എന്റെ ഗ്രാമം-ഈങ്ങാപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/എന്റെ ഗ്രാമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. 2025 മാർച്ച് 3 മുതൽ 26 വരെയായിരിക്കും ഈ പരീക്ഷകൾ നടക്കുക. 

ഈങ്ങാപ്പുഴ

ഈങ്ങാപ്പുഴ പുതുപ്പാടി

കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട്‌ . കോഴിക്കോട്‌ ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ ഒരു വില്ലേജാണ് ഈങ്ങാപ്പുഴ. പ്രകൃതി സുന്ദരമാണ് ഈ ഗ്രാമം. വയനാടൻ മലനിരകളാൽ ചുറ്റപ്പെട്ട ഈ കാർഷിക ഗ്രാമം, കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തായ പുതുപ്പാടിയിലാണ്. താമരശ്ശേരി ചുരത്തിന് താഴെ അടിവാരത്തിൽനിന്നും ഏകദേശം 7 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. സ്കൂളിൽനിന്നു നോക്കിയാൽചുറ്റുപാടും കുന്നുകളും മലകളുമാണ് കാണുക. പ്രകൃതിരമണീയമായപ്രദേശമാണിത്. റബർതോട്ടങ്ങളും തെങ്ങിൻതോപ്പുകളും വയലുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. വലിയതൊഴിൽമേഖലകളൊന്നും ഇവിടെയില്ല. തോട്ടം തൊഴിലാളികളും സാധാരണ ജോലിക്കാരുമാണ് ഇവിടത്തെ ജനങ്ങളിലധികവും. വൻകിട ഫാക്ടറികളോ വ്യവസായശാലകളോ ഇവിടെയില്ല. വിനോദ സഞ്ചാര മേഖലക്ക്ഏറെ സാധ്യതയുള്ള പ്രദേശമാണിത്. തുഷാരഗിരി വെള്ളച്ചാട്ടം (പശ്ചിമഘട്ട നിരകളുടെ മടിത്തട്ടിലാണ് ഈവെള്ളച്ചാട്ടം. ഇരട്ടമുക്ക്, മഴവിൽച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നീ മൂന്നു പ്രധാന വെള്ളച്ചാട്ടങ്ങളെ ചേർത്താണ് തുഷാരഗിരിയെന്നു വിളിക്കുന്നത്.), താമരശ്ശേരി ചുരം (കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാത) തുടങ്ങിയവ സ്കൂളിൽനിന്നും ഏറെ അകലേയല്ല. പഞ്ചായത്തിന്റെ വലിയൊരു ഭാഗവും വനപ്രദേശമാണ്.' ഈങ്ങാപ്പുഴയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് കക്കാട് ഇക്കോ ടൂറിസം ആരംഭിക്കുന്നത്, കാടിന് നടുവിലൂടെയുള്ള ഒരു ചെറിയ ട്രെക്കിംഗും മനോഹരമായ ഒരു അരുവിയും ഇവിടെയെത്തുന്ന സന്ദർശകർക്ക്  ആസ്വദിക്കാം, അതിന്റെ ഭാഗമായ കൂമ്പ മല ഈങ്ങാപ്പുഴയ്ക്ക്  കൂടുതൽ ദൃശ്യചാരുത നൽകുന്നു. കോഴിക്കോട് വയനാട് ദേശിയ പാതയിൽ ഈങ്ങാപ്പുഴ മുതൽ കാക്കവയൽ വരെയുള്ള റോഡിൻറെ ആധുനിക രീതിയിലുള്ള നവീകരണവും കഴിഞ്ഞ കാലയളവിൽ നടന്നിരുന്നു.

സമുദ്രനിരപ്പിൽ നിന്ന് 1160 മീറ്റർ ഉയരത്തിലാണ് ഈ മനോഹരമായ സ്ഥലം. കുന്നിന് 3800 അടി ഉയരമുണ്ട്. ഈ മനോഹരമായ സ്ഥലത്ത് ശുദ്ധമായ തണുത്ത വെള്ളമുള്ള നിരവധി അരുവികൾ ഉണ്ട്.

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയാണ്‌ താമരശ്ശേരി ചുരം. (വയനാട് ചുരം 11°29′54″N 76°1′20″E എന്നും അറിയപെടുന്നു). ദേശീയപാത 766-ന്റെ ഭാഗമായ ചുരം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്. പാതയ്ക്ക് ഇരുവശങ്ങളിലും ഉള്ള ഇടതൂർന്ന വനം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. കുതിരസവാരി ചെയ്ത് വയനാട്ടിലെത്താൻ പാകത്തിൽ നിർമിച്ച ഈ പാത പിൽകാലത്തു വാഹനഗതാഗതത്തിനുള്ള പാതയായി മാറുകയായിരുന്നു.

