എ എം യു പി എസ് മാക്കൂട്ടം/അധ്യാപക രചനകൾ/ചിന്തയുടെ വഴിയെ..

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ചിന്തയുയെ വഴിയേ.. / എൻ ശശീന്ദ്രൻ



കൈവിട്ട് ചിന്തയെ തേടിയലയവെ കൈവന്നു-
മെല്ലെ പൊടിതട്ടി മാറ്റിയെടുത്തോരായേടുകൾ
താളുകൾ മാറി മിറയവേ ഞാനോർത്തു
ഇന്നില്ല ഇന്നലെയെന്നപോൽ ചിന്തകൾ

തെളിനീരായൊഴുകിയ വഴികളിൽ പരലുകൾ
അരുണന്റെ പ്രഭയേറ്റ് മിന്നിമറിയുമ്പോൾ
അന്ന് പുലയകിടാത്തികൾ പാടിയ ശീലുകൾ
ഓർമ്മയിൽ മായാത്ത ഉറവയായി നിൽക്കുന്നു

ആവോളമായാലുമായില്ലയെന്നൊരു
ചിന്തയാൽ നെട്ടോട്ടമാണിന്ന് മാനുഷൻ
അവസാനയാത്രകൾ, പലമുഖം കാണുന്നു-
വെങ്കിലും കാണില്ല ശൂന്യമാം കൈകളെ

കുന്നിൻമുകളിൽ കയറി നെഗളിച്ചു മെല്ലെ
കുന്നായ കുന്നൊക്ക തട്ടിനിരപ്പാക്കി
കുന്നോളം ചിന്തയാൽ താഴെയിറങ്ങി
പുഴയിലെ മണലൂറ്റി ഉറവകൾ വഴിമാറ്റി

പറയുന്നു ചെയ്യുന്നു അരുതാത്തതെല്ലാം
ആരുമറിയാതെ ചെയ്യാമെന്നെല്ലാം
ഒന്നൊന്നായ് ഏറ്റുപറയാനും കഴുകാനും
വീണ്ടും കിടക്കുന്നു വാർദ്ധക്യം പിന്നെയും

വഴിവിട്ട വഴിയെ ഒരുക്കൂട്ടും നേട്ടങ്ങൾ
പതിയെ കൊടുത്തും പുതിയോരോനാമ്പുകൾ
അവസരമൊരുക്കുന്നു അലസത വളരുവാൻ
വൈകാതെയവ നമ്മെയും നാടും കെടുത്തുന്നു.