എം.എൽ.പി.എസ് അയ്യപ്പൻകാവ്/അക്ഷരവൃക്ഷം/അനുഭവ കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
അനുഭവ കുറിപ്പ്



അന്ന് ടീച്ചർ ക്ലാസിൽ വന്ന് പെട്ടെന്ന് അങ്ങിനെ പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത സങ്കടമായി.ഇനി എന്റെ ടീച്ചറിനെയും കൂട്ടുകാരെയുമൊക്കെ എന്നാ ഞാൻ കാണുക..!എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. സ്കൂൾ അടക്കെണ്ടാന്നും പറഞ്ഞ് ടീച്ചറിന്റെ പിറകെ കുറെ നേരം കരഞ്ഞു നടന്നു...തിരിച്ച് വീട്ടിലെത്തിയിട്ടും എനിക്ക് സങ്കടം സഹിക്കാനായില്ല... എന്ത് രസമായിരുന്നു എല്ലാരും കൂടെ...കളിച്ചും..ചിരിച്ചും.. കഥ പറഞ്ഞും..എന്റെ പൊന്നു ടീച്ചർ...എന്റെ കൂട്ടുകാർ...ഇനി എന്ന് കാണും എല്ലാരേം..?! ഓരോന്നോർത്ത് കിടന്ന് എനിക്ക് ഉറക്കം വന്നില്ല..എന്റെ സങ്കടം കണ്ടിട്ട് എന്റെ ഉമ്മയാ എന്നെ സമാധാനിപ്പിച്ചത്.. കൊറോണയെ പറ്റിയുള്ള ഗൗരവും പറഞ്ഞുതന്നു.അതൊരു പകർച്ച വ്യാധിയണെന്നും, പെട്ടെന്ന് ആളുകളിലേക്ക് പടർന്ന് പിടിക്കുമെന്നും അതുകൊണ്ട് ആരും കൂട്ടം കൂടി നിൽക്കരുതെന്നും ഞങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് സ്കൂൾ അടച്ചെതെന്നുമൊക്കെ പറഞ്ഞു തന്നു..അപ്പോഴാണ് എനിക്ക് കുറച്ചൊക്കെ സമാധാനമായത്.ഞങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയല്ലേ നമ്മുടെ സർക്കാർ ഇങ്ങനെയുള്ള മുൻകരുതലൊക്കെ എടുക്കുന്നത്. എത്ര ഡോക്ടർമാരും നഴ്സുമാരും പോലീസ് മാമൻമാരുമൊക്കയാ നമുക്ക് വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്നത്.അതുകൊണ്ട് നമുക്ക് പുറത്തിറങ്ങാതെ അവർ പറയുന്നത് അനുസരിക്കാം.. ഇൗ ലോക് ഡൗൺ സമയത്ത് നിങ്ങളൊക്കെ എന്താ ചെയ്യുന്നേ.. ഞാൻ വെറുതെ ഇരിക്കാറൊന്നുമില്ലാട്ടോ..,ഞാൻ പച്ചക്കറികളും ചെടികളുമൊക്കെ ഉണ്ടാക്കാൻ വേണ്ടി എന്റെ ഉമ്മയെ സഹായിക്കാറുണ്ട്..വൈകുന്നേരങ്ങളിൽ ഞാനാ ചെടി നനക്കാറ്..പിന്നെ എന്റെ കുഞ്ഞനിയനോടൊപ്പം കളിക്കും..,ചിത്രം വരയ്ക്കും..പാട്ട് പാടും..കഥ പറയും..വൈകുന്നേരങ്ങളിൽ തൊടിയിലൂടെ നടക്കും.. കിളികളുടെ ശബ്ദവും, ഇളം കാറ്റും, പുഴയുടെ സൗന്ദര്യമൊക്കെ ആസ്വദിക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്... നിങ്ങളും ഇങ്ങനെയൊക്കെ ആയിരിക്കും അല്ലേ..? പിന്നെ , നിങ്ങൾ കൈയ്യും മുഖവുമൊക്കെ നന്നായി കഴുകാറില്ലെ..? സ്കൂളിൽ പോകാനും കൂട്ട് കൂടാനും,കളിക്കാനുമൊന്നും പറ്റാത്തതിൽ നിങ്ങൾക്ക് വലിയ സങ്കടമായിരിക്കും അല്ലേ..?എനിക്കും നല്ല സങ്കടമുണ്ട്.. പക്ഷേ , ഇൗ കൊറോണക്കാലത്ത് ഗുണങ്ങളുമുണ്ട് കേട്ടോ.. ഒന്നിനും സമയമില്ലാതിരുന്ന നമ്മുടെ വീട്ടുകാർക്ക് ഞങ്ങളോടൊപ്പം കളിക്കാനും കഥപറയാനുമൊക്കെ ഒരുപാട് സമയം കിട്ടി..വണ്ടികൾ നിർത്തിയിട്ടത് കൊണ്ട് അന്തരീക്ഷത്തിൽ മലിനീകരണം കുറഞ്ഞു.ജനങ്ങൾ തെറ്റുകളിൽ നിന്നും വിട്ട് നിൽക്കാൻ തുടങ്ങി.പക്ഷികളും മൃഗങ്ങളും സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ തുടങ്ങി. പുഴകളിലേയും തടാകങ്ങളിലേയും ജലം ശുദ്ധമായി.. കൊറോണക്കാലം കഴിഞ്ഞും നമുക്ക് നന്നായി ജീവിക്കാം.. ഇൗ കൊറോണ വൈറസ് വേഗം നശിച്ച് തീരാനും അസുഖങ്ങൾ ഉള്ളവർക്ക് വേഗം സുഖപ്പെടാനും നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം..


ഹിന ബത്തൂൽ .കെ
2 B എം.എൽ.പി.എസ് അയ്യപ്പൻകാവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം