ഭൂമിയായ അമ്മ തൻ മാറ-
ത്തു ചേർത്തു പുണർന്ന
പ്രകൃതിയെത്ര മനോഹരം
തിങ്കൾ കലയേന്തുന്ന തുമ്പപ്പൂ....
പൊന്നോണത്തിനലങ്കാരം
കന്നി വിരിപ്പിൻ നറു നെൽ-
മണികൾ കാന്തി കുലുങ്ങി വയലാകേ
കുളിർക്കാറ്റിൻ ഈണത്തിൽ
തെങ്ങോലകളാടുന്നു
കാടും മലകളും ചെടികളും മരവും
പ്രകൃതിയ്ക്കനുകൂലം
കാട്ടരുവികളും തോടും പുഴകളും
പ്രകൃതി തൻ വരദാനം
ഇടിയുടെ മണിനാദം കൊ-
ണ്ടങ്ങനെ ഭൂമിയാം അമ്മ ഗർഭം
കൊണ്ടതല്ലയോ കൂണുകൾ
സൗവർണ്ണ സുന്ദരിയായി തിളങ്ങും
കൊന്നപൂവെന്തു ചന്തം
പുതുമഴ മണ്ണിനെ തലോടുന്ന നേരം
മണ്ണിനുമുണ്ടൊരു സുഗന്ധം
കള കള ശബ്ദമുണർത്തുന്ന
കിളികളിൻ ഗാനം കേൾക്കാനെത്ര മധുരം
വിരുന്നറിയിക്കുന്ന കാക്ക തൻ-
നാദം കേൾക്കാനെന്തൊരു ഇമ്പം
പ്രഭാതത്തെ തൊട്ടുണർത്തുന്ന
ആദിത്യൻ തൻ കിരണങ്ങൾ പ്രകൃ-
തിയിലാകെ പൊലിഞ്ഞു
സന്ധ്യമയങ്ങുന്നേരം മാന-
ത്തു പവിഴ നിറത്തിൽ സൂര്യൻ
പാൽക്കിണ്ണമേന്തി നിൽപ്പൂ വിണ്ണിൽ
പാലാഴി പൊഴിയും ചന്ദ്രൻ
ഏതൊരു മനുജനും വർണ്ണിച്ചു
പോകുമീ പ്രകൃതിയിൻ
സൗന്ദര്യ സൃഷ്ടിയെ
കാക്കണം നമ്മളീ പരിസ്ഥിതി ഭംഗിയെ
പ്രകൃതിയല്ലയോ നാടിൻ സമ്പത്ത്