈകൾ  കുട്ടികളുടെ  മേൽനോട്ടത്തിൽ പരിപാലിച്ചു വരുന്നു.
  • ഗണിത ക്ലബ്ബ്:- അഞ്ചുമുതൽ  10 വരെ  ക്ലാസുകളിലെ കുട്ടികളെ  ഉൾ പ്പെടുത്തിക്കൊണ്ട് ഗണിത ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ഗണിത വിജയം, ഗണിത മാഗസിൻ, ഗണിത ക്വിസ്, ഗണിതോത്സവം  എന്നീ പ്രവർത്തനങ്ങൾ  നടത്തുന്നു.  ഗണിതോത്സവം പരിപാടിയിലൂടെ കുട്ടികളിൽ ചതുഷ്ക്രിയകൾ ഉറപ്പിക്കാൻ സാധിച്ചു. പ്രൈമറി ക്ലാസുകളിലെ ഗണിതം മധുരം എന്ന പരിപാടി കളികളിലൂടെ  കുട്ടികൾക്ക്  ഗണിതപഠനം  എളുപ്പമാക്കി.എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്/പ്രവർത്തനങ്ങൾ