എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/കലാമേള

Schoolwiki സംരംഭത്തിൽ നിന്ന്

കലാമേള

എം ഇ എസ്സ് എച് എച് എസ്സിന്റെ ബാൻഡ് മേളം ടീം

പാഠരംഗത്തുമാത്രം ഒതുങ്ങുന്നതല്ല എം ഇ എസ് എച് എസ് എസ് മണ്ണാർക്കാട്  സ്കൂളിന്റെ പ്രവർത്തനം. കലാമേളകളിൽ എന്നും എം ഇ എസ് സംസ്ഥാന തലത്തിൽ തന്നെ നിരവതി വിജയങ്ങൾ നേടിയെടുക്കാറുണ്ട്. സബ്ജില്ലാ തലത്തിൽ കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടായിട്ടു ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ എന്നും എം ഇ എസ് മണ്ണാർക്കാട് നേടിയെടുക്കാറുണ്ട്. ജില്ലാതലത്തിലും മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കാറുണ്ട്. മലബാറിലെ മാപ്പിള കലകളായ ദഫ് മുട്ട്, അറബന മുട്ട്, വട്ടപ്പട്ടു, ഒപ്പന എന്നിവയിൽ പ്രതേകം പരിശീലങ്ങൾ നൽകി വരുന്നു. സംസ്ഥാന,  ജില്ലാ തലത്തിലുള്ള വിജയികളുടെ ചിത്രങ്ങളും കൂടെ രേഖപ്പെടുത്തുന്നു.കലാമേളകളിൽ മണ്ണാർക്കാടിന്റെ കയ്യൊപ്പ് സംസ്ഥാന തലം വരെ ചാർത്തി നകുന്നതിൽ എം ഇ എസ് സ്തുത്യർഹമായ പങ്ക് വഹിച്ചിട്ടുണ്ട്. ഹയർ സെക്കന്ററി ഹൈസ്കൂൾ വിപാകത്തിലും ഓവർ ചാപ്യൻ പട്ടം എന്നും എം ഇ എസ്സിനെ തേടിഎത്താറുണ്ട്. സ്കൂൾ പ്രതേക അദ്ധ്യാപകരെ വെച്ചുകൊണ്ട് കുട്ടികളെ പരിശീലിപ്പിക്കാറുണ്ട്.

മാപ്പിളകല

മാപ്പിള കലകളായ ദഫ് മുട്ട്, അറബനമുട്ട്, വട്ടപ്പാട്ട് , ഒപ്പന, കോൽക്കളി, പരിചമുട്ട് എന്നിവയിൽ എം ഇ എസ്സ് സംസഥാന തലത്തിൽ എന്നും മികച്ചു നിൽക്കാറുണ്ട്. മലബാറിന്റെ താനത്തുകളയായ ഇവ അന്യം നിന്നുപോകാത്തതിൽ കലോത്സവത്തിന് വലിയ പങ്കുണ്ട്. മാപ്പിളകലകൾക്കു പ്രതേകം പരിശീലനം നൽകി കുട്ടികളെ മത്സരങ്ങൾക്ക് തെയ്യക്കാറുണ്ട്. സംസഥാന സർക്കാരിന്റെ മാപ്പിളകലയിൽ ഫെല്ലോഷിപ്പ് നേടിയ എം ഇ എസ്സിന്റെ പൂർവവിദ്യാർത്ഥി കൂടി ആയ ശ്രീ :അനസിന്റെ നേതൃത്വത്തിൽ ആണ് പരിശീലനം നൽകാറുള്ളത്.

കലോത്സവത്തിൽ സബ്ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻമാരായ  എം ഇ എസ്സ് ന് മണ്ണാർക്കാട് എം എൽ എ ശിൽഡ് സമ്മാനിക്കുന്നു.