പേരിനുപിന്നിൽ

"ഈങ്ങാ " എന്ന റിയപ്പെടുന്ന മുള്ളുകളുള്ള ഒരു ചെടിയാണ് പേരിനു പിന്നിൽ. തൊട്ടാവാടിയുടെ വകഭേദമായ ഈങ്ങാ ചെടി ധാരാളമായി വളർന്നിരുന്ന ഒരു നാട്. സ്വാഭാവികമായും നാടിൻ്റെ മധ്യഭാഗത്തു കൂട്ടി ഒഴുകുന്ന കുഞ്ഞുപുഴയുടെ ഇരുകരയിലും ഇത് സമൃദ്ധമായി വളർന്നു. കോഴിക്കോടു നിന്ന് 24 മൈൽ ദൂരത്തുള്ള നാടിനെ എല്ലാവരും ഇരുപത്തിനാല് എന്നായിരുന്നു ആദ്യം വിളിച്ചിരുന്നത്. പിന്നീട് പുഴയുടെ നാമത്തിൽ ആ നാട് അറിയപ്പെടാൻ തുടങ്ങി. ഈങ്ങാപ്പുഴ

കോഴിക്കോട് ജില്ലയിൽ താമരശ്ശേരി താലൂക്കിൽ ഉള്ള ഒരു കാർഷിക ഗ്രാമമാണ് ഈങ്ങാപ്പുഴ . 18,205 ആണ് ഇവിടുത്തെ ജനസംഖ്യ (2011 സെൻസസ്) കോഴിക്കോട്‌ ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ വില്ലേജാണ്. വയനാടൻ മലനിരകളാൽ ചുറ്റപ്പെട്ട ഇവിടം പുതുപ്പാടി ഗ്രാമ പഞ്ചായത്തിന് കീഴിലാണ്.

പൊതുസ്ഥാപനങ്ങൾ

സ്കൂൾ
  • പ്രൈമറി ഹെൽത്ത് സെന്റർ
  • പോസ്റ്റോഫീസ് ,പുതുപ്പാടി
  • എംജിഎം ഹയർ സെക്കന്ററി സ്കൂൾ ഈങ്ങാപ്പുഴ
    എംജിഎം എച് എസ് എസ് ഈങ്ങാപ്പുഴ
  • പഞ്ചായത്താപ്പീസ്
  • വില്ലേജാപ്പീസ്
  • ഗവണ്മെൻറ് ഹയർസെക്കന്ററി സ്കൂൾ, പുതുപ്പാടി

ജനസംഖ്യ

2001 സെൻസസ് ആകെ ആള‍‍ുകൾ 18205
2011 സെൻസസ് ആകെ ആള‍‍ുകൾ 17879

വിദ്യാലയങ്ങൾ

എൽ.പി.സ്കൂൾ 2
യ‍ു. പി. സ്കൂൾ 1
ഹൈസ്കൂൾ 2
ഹയർസെക്കണ്ടറി 2
സ്കൂൾ അങ്കണം

സംസ്കാരം

നാനാജാതി വിഭാഗക്കാർ ഇടകലർന്ന് വസിക്കുന്ന നാടാണ് ഈങ്ങാപ്പുഴ. തിരുവമ്പാടി നിയോജക മണ്ഡലത്തിലും വയനാട് ലോകസഭാ മണ്ഡലത്തിലും ഈ പ്രദേശം ഉൾപ്പെടുന്നു. വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ ഒരു നിയമസഭാ മണ്ഡലവും മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും വയനാട് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലാണ്. നിലവിൽ ഉപ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് വയനാട് മണ്ഡലം.

ആരാധനാലയങ്ങൾ ധാരാളമുള്ള ഈ നാട് ബഹുസ്വരതയുടെ നാടാണ്.

ക്രൈസ്തവ ജനതയുടെ മികച്ച നേതൃ പാടവം ഇവിടെ കാണുന്നുണ്ട്.

