എ.എൽ.പി.എസ്.അമ്പലപ്പാറ/എന്റെ ഗ്രാമം
എന്റെ നാട് - അമ്പലപ്പാറ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് .കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യമാണ് വള്ളുവനാട്. ഇന്നത്തെ പെരിന്തൽമണ്ണ, മണ്ണാർക്കാട് താലൂക്കുകളും; പിന്നീട് നെടുങ്ങനാട്ടിൽ നിന്നും കൂട്ടിച്ചേർത്ത പട്ടാമ്പി, ഒറ്റപ്പാലം, പൊന്നാനി താലൂക്കുകളും; ഏറനാട്, പാലക്കാട് താലൂക്കുകളുടെ ചില ഭാഗങ്ങളും ചേർന്നതാണ് പഴയ വള്ളുവനാട് രാജ്യം. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് . 50.08 ച.കിമി വിസ്തൃതിയുള്ള അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് 1962 നവംബർ 7-ാം തീയതിയാണ് ഔദ്യോഗികമായി നിലവിൽ വന്നത്. അമ്പലപ്പാറ പഞ്ചായത്തിലെ വാഹന ഗതാഗതസൌകര്യം പ്രധാനമായും ഒറ്റപ്പാലം-മണ്ണാർക്കാട്, ഒറ്റപ്പാലം-വേങ്ങശ്ശേരി പാതകളെ ആശ്രയിച്ചാണ് നടക്കുന്നത്. പൂക്കോട്ടുകാവ്, കടമ്പഴിപ്പുറം, കേരളശ്ശേരി, മണ്ണൂർ, ലക്കിടിപേരൂർ, അനങ്ങനടി, തൃക്കടീരി എന്നീ പഞ്ചായത്തുകളും, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയും അമ്പലപ്പാറയുമായി അതിർത്തി പങ്കിടുന്നു.
പൊതു സ്ഥാപനങ്ങൾ
2. അമ്പലപ്പാറ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എൽടിഡി.
3. അമ്പലപ്പാറ പോസ്റ്റ് ഓഫീസ് .
4. അമ്പലപ്പാറ സർക്കാർ ആശുപത്രി.
5, ശ്രീ മുതലപ്പാറ ഭഗവതി കാവ്.
6. എ.എൽ.പി.എസ്.അമ്പലപ്പാറ
എ.എൽ.പി.എസ്.അമ്പലപ്പാറ
വള്ളുവനാടൻ ഗ്രാമീണ തനിമയുള്ള അമ്പലപ്പാറയിൽ ഒരു സരസ്വതി ക്ഷേത്രത്തിന്റെ തുടക്കം - അതെ - 1905ൽ 45 കുട്ടികളും 'മൂന്ന് അദ്ധ്യാപകരുമായി ഒരു ഓാലഷെഡിൽ ശ്രീമാൻഈശ്വരയ്യരാണ് ഈ വിദ്യാലയംസ്ഥാപിച്ചത്.തുടർന്ന് 35 വർഷം അദ്ദേഹം ഇതിന്റെ മാനേജരായിരുന്നു. 1932 ൽ കെട്ടിടം ഓടുമേഞ്ഞു .തുടക്കത്തിൽ 11 പെൺകുട്ടികൾ ഇവിടെ പഠിച്ചിരുന്നു എന്നത് സ്ത്രീ വിദ്യാഭ്യാസത്തിന് ഈ നാട്ടുകാർ അന്നുതന്നെ പ്രാധാന്യം കൽപ്പിച്ചിരുന്നതിന്റെ തെളിവാണ്. 1937 ൽ ഇവിടെ അഞ്ചാം തരം നിലവിൽ വന്നു. 1940 മുതൽ ശ്രീമാൻ എ . ഇ . ഹരിഹര അയ്യരുടെ മാനേജ്മെന്റിനു കീഴിൽ 6 വർഷം സ്കൂൾ പ്രവർത്തിച്ചു.തുടർന്ന് ശ്രീ .പി .എം .സി . ദിവാകരൻ നമ്പൂതിരിപ്പാട് മാനേജ്മെൻറ് ഏറ്റെടുത്തു.1954 മുതൽ 42 വർഷം ശ്രീ .യു .കെ . രാമൻ നായർ മാനേജരായിരുന്നു.അദ്ദേഹത്തിന്റെ കാലത്താണ് സ്കൂളിന് കാര്യമായ പുരോഗതിയുണ്ടായത്. 1944 ൽ ആദ്യമായി ഒരു വനിത ജോലിയിൽ പ്രവേശിച്ചു.1948 ൽ തന്നെ ഇവിടെ പൂന്തോട്ടം ,പച്ചക്കറിത്തോട്ടം, കളിസ്ഥലം, മൂത്രപ്പുര എന്നിവ ഉണ്ടായിരുന്നത് അക്കാലത്ത് തന്നെ ഇവിടുത്തെ മാനേജറും അധ്യാപകരും രക്ഷിതാക്കളും കൃഷിയുടെയും പരിസര ശുചിത്വത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിയതിന്റെ ഉദാഹരണമാണ്.1969 മുതൽ ഇവിടെ അറബി പഠനം തുടങ്ങി.1976 ആഗസ്റ്റ് 15ന് ഇവിടെ സഞ്ചയിക പ്രവർത്തനം തുടങ്ങി.1981ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി അന്നത്തെ ആഭ്യന്തരമന്ത്രി ശ്രീ .കെ .രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജൂബിലിയോട് അനുബന്ധിച്ച് പുതിയ കിണർ പടുത്ത് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു കൊണ്ടുള്ള ശുദ്ധജല പദ്ധതി നിലവിൽ വരികയും ഇതിനായി ടാങ്ക് പണികഴിപ്പിക്കുകയും ചെയ്തു.സ്ഥിരം സ്റ്റേജ് , കൊടിമരം , ബെല്ല് എന്നിവയും നിലവിൽ വന്നു. 1994-95 ലെ സംസ്ഥാന അധ്യാപക അവാർഡിന് അന്നത്തെ പ്രധാന അധ്യാപികയായിരുന്ന കെ. ദേവകി ടീച്ചർ അർഹയായി.ശതാബ്ദിയുടെ ഭാഗമായി സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ നഴ്സറി ക്ലാസ് ആരംഭിച്ചു.