പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പട്ടാമ്പി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് . കുലുക്കല്ലൂർ വില്ലേജ് പരിധിയിൽ വരുന്ന കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിന് 22.74 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് തൂതപ്പുഴയും, തെക്കുഭാഗത്ത് വല്ലപ്പുഴ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കൊപ്പം, വിളയൂർ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നെല്ലായ പഞ്ചായത്തുമാണ്. കുലുക്കല്ലൂർ പഞ്ചായത്തിന്റെ ആദ്യഭരണസമിതി രൂപീകരണം നടന്നത് 1964-ലായിരുന്നു. റെയിൽവേസ്റ്റേഷൻ ഉണ്ട്. മുളയങ്കാവ് പ്രധാന ജംക്ഷനാണ്. തൂതപ്പുഴയുടെ തീരം മപ്പാട്ടുകര എന്നറിയപ്പെടുന്നു. മുളയങ്കാവ് കാളവേല പ്രശസ്തമാണ്. ചെർപ്പുളശേരി- കൊപ്പം- വളഞ്ചേരി റൂട്ട് കടന്നു പോകുന്നു .ചെർപ്പുളശേരിയാണ് അടുത്ത ടൗണെങ്കിലും റെയിൽ മാർഗ്ഗം ഷൊർണൂരുമായും പെരിന്തൽമണ്ണയുമായും അടുത്ത ബന്ധം. പാലക്കാട് ജില്ലയിൽ കുലുക്കല്ലൂർ പ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു ചെറിയ റെയിൽ‌വേ സ്റ്റേഷനാണ് കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷൻ അഥവാ കുലുക്കല്ലൂർ തീവണ്ടിനിലയം (കോഡ് കെ ഇസഡ് സി) . സതേൺ റെയിൽ‌വേയിലെ ഷോറനൂർ - മംഗലാപുരം വിഭാഗത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകൾ പട്ടണത്തെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ നിലമ്പൂർ, ഷോർണൂർ, അങ്ങാടിപുറം, വാണിയമ്പലം അങ്ങാടിപ്പുറം തീവണ്ടിനിലയം എന്നിവയുമായി ബന്ധിപ്പിക്കുന്നു .