ഉണരൂ.....
                      ഹായ് കൂട്ടുകാരെ നമ്മളെല്ലാവരും ഈ അവധിക്കാലത്ത് നമ്മുടെ വീടുകളിൽ മാത്രം ഒരുങ്ങിക്കഴി യുകയാണല്ലേ .. എന്തോരു കഷ്ട്ടമല്ലേ...സാരമില്ല നമ്മുടെ നന്മക്ക് വേണ്ടിയല്ലേ...അങ്ങിനെ നമുക്ക് ആ മഹാമാരിയെ അതിജീവിക്കാം. 
                      ഏതായാലും ഏറ്റവും വലിയ ഒരു അപകടഅവസ്ഥയിൽ തന്നെയാ  ണ്  നമ്മളിന്ന് ജീവിച്ചിരിക്കുന്നത്. ഇതുവരെ നമ്മൾ പറഞ്ഞിരിക്കുന്നത്. നമ്മുടെ വരും  തലമുറക്ക് വേണ്ടി നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുകയും   ഒരു ഹരിത കേന്ദ്രം കൈമാറുകയും ചെയ്യണമെന്നായിരുന്നു പക്ഷെ ഇന്ന് നമ്മുടെതുതന്നെ ദുരവസ്‌ഥ ആയിപ്പോയി നഗരം മാത്രമല്ല ഗ്രാമത്തിൽ വരെ കുടിവെള്ള ക്ഷാമം. മലിനീകരണം പറയുകയേ വേണ്ട. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിച്ചു. ഒരുപാട് കൊന്നു തിന്നില്ലേ.. ഇനിയെങ്കിലും നാം ഉണർന്ന് ചിന്തിക്കണം. അനുഭവിച്ചപ്പോഴല്ലേ നമുക്ക് മനസ്സിലായത് വെറുതെ പറയുകയല്ല എന്ന്. 
                    അതുകൊണ്ട് കൂട്ടുകാരെ, കുട്ടികളായ നമുക്കും ഒരുപാട് കടമകൾ ഉണ്ട്. വ്യക്തി പരമായി മാത്രം ചിന്തിക്കരുത്. സമൂഹത്തോടും ശ്രദ്ധ വേണം. നമ്മൾ ഓരോരുത്തരും പ്രകൃതി യെ സ്നേഹിക്കണം. വേദനിപ്പിക്കരുത്. ഇനിയെങ്കിലും നമുക്ക് ജാഗ്രത യോടെ ജീവിക്കാം. അങ്ങിനെ  നമുക്ക് വരും തലമുറയെയും രക്ഷിക്കാം. 
ശഹ്‌മ ഷെറിൻ വി പി
4 A എ എം എൽ പി സ്കൂൾ തോട്ടശ്ശേരിയറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം