എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തിച്ചൂർ, തളി

പ്രമാണം:തളി മഹാദേവക്ഷേത്രം.jpeg

തൃശ്ശൂരിലെ തലപ്പിള്ളി താലൂക്കിൽ സ്ഥിതി ചെയുന്ന തളി ഗ്രാമം നിരവധി ക്ഷേത്രങ്ങളാൽ അനുഗ്രഹീതമാണ് .ദക്ഷിണേന്ത്യയുടെ സാംസ്‌കാരിക ഭൂപടത്തിൽ നെടുംപുറം തളിക്ക് ഒരു പ്രധാന സ്ഥാനം ഉണ്ട് , ഒരു കാലത്  ചരിത്രത്തിൽ  ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് .1600 -1700 കാലഘട്ടത്തിൽ തളി ഭരിച്ചിരുന്നത് ചേരമാൻ പെരുമാൾ ആയിരുന്നു . ഇവർ ഓരോ പ്രദേശത്തിന്റെയും ഭരണം ഏല്പിച്ചിരുന്നത് താളിയാതിരിമാരെ ആയിരുന്നു . ഈ താളിയാതിരിമാരിൽ നിന്നും ഇരുത്തിരിഞ്ഞാണ് തളി എന്ന സ്ഥലപേര് രൂപം കൊണ്ടത് .ചീനിക്കര എന്ന പേര് കൂടി തളിക്കുണ്ടായിരുന്നു .

ഭൂമിശാസ്ത്രം

തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി ബ്ലോക്ക് വരവൂർ ഗ്രാമപഞ്ചായത്തിലാണ് തളി എന്ന ഗ്രാമം സ്ഥിതി ചെയുന്നത് .പച്ച പുതച്ച നെൽപ്പാടങ്ങളും കുന്നിൻ ചെരുവുകളും റബര് തോട്ടങ്ങളും കവുങ്ങിൻ തോട്ടങ്ങളും തളി എന്ന ഗ്രാമത്തെ മനോഹരമാക്കുന്നു .ഇവിടുത്തെ പ്രധാന ജലസ്രോതസുകളിൽ ഒന്നാണ് അരകുളം .പണ്ടുകാലത്തെ ചേരമാൻ പെരുമാളിന്റെ കോട്ടയും കോട്ടക്ക് ചുറ്റും കിടങ്ങുകളും ഇവിടെ ഉണ്ടായിരുന്നു .ടിപ്പുസുൽത്താന്റെ ആക്രമണത്തിൽ തളിയിലെ പല ക്ഷേത്രങ്ങളും നശിച്ചു പോയി. 

പ്രമാണം:ജലസ്ത്രോതസ്.jpeg

പൊതുസ്ഥാപനങ്ങൾ

  • നെഹ്‌റു സ്മാരക വായനശാല തളി,
  • ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി ,
  • പോസ്റ്റ് ഓഫീസ്,
  • എസ് ബി ഐ ബാങ്ക് ,
  • പ്രാഥമികാരോഗ്യ കേന്ദ്രം ,
  • തളി അംഗനവാടി  

ആരാധനാലയങ്ങൾ

  • കീഴ് തളി മഹാദേവക്ഷേത്രം
  • തളി ജുമാമസ്ജിദ്
  • വിരുട്ടാണം ഭഗവതിക്ഷേത്രം  
  • പിന്ഡാലിക്കുന്ന ക്ഷേത്രം  

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എ എൻ എം എം യൂപി സ്കൂൾ തളി
  • അങ്കണവാടികൾ