എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ തൂവൽ കറി

Schoolwiki സംരംഭത്തിൽ നിന്ന്
തൂവൽ കറി 

ഓടു കാക്കേ ഓടുകാക്കേ 
ഓടില്ലേ കാക്കേ ഓടുകാക്കേ
ഓടില്ലേ കാക്കേ ഓടില്ലേ കാക്കെ 
പാറല്ലേ തേങ്ങാ പൂളും കൊണ്ട്

തലവെട്ടി ഞാനൊരു കറി വെയ്ക്കും 
കറിച്ചട്ടീലിട്ടൊരു കറി വെയ്ക്കും 
പിന്നെയും ഞാനൊരു കറി വെയ്ക്കും 
നിന്റെ മാംസം കൊണ്ടൊരു കറി വെയ്ക്കും 

എന്നിട്ടും ഞാനൊരു കറി വെയ്ക്കും 
കാക്ക തൂവലു കൊണ്ടൊരു കറി വെയ്ക്കും 
കറിക്കു ഞാനൊരു പേരുമിടും
തീയലു പോലൊരു തൂവൽക്കറി

ഓടു കാക്കേ ഓടു കാക്കേ 
ഓടില്ലേ കാക്കേ ഓടു കാക്കേ 
ഠോ...ഠോ..ഠോ ...ട്ടോ ..... 

കാക്ക ക്കറുമ്പീ നീ പോകയാണോ?
ഞാനൊരു കളിവാക്ക് ചൊന്നതല്ലേ!!
പോരുക കാക്കേ പോരുക ചാരേ
അമ്മയറിയാതെ പൂളു തരാം!!!
വെള്ളിത്തുണ്ടൂ പോലുള്ളൊരു പൂളുതരാം!!!
          
 

അപർണ്ണാ രാജ് 
6 എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത