എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/കനൽപ്പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
കനൽപ്പൂവ്

മരണത്തെ മോഹിച്ചു
അരികിലെത്തുന്നവരെയെല്ലാം
കരിയിച്ചുകളയും കനൽപ്പൂവാണു ഞാൻ
എന്റെ വാക്കുകളിൽ എന്നും മരണത്തിന്റെ മണമായിരുന്നു
ഞാൻ പറഞ്ഞു വെയ്ക്കും മരണത്തിന് സുഗന്ധം മായിരുന്നു
ഞാനൊരു കണ്ണീർ തുള്ളിയാണെങ്കിലും
വീണുപൊട്ടിച്ചിതറാൻ കൊതിക്കുന്നില്ല
സ്നേഹത്തിന്റെ ചൂടിൽ ഒരു പാട് പോലും
അവശേഷിപ്പിക്കാതെ
വറ്റിപ്പോകണമെനിക്ക്
ജലം പോലെ ബാഷ്പീകരിക്കപ്പെട്ട് അപ്രതീക്ഷിതയാവണം
കടൽവെള്ളം പോലെയുയർന്ന്
മഴയായ് പെയ്യണമെനിക്ക്
കനലിൽ എൻ ശരീരത്തെ പോവാൻ വിട്ട് ഒരു മെഴുകുവണ്ടിയായ്
മലയാളത്തിലേക്ക്
കുതിക്കണമെനിക്ക്
 

നഫ്‍ല ഷെറിൻ
3 A എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത