എം.എസ്.എം.എച്ച്. എസ്.എസ്. കല്ലിങ്ങൽപറമ്പ്/ലിറ്റിൽകൈറ്റ്സ്/2024-27
2024-27 ബാച്ചിന്റെ പ്രവർത്തനങ്ങൾ
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
എം എസ് എം എച്ച്.എസ്.എസ് (MSMHSS) കല്ലിങ്ങൽ പറമ്പ് സ്കൂൾ 14/04/2024 ന് പുതിയൊരു ഐടി തലമുറയിലേക്ക് കുതിച്ചുകയറി. സ്കൂളിലെ ഓഫീസ് ലാപ് ടോപ്പുകൾ അടക്കം മുഴുവൻ ലാപ്‌ടോപ്പുകളിലും Ubuntu 22.04 LTS (Jammy Jellyfish) എന്ന സ്വതന്ത്രതയും സുരക്ഷിതത്വവും ഉറപ്പാക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം വിജയകരമായി ഇൻസ്റ്റാൾ ചെയ്തു.
സ്കൂൾ ഭരണസമിതിയുടെയും,സ്കൂൾ എസ്.ഐ.റ്റി.സി ചുമതലയുള്ള സുലൈമാൻ സാറിന്റെയും ലിറ്റിൽ കൈറ്റ്സ് അധ്യാപകരുടെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ ആയ ഹനീഫ് റംസാൻ,ഹാദി,ഷഹൽ, ഷഹബാസ്,ഹാനാനിയ,മിൻഹ ഫാത്തിമ,റിഹാൻ, അഹമ്മദ് റിഷാൻ, മുനവ്വർ എന്നിവർ ലാപ് ടോപ്പുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു . വിദ്യാർത്ഥികളെ ഓപ്പൺ സോഴ്സ് സാങ്കേതിക വിദ്യകളുടെ സാധ്യതകൾ അറിയിക്കുക എന്നതായിരുന്നു ഈ ശ്രമത്തിന്റെ പ്രധാന ഉദ്ദേശം. പുതിയ ഉബുണ്ടു പതിപ്പിന്റെ ഇൻസ്റ്റാളേഷൻ മുതൽ അടിസ്ഥാന ഉപയോഗം വരെ വിദ്യാർത്ഥികൾക്ക് അന്നേ ദിവസം പരിശീലനം നൽകി.വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടിയുള്ള ഉബുണ്ടു അധിഷ്ഠിത ക്ലാസ് ട്രെയിനിംഗുകളും അടുത്ത ദിവസങ്ങളിൽ ആരംഭിക്കും എന്ന് പ്രധാന അദ്ധ്യാപകൻ ശ്രീ. അബ്ദുൽ വഹാബ്. എൻ അറിയിച്ചു.
![]() |
![]() |
![]() |
![]() |
![]() |
![]() |