എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/സോഷ്യൽ സയൻസ് ക്ലബ്ബ്
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ എല്ലാ കുട്ടികളോടും വീട്ടിൽ ഒരു വൃക്ഷത്തൈ എങ്കിലും നട്ടുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന് ഭാഗമാകാൻ ആവശ്യപ്പെട്ടു. ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, എന്നിവ നടത്തി. ജൂലൈ 21 ചാന്ദ്ര ദിനത്തിൽ പോസ്റ്റർ നിർമ്മാണം, ചിത്രരചന. ക്വിസ്, എന്നിവ നടത്തി. ഓഗസ്റ്റ് 6, 9 ഹിരോഷിമ നാഗസാക്കി, ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം എന്നീ ദിവസങ്ങൾ ആചരിച്ചു. ഇതോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, ചിത്രരചന, കൊളാഷ് നിർമ്മാണം, എന്നിവ നടത്തി. സ്വാതന്ത്രദിന പതിപ്പ് കുട്ടികൾ തയ്യാറാക്കി. സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ കുട്ടികൾ ആശംസകാർഡുകൾ തയ്യാറാക്കി. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കുട്ടികൾ വീടും പരിസരവും വൃത്തിയാക്കി സേവനവാരം അനുഷ്ഠിച്ചു. നവംബർ 1 കേരള പിറവി ദിനം, ശിശുദിനം നവംബർ 14 എന്നിവ ആചരിച്ചു. ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനത്തിൽ ക്വിസ് മത്സരം നടത്തി. ഡിസംബർ 15 ആർമി ദിനത്തിൽ കുട്ടികൾക്ക് സന്ദേശം നൽകി.