സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷിയും വളർത്തി ചിന്തിക്കാനുള്ള ശേഷി വളർത്തിയെടുക്കുക എന്നതാണ് സയൻസ് ക്ലബ്ബിന്റെ ഉദ്ദേശം.കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണമനോഭാവവും പരീക്ഷണങ്ങൾ നടത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം. എല്ലാവർഷവും ശാസ്ത്രമേളകളിൽ ഞങ്ങളുടെ സ്കൂൾ സമ്മാനങ്ങൾ നേടുന്നു. ഇതെല്ലാം സാധ്യമാകുന്നത് സയൻസ് ക്ലബ്ബിന്റെ സജീവ സാന്നിധ്യം കൊണ്ട് മാത്രമാണ്. കുട്ടികളെ ശാസ്ത്രീയ ചിന്താ വളർത്തി കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ്ക്ലബ്‌. എല്ലാവർഷവും ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നടക്കുന്നു. സ്കൂളിൽ സയൻസ് ലാബ് ഉണ്ട് ലഘു പരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും സയൻസ് ലാബിൽ ഒരുക്കിയിട്ടുണ്ട് ഗ്ലാസ്സ് കൾ, സ്പിരിറ്റ് ലാമ്പ് ,ലെൻസുകൾ ,മൈക്രോസ്കോപ്പ് ,ആസിഡുകൾ എന്നിങ്ങനെ ഒരു സയൻസ് ലാബിൽ വേണ്ടതായ എല്ലാ സാധനങ്ങളും ഇവിടെയുണ്ട്.

സയൻസ് ക്ലബ് അംഗങ്ങൾ മാസത്തിൽ ഒരുതവണ ഒരുമിച്ചു കൂടുന്നു, പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു, ചർച്ചകൾ നടത്തുന്നു.കുട്ടി പരീക്ഷണങ്ങൾ എന്ന പേരിൽ പുതുമയാർന്ന പ്രവർത്തനം സ്കൂളിൽ നടത്തുന്നു.2002 23 അധ്യയന വർഷം എല്ലാ ദിവസം സ്കൂൾ അസംബ്ലിയിൽ ഓരോ ക്ലാസുകാരും സയൻസ് സംബന്ധമായ കാര്യങ്ങൾ അവതരിപ്പിച്ചു.ക്വിസ് സംഘടിപ്പിച്ചു. ശാസ്ത്ര പദം, ഇൻസ്പെയർ അവാർഡ് തുടങ്ങിയ പ്രവർത്തനങ്ങളിൽ  കുട്ടികളെ പങ്കെടുപ്പിച്ചു. സ്കൂൾതലത്തിലും സബ്ജില്ലാ തലത്തിലും ശാസ്ത്ര ഫെസ്റ്റ് ലേക്ക് കുട്ടികളെ പ്രാപ്തരാക്കി. തലത്തിൽ എക്സിബിഷൻ സംഘടിപ്പിച്ചു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മരങ്ങൾ വെച്ചുപിടിപ്പിച്ചു. പ്രവേശനോത്സവത്തിൽ പാവനാടകം സംഘടിപ്പിച്ചു. ചാന്ദ്രദിനം, ഓസോൺ ദിനം, ലോക ഹൃദയ ദിനം ,ലോക പുകയില വിരുദ്ധ ദിനം ,എയ്ഡ്സ് ഡേ ,തുടങ്ങിയ പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു