ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. തോക്കാംപാറ/പ്രീ പ്രൈമറി പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രീ പ്രൈമറി പ്രവേശനോത്സവം 2021-22

കോവിഡ് മഹാമാരിയെ തുടർന്ന് നീണ്ട അടച്ചുപൂട്ടലുകൾക്ക് ശേഷം 15/2/2022 ചൊവ്വാഴ്ച പ്രീപ്രൈമറി ക്ലാസുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. വർണാഭമായ ചടങ്ങുകളിലൂടെയാണ് കുരുന്നുകൾ അക്ഷരലോകത്തേക്ക് കടന്ന് വന്നത്. കുട്ടികളുടെ വരവിന് മുന്നോടിയായി  പ്രീപ്രൈമറി ക്ലാസുകൾ വർണാഭമായി തന്നെ അലങ്കരിച്ചിരുന്നു. എല്ലാ കുട്ടികൾക്കും ബലൂണും മിഠായിയും നൽകിക്കൊണ്ടാണ് സ്വീകരിച്ചത്. ചടങ്ങിന് വാർഡ് കൗൺസിലർ, പി ടി എ പ്രസിഡന്റ്, രക്ഷിതാക്കൾ എന്നിവരെല്ലാം എത്തിച്ചേർന്നിരുന്നു. മുൻ നിശ്ചയിച്ച പ്രകാരം കുട്ടികൾ അവരുടെതായ കലാപ്രകടനങ്ങളും നടത്തി. എല്ലാ കുട്ടികൾക്കും ക്രയോൺസും കളറിംഗ് പേപ്പറും നൽകി. കുട്ടികൾ എല്ലാവരും തന്നെ പ്രവർത്തനങ്ങളിൽ പങ്കാളികളായി.