ആരാധനാലയങ്ങൾ

St.George Orthodox Valiyapally

നാനാ ജാതി മതസ്ഥർ വസിക്കുന്ന പ്രദേശമായതിനാൽ എല്ലാ മത വിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ ഇവിടെ നിലകൊള്ളുന്നു. വിവിധ വിഭാഗങ്ങളിലെ ക്രിസ്ത്യൻ പള്ളികൾ, മോസ്‌കുകളും അമ്പലങ്ങളും സ്ഥിതി ചെയ്യുന്നു. സാംസ്കാരികവും ആത്മീയവുമായ സന്ദർഭങ്ങളിൽ വിശേഷിച്ചും പരിവർത്തനത്തിന്റെ കേന്ദ്രങ്ങളായ   ഇവിടങ്ങളിൽ ആരാധന, പ്രാർത്ഥന, തീർത്ഥാടനം, സാമൂഹിക യോഗങ്ങൾ എന്നിവ നടക്കുന്നു. വിവിധങ്ങളായ സാമൂഹ്യ പ്രവർത്തനങ്ങളും ഇവരെല്ലാവരും തന്നെ ഏറ്റെടുത്തു നടത്തിവരികയും ചെയ്യുന്നുണ്ട്. പുതുപ്പാടി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി, ടൌൺ മസ്ജിദ് എന്നീ ആരാധനാലയങ്ങൾ ഈങ്ങാപ്പുഴ ടൌണിൽ സ്ഥിതിചെയ്യുന്നു.

എംജിഎം സ്കൂളിന്റെ ശക്തികേന്ദ്രം

പുതുപ്പാടി ഓർത്തഡോൿസ് പള്ളി നാടിനും നാട്ടുകാർക്കും നാനാജാതി മതസ്ഥർക്കും ഒരു കെടാവിളക്കാണ്.

മുസ്ലിം തീർത്ഥാടന കേന്ദ്രമായ ഒടുങ്ങാക്കാട് മഖാം ഇവിടെ സ്ഥിതി ചെയ്യുന്നു.

ചിത്രശാല

വിനോദ സഞ്ചാര കേന്ദ്രങ്ങൾ

കക്കാട് ഇക്കോ ടൂറിസം

കക്കാട് ഇക്കോടൂറിസം കോഴിക്കോട് ജില്ലയിലെ അധികമാരും അറിയാത്ത എന്നാൽ അപൂർവമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ്. കോഴിക്കോട്ടെ ഈങ്ങാപ്പുഴയ്ക്കടുത്ത് കൂമ്പൻമലയുടെയും അത്തിക്കോട് മലയുടെയും താഴ്വാരത്താണ് ഈ വിനോദസഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്. പുഴയിലെ നീരാട്ടും വെള്ളച്ചാട്ടവും ട്രെക്കിങ്ങും കാട്ടരുവികളും നീർച്ചോലകളും ഔഷധസസ്യങ്ങളും വന്യജീവികളും പറവകളുമെല്ലാം വ്യത്യസ്തമായ കാഴ്ചകൾ സമ്മാനിക്കുന്നു. ഈങ്ങാപ്പുഴയിൽ നിന്ന് രണ്ടരകിലോമീറ്റർ അകലെയാണ് കക്കാട്. ഈങ്ങാപ്പുഴയിൽനിന്ന് കാക്കവയൽ റോഡിന് പോകുമ്പോൾ മാപ്പിളപ്പറമ്പിൽനിന്നും ഇടത്തോട്ടുള്ള റോഡുവഴി സഞ്ചരിച്ചാൽ ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തിച്ചേരാം.ടിക്കറ്റ് കൗണ്ടറിനടുത്ത് ചെറിയൊരു പാർക്കുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആനന്ദിക്കാവുന്ന അന്തരീക്ഷമാണ് പാർക്കിൽ.

വനപർവ്വം ജൈവവൈവിധ്യ പാർക്ക്

കക്കാട് ഇക്കോടൂറിസത്തിൽ നിന്നും ഏകദേശം 2.5 km അകലെയാണ് വനപർവ്വം ജൈവവൈവിധ്യ പാർക്ക് സ്ഥിതിചെയ്യുന്നത്. പ്രകൃതിഭംഗി ആസ്വദിച്ച് കാട്ടിലൂടെയുള്ള യാത്ര വേറിട്ടൊരു അനുഭവമാണ്. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവേശന സമയം. നൂറ്റിപന്ത്രണ്ടോളം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഇവിടെ 2300 തരം സസ്യങ്ങളും 150 തരം ഔഷധസസ്യങ്ങളും 23 തരം മുളകളും 20 തരം ഓർക്കിഡുകളുമുണ്ട്.

സമീപ ഗ്രാമങ്ങൾ

  • കിഴക്കോത്ത്
  • കാക്കവയൽ
  • കണ്ണപ്പൻകുണ്ട്
  • കെടവൂർ
  • പുതുപ്പാടി
  • കൂടത്തായി
  • കോടഞ്ചേരി
  • നെല്ലിപ്പൊയിൽ
  • കൂടരഞ്ഞി
  • തിരുവമ്പാടി
  • നീലേശ്വരം

ഗാലറി

"https://schoolwiki.in/index.php?title=എന്റെ_ഗ്രാമം-ഈങ്ങാപ്പുഴ&oldid=2605067" എന്ന താളിൽനിന്ന് ശേഖരിച്ചത്