എ.യു.പി.എസ് വെരൂർ/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ
ലോക്ക് ഡൌൺ
കൊറോണ അഥവാ കോവിഡ് 19എന്ന മഹാ മാരി യുടെ പിടിയിൽ ആണ് ഇന്ന് ലോകം. നമ്മുടെ കൊച്ചു കേരളവും ഇന്നീ മഹാ മാരി കീഴടക്കി കഴിഞ്ഞു പക്ഷേ നമ്മൾ ഒന്ന് വിചാരിച്ചാൽ ഉറപ്പായും ഈ ഒരു വൈറസ് തുരത്തി കളയാൻ പറ്റുന്നത് ആണ്. കേരളത്തിൽ കുറച്ചു പേർക് കൊറോണ സ്ഥിതി കരിച്ചു. മൂന്നു നാലു ജില്ല കൾ ഒഴിച്ച് ബാക്കി എല്ലായിടത്തും കൊറോണ സ്ഥിതി കരണ്ണം.ഈ ഒരു സാഹചര്യം ത്തിൽ ആണ് കേരളത്തിൽ ലോക്ക് ഡൗ ൺ പ്രഖ്യാപിച്ചു ആവശ്യ സാധങ്ങൾ വാങ്ങാൻ അല്ലാതെ മറ്റൊരു ആവശ്യത്തിനു പുറത്തു ഇറങ്ങാൻ പാടില്ല ഇതാണ് നിയമം. കൊറോണ ഉണ്ടാ യിരുന്നു ചില സ്ഥലത്തു നിരോധനാജഞ പുറപ്പെ ടുവിച്ചു. അതായത് ആളു കൾ കൂട്ടം കൂടി നിൽക്കാ ൻ പാടില്ല ഒരു രീതിയിൽ പോലും സമ്പർക്കം പാടില്ല പക്ഷേ അർദ്ധ രാത്രിയിൽ ഈ നിയമം വന്നിട്ട് എത്ര പേര് അനുസരിച്ചു? പുറത്തു പോവാൻ പാടില്ല ന്നു പറഞ്ഞില്ല. ആവശ്യം ഇല്ലാതെ പുറത്തു ഇറങ്ങാൻ പാടില്ല ന്ന ആണ് പറഞ്ഞത്. ആവശ്യ സാധന ങ്ങൾ ന്നു പറഞ്ഞാൽ (മരുന്ന്, ഹോസ്പിറ്റൽ, പച്ചക്കറി, പലവ്യഞ്ജനം,)ആവശ്യത്തിനു മാത്രം പോവാം എന്നിട്ടും എല്ലാ ജില്ല കൾ ക്ക് പ്രതേകിച്ചുകടുത്ത നിയന്ത്രണം ഉള്ള കാസർ ഗോഡ് ഉൾപ്പെടെ സ്ഥലത്തു ആളുകൾ കൂട്ടം കൂടി നിൽക്കുകയും ചെയുന്നുണ്ടായിരുന്നു. സർക്കാർ നിയമങ്ങൾക്കു പുല്ല് വില കല്പിക്കുന്ന ഇത്തരം പരിപാടി കൾ അവസാനിപ്പിക്കാൻ തന്നെ തീരുമാനിച്ചു കൊണ്ട് പോലീസ് ഭരണ കൂ ടം നടപടി ശക്തമാക്കി. ആവശ്യം ഇല്ലാതെ പുറത്തു പോകുന്ന എല്ലാവർക്കും എതിരെ നടപടി ഉൾക്കൊണ്ട് പ്രവർത്തിച്ചു ഇത്തരം ഒരു സംഗതി ആദ്യം റി പ്പോര്ട്ട് ചെയ്തത് കൊല്ലം ജില്ലയിൽ ആണ്. നിർദേശങ്ങൾഎല്ലാരും കൃത്യമായി പാലിക്കുക. നിയമം അനുസരിക്കുക അത് പാലിക്കപെടേണ്ട തു നമ്മുടെ ഉത്തരവാദിത്തം അല്ലേ. ഈ സുന്ദരമായ ലോകത്തിലുള്ള നമ്മുടെ ജീവിതത്തിന് ഒരു ഉറപ്പുമില്ല. നാളെ നമ്മളിൽ ആരൊക്കെ ഉണ്ടെന്നോ ഇല്ലെന്നോ നമ്മളിൽ ആർക്കും പറയാൻ സാധിക്കുകയുമില്ല. എന്നാലും മനുഷ്യർക്ക് എന്തൊരു അഹങ്കാരമാണ്. ആർക്കും ആരെയും സ്നേഹിക്കാനും സഹായിക്കാനും സമയമില്ല. എല്ലാവരും