ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


എ.എൽ.പി.എസ്.കുളപ്പുള്ളി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2024

ഈ വർഷത്തെ പ്രവേശനോത്സവം വളരെ നല്ല രീതിയിൽ ആഘോഷിച്ചു .പ്രീപ്രൈമറി ,ഒന്നാംയഹരം കുട്ടികൾക്ക് ബാഗുകൾ,യൂണിഫോമുകൾ,ബുക്കുകൾ ,തൊപ്പികൾ,ബലൂണുകൾ എന്നിവ നൽകി സ്വീകരിച്ചു.വാർഡ് കൗൺസിലർ ,പൂർവ വിദ്യാർത്ഥികൾ,പി.ടി .എ  പ്രസിഡന്റ്  തുടങ്ങിയവർ പങ്കെടുത്തു.

മധുരവിതരണം നടത്തി.ഉച്ചക്ക് ഗംഭീരമായ സദ്യയും കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി.

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ 2024

മാലിന്യമുക്തം നവകേരളത്തിന്റെ  ഭാഗമായി ഷൊർണുർ മുൻസിപ്പാലിറ്റി സംഘടിപ്പിച്ച കാമ്പയിനിൽ ഞങ്ങളുടെ മക്കളും പങ്കാളികളായി .പ്രത്യേക അസ്സംബ്ലിയും പ്രതിജ്ഞയും നടത്തി .ഭാരതപുഴയുടെ തീരത്തു വെച്ച് സ്കിറ്റും കുട്ടികൾ കാഴ്ചവെച്ചു .