എം.എസ്.സി.എൽ.പി.എസ് വലിയന്തി/ചരിത്രം
വല്യയന്തി പ്രദേശത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന വല്യയന്തി എം എസ് സി എൽ പി സ്കൂൾ ഏതാനും വർഷങ്ങൾക്ക് മുൻപ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ആയിരുന്നു. 1933ൽ തെങ്ങുംതറമേടയിൽ പരേതനായ എ ജി അബ്രഹാം അച്ചൻ ഈ വിദ്യാലയത്തിന്റെ സാരഥ്യം ഏറ്റെടുത്ത് മലങ്കര കത്തോലിക്കാ സ്ഥാപകനും,പ്രഥമ മെത്രാപ്പോലീത്തായുമായ മാർ ഈവാനിയോസ് തിരുമേനിക്ക് കൈമാറുകയുണ്ടായി. അന്നുമുതൽ എം എസ് സി മാനേജ്മെന്റിന്റെ സ്ഥാപനമായി പ്രവർത്തിക്കുന്നു.
ഒന്നുമുതൽ അഞ്ചുവരെ ക്ളാസ്സുകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നുമുതൽ നാലുവരെ ക്ളാസുകൾ പ്രവർത്തിക്കുന്നു. പത്തനംതിട്ട നഗരസഭയിൽ ആറാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ ആറന്മുള നിയോജകമണ്ഡലത്തിൽ കോഴഞ്ചേരി താലൂക്കിലാണ് സ്ഥിതിചെയ്യുന്നത് . പടയണി ഗ്രാമമായ കടമ്മനിട്ട ഈ സ്കൂളിന്റെ സമീപത്താണ് .