എ.എം.യു.പി.സ്കൂൾ കൻമനം/ചരിത്രം
വിദ്യാലയചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് മലപ്പുറം ജില്ലയിൽ വളവന്നൂർ പഞ്ചായത്തിൽ ഉൾപ്പെട്ട കന്മനം എ എം യു പി സ്കൂൾ ഒരു നൂറ്റാണ്ടിനപ്പുറത്ത് വറുതിയുടെ കാലത്ത് അജ്ഞതയും അന്ധവിശ്വാസങ്ങളും കൂരിരുട്ട് പരത്തിയ ഒരു സമൂഹത്തെ ആദ്യാക്ഷരത്തിന്റെ മധുരം പകർന്നു നൽകി അറിവിന്റെ തിരിനാളം തെളിയിച്ച കന്മനം എ എം യു പി സ്കൂൾ 1918 ശ്രീ ഞാറക്കാട് ഖാദർ കുട്ടി അവറുകളുടെ മഹാ മനസ്കതയിൽ യാഹു മൊല്ലാക്കയുടെ കീഴിൽ ഓത്തുപള്ളിയായിട്ടായിരുന്നു സ്ഥാപനത്തിന്റെ തുടക്കം . ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം മതപഠനവും നടന്നു പോന്നു . 1954 ആയപ്പോഴേക്കും ശ്രീ കുഞ്ഞി ചേക്ക് ഹാജി മാനേജർ സ്ഥാനം ഏറ്റെടുക്കുകയും നാലു മുറികളുള്ള ഓല കെട്ടിടത്തിലേക്ക് വിദ്യാലയത്തെ മാറ്റുകയും ചെയ്തു . ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായി തുടങ്ങിയ ഈ സ്ഥാപനം 1976 സെപ്റ്റംബർ ആയപ്പോഴേക്കും യു പി സ്കൂളായി മാറി. പിന്നീട് സ്ഥാനമേറ്റ മാനേജർ ശ്രീ.ഉണ്ണി ഹാജിയുടെ നേതൃത്വത്തിൽ നല്ലൊരു പുരോഗതിയായിരുന്നു. സമീപപ്രദേശങ്ങളിലെ സ്കൂളുകളേക്കാൾ വിദ്യാഭ്യാസ പുരോഗതിയിൽ നല്ലൊരു മാറ്റം ഉണ്ടായി . മനുഷ്യൻ വിവേകപൂർവം ചിന്തിക്കുകയും തങ്ങൾക്ക് നേടാൻ കഴിയാത്ത വിദ്യാഭ്യാസം തന്റെ മക്കൾക്ക് നേടിയെടുക്കണമെന്ന ചിന്തയിലേക്ക് ഈ നാട് കൈ കോർത്തതിനാലാണ് ഈ പ്രദേശം വിദ്യാഭ്യാസപരമായി വളരെ മുന്നോട്ട് പോയത് .ഉണ്ണി ഹാജിയുടെ കാലശേഷം അവരുടെ മകനായ അബ്ദു സമദ് ഏറ്റെടുത്തു .അവരും സ്കൂളിന്റെ പുരോഗതിക്കു വേണ്ടി ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നു .നമ്മുടെ സ്കൂളിൽ പഠിച്ചവർ, അതുകൊണ്ടുതന്നെ ഇവിടത്തെ കുറവുകൾ പരിഹരിക്കുന്നതിൽ തങ്ങളുടെ അനുഭവങ്ങളുടെ സാക്ഷ്യത്തിൽ അവർ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിനാലാണ് അക്ഷര ദീപം തെളിയിക്കുന്ന ഈ തിരുമുറ്റത്തെ ഏറ്റവും ആദരവോടെ അവർ നെഞ്ചിലേറ്റുന്നത് . ജൂൺ മാസം മുതൽ നടത്തിയ വിവിധങ്ങളായ പരിപാടികൾ നാടിനും നാട്ടുകാർക്കും കുറെ അനുഭവങ്ങൾ സമ്മാനിച്ച് എന്നത് ഏറെ സന്തോഷകരവും അഭിമാനാർഹവുമാണ്.