എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്
*സോഷ്യൽ സയൻസ് ക്ലബ്ബ് വാർഷിക പ്രവർത്തന റിപ്പോർട്ട് (2024 - 2025)*
1.*ആമുഖം*
വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്ര വിഷയങ്ങളോടുള്ള അവബോധം വർദ്ധിപ്പിക്കുക, പൗരബോധം വളർത്തുക, സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് വിമർശനാത്മകമായി ചിന്തിക്കാൻ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ അധ്യയന വർഷം സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചത്. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പാഠ്യപദ്ധതിക്ക് അനുബന്ധമായി വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് സഹായിച്ചു.
2. *ക്ലബ്ബ് അംഗത്വവും ഘടനയും*
അംഗങ്ങൾ: 3,4 ക്ലാസ്സുകളിലെ 25 വിദ്യാർത്ഥികൾ ക്ലബ്ബിൽ അംഗങ്ങളായിരുന്നു.
ഓഫീസ് ഭാരവാഹികൾ:
പ്രസിഡന്റ: ഫാത്തിമ റിഫ കെ
സെക്രട്ടറി: ദിൽഫ
കോ-ഓർഡിനേറ്റർ (അധ്യാപകൻ): ഫൗസിയ
3. *പ്രധാന പ്രവർത്തനങ്ങൾ*
ഈ വർഷം ക്ലബ്ബ് നടത്തിയ പ്രധാന പ്രവർത്തനങ്ങൾ താഴെ നൽകുന്നു:
ഫീൽഡ് ട്രിപ്പ് ( വൃദ്ധസദനം, സ്കൂൾ പരിസരം, വിവിധതരം ആവാസങ്ങൾ, കുളം വയൽ തോട് etc)
പങ്കാളിത്തം: നാലാം ക്ലാസിലെ കുട്ടികൾ ജെ ആർ സി,സ്കൗട്ട് അംഗങ്ങൾ
വിഷയം: പച്ചക്കറിത്തോട്ട നിർമ്മാണം ഔഷധത്തോട്ട നിർമ്മാണം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ പൂന്തോട്ടം, നന്മ ബക്കറ്റ്
ലക്ഷ്യം: വിഷ രഹിത പച്ചക്കറി ഉൽപാദനം കൃഷിയെ അറിയാൻ, ഔഷധസസ്യങ്ങൾ പരിചയപ്പെടാൻ, കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ,
വിഷയം: അനുകൂലനം
ലക്ഷ്യം: ഓരോ ജീവികൾക്കും അതിന്റെ ചുറ്റുപാടിൽ ജീവിക്കുന്നതിന് ആവശ്യമായ അനുകൂലനങ്ങൾ ഉണ്ടെന്ന് തിരിച്ചറിയാൻ
സ്കൂൾ പരിസരത്ത് കാണുന്ന പക്ഷി,, മീൻ etc എന്നിങ്ങനെയുള്ള ജീവികളെ നിരീക്ഷിക്കൽ
വിഷയം: പ്ലാസ്റ്റിക് മാലിന്യം
ലക്ഷ്യം: സ്കൂളിലും പരിസരത്തും കാണുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് അവയെ തരംതിരിക്കുന്നു. മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു
4. *നേട്ടങ്ങൾ*
സബ്ജില്ലാ ശാസ്ത്രമേളയിൽ ആൽബം നിർമ്മാണത്തിൽ കുട്ടികൾ മൂന്നാം മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി തൽസമയ ചാർട്ട് നിർമ്മാണ മത്സരത്തിൽ A ഗ്രേഡ് ലഭിച്ചു
ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ കൃഷി പ്രാദേശിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി.
5. *ഭാവി പരിപാടികൾ* (അടുത്ത വർഷത്തേക്കുള്ള നിർദ്ദേശങ്ങൾ)
ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് ഒരു വിദ്യാഭ്യാസ യാത്ര സംഘടിപ്പിക്കുക.
സാമൂഹ്യശാസ്ത്രപരമായ ചിന്തകൾ ഉൾക്കൊള്ളുന്ന ഒരു കൈയ്യെഴുത്തു മാസിക പുറത്തിറക്കുക.
ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകിയ പ്രധാനാധ്യാപിക/അധ്യാപകൻ, മറ്റ് അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് നന്ദി രേഖപ്പെടുത്തുന്നു.