എപ്പോഴും തിരക്ക്. ഈ തിരക്കുകൾ എല്ലാം അവസാനിച്ചു കഴിയുമ്പോൾ ബന്ധങ്ങൾ തന്നെ ഇല്ലാതാവും. പ്രിയപ്പെട്ട ഒരാൾ ഇല്ലാതാകുമ്പോൾ മാത്രം അയാളെ കുറിച്ച് നല്ലത് മാത്രം പറയുന്നു, സങ്കടം പ്രകടിപ്പിക്കുന്നു, അതിനു എന്തർത്ഥമാണുള്ളത്??? കൂടെയുള്ളപ്പോൾ ചേർത്ത് പിടിക്കുക, സഹായിക്കുക, സ്നേഹിക്കുക. അങ്ങനെയെങ്കിൽ എന്ത് മനോഹരം ആയിരിക്കും ഈ ലോകം. ചിലർ ഈ ലോകത്തിൽ മരിച്ചു ജീവിക്കുന്നു. എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി മറ്റുള്ളവരുടെ മുൻപിൽ സന്തോഷം അഭിനയിക്കുന്നു. കൂടുതലും ഇപ്പോൾ അഭിനയം മാത്രമാണ് നടക്കുന്നത്. കാരണം ആരും ആരുടെയും മനസ്സ് അറിയാൻ ശ്രമിക്കുന്നില്ല. നമ്മളിൽ പലരും അന്യനും സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഈ ഭൂമിയിൽ ജീവിക്കുന്ന ഓരോരുത്തരിലും. പക്ഷേ അത് ആരും മനസ്സിലാക്കുന്നില്ല.ഇന്നത്തെ ജനങ്ങളുടെ മനോഭാവം കാണുമ്പോൾ ശരിക്കും സങ്കടം തോന്നും ആരോഗ്യ വകുപ്പും പോലീ സും കളക്ടർ എന്നിവർ നിർദേശങ്ങൾ പറയുമ്പോൾ ഒന്നും അനുസരിക്കാത്ത പ്രവണത നല്ലത് അല്ല ഒരു മഹാമാരി യുടെ വ്യാപനം തടയാൻ ആണ് അവരുടെ പരിശ്രമം ഇത് കൊണ്ട് ഒരു പരിധി വരെ കോവിഡ് തടയാൻ കഴിയും അത് അല്ലേൽ സമൂഹവ്യാപനംഉണ്ടായാൽ അതിനു ഉത്തര വാദി നമ്മൾ ആണ്. ഇത് ചിന്തിക്കുവാൻ ഒരു സാമാന്യ ബോധം മാത്രം മതി. ഇത്തരം സാമാന്യ ബോധം ഉള്ളവർ അനുസരിക്കും ബാക്കി ഉള്ളവർ വിമർശനം കൊണ്ട് വരും ഇതാണ് പ്രശ്നം നല്ല ഒരു കാര്യം പോലും ഉപദേശിച്ചാൽ അത് ഉൽ കൊള്ളാൻ പോലും നിൽക്കാത്ത സമൂഹം ആണ് ഓർക്കുക ഈ വൈറസി നെ നമ്മൾ വിചാരിച്ചാൽ പൂർണ മായി തുരത്താൻ ആവും നിർദേശങ്ങൾ കൃത്യമായി പാലിക്കുക എല്ലാവരുടെയും സന്തോഷത്തിലും സങ്കടത്തിലും ഒരു പോലെ നിൽക്കാൻ ശ്രമിക്കുക,. സന്തോഷമുള്ള ഒരു നാളേക്ക് വേണ്ടി.....ഒരു രാജ്യ ത്തിന്റെ മുഴുവനും പ്രതീക്ഷയും നമ്മളിൽ ഓരോരു ത്ത രുടെയും കൈ കളിൽ ആണ് വീട്ടിൽ ഇരിക്കുക നമ്മുടെ രാജ്യതിന്നായി നല്ലൊരു നാളേക്ക് വേണ്ടി ജാഗ്രത യോടെ ഒന്നിച്ചു നേരിടാം ഒറ്റ കെട്ടായി.... സ്നേഹത്തോടെ...... അഭ്യർത്ഥനയോടെ....
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം