എ.എം.യു.പി.എസ് ആട്ടീരി/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

ഞാൻ എഴുതുന്നത് കൊറോണ എന്ന രോഗത്തെ കുറിച്ചാണ്. ലോകം മുഴുവനുംകൊറോണ വൈറസ് എന്ന രോഗത്തിൽ അകപ്പെട്ടിരിക്കുകയാണല്ലോ.... ഇത് ചൈനയിലെ വുഹാനിൽ നിന്നാണ് പൊട്ടി പുറപ്പെട്ടത്.ഇത് ഒരു പകർച്ച വ്യാധി ആണ്. മനുഷ്യരിലും മൃഗങ്ങളിലും രോഗം പരത്തുന്ന ഒരു വൈറസ് ആണ് കൊറോണ വൈറസ്:
ചുമ, ജലദോഷം, പനി, ശരീര വേദന, ശ്വാസതടസ്സം എന്നിവയൊക്കെ ആണ് വൈറസിൻ്റെ പ്രധാന ലക്ഷണം.കൊറോണ വൈറസ് ബാധിതയെ തുടർന്ന് അമിതമായി ഭയക്കേണ്ടതില്ലെന്നു സർക്കാരുംആരോഗ്യരംത്തെ വിദഗ്ദരും ആവർത്തിപ്പിച്ചു പറയുമ്പോഴും കൊറോണയെ പറ്റി ഊഹാപഹങ്ങളും സമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയാണ്.വൈറസ് ബാധിച്ചവർതുമ്മുമ്പോഴും ചുമക്കുമ്പോഴും മറ്റുള്ളവരിലേക്ക് പകരും.രോഗികളുടെ സമീപത്തുള്ള വസ്തുക്കളിൽ വീഴുന്ന സ്രവ ങ്ങളിൽ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടരുന്നത്. പടരാതിരിക്കാൻ നാം തുവാല ഉപയോഗിച്ച് പൊത്തു കയോ മാസ്ക് ഉപയോഗിക്കുകയോ ചെയ്യുക 😷. സാനിടൈസറോ സോപ്പോ🧼ഉപയോഗിച്ച് കൈ കഴുകുക. അവരവരുടെ ശരീരം വൃത്തിയായി സൂക്ഷിക്കാൻ ഓരോരുത്തരും ജാഗ്രത പുലർതൂ.. . എന്തെങ്കിലും അസ്വസ്തത തോന്നിയാൽ വീട്ടിൽ തന്നെ തുടരുക🏡. ചുമയോപനിയോ ഉണ്ടെങ്കിൽ സ്വന്തം വൈധ്യ സഹായം തേടുന്നതിന് പകരം 👨‍🔬ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ച് വേണ്ട നിർദ്ദേശം സ്വീകരിക്കുക .
ഭയപ്പെടേണ്ട .. ജാഗ്രത മതി

ഫാത്തിമ സന. കെ പി
5 C എ.എം.യു.പി.എസ് ആട്ടീരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം