എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/ലോക്‌ഡോൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്‌ഡോൺ

എത്ര ദിവസമായി ഇപ്പൊ വീട്ടിൽ തന്നെ ഇരിക്കാൻ തുടങ്ങിയിട്ട് സ്കൂൾ ഇല്ല കൂട്ടുകാരൊന്നും കളിക്കാൻ വരുന്നില്ല എല്ലാവരും വീട്ടിൽ തന്നെ ഇരിക്കാണ് ലോക്‌ഡോൺ ആണെന്നാ പറയുന്നത് പുറത്തിറങ്ങാൻ പാടില്ല അത്യാവശ്യത്തിനു പുറത്തിറങ്ങാൻ മാസ്ക് ധരിക്കണം ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകണം. അകലം പാലിക്കണം ഇതൊക്കെ നമുക്ക് വേണ്ടി തന്നെയാണ് ഗവണ്മെന്റ് പറയുന്നത്. കൊറോണാ എന്നൊരു വൈറസ് പരന്നിട്ടുണ്ട് അത് വലിയ അപകടകാരിയാണ് ശ്രദ്ധിച്ചില്ലെങ്കിൽ മരണം ഉറപ്പാണ് അത് കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ലോകം മുഴുവനും ഉണ്ട്. എല്ലായിടത്തും ഇത് തന്നെയാണ് അവസ്ഥ ഇപ്പൊ തന്നെ ലക്ഷക്കണക്കിന് ആളുകൾ മരിച്ചു. ചൈനയിൽ ആണ് ആദ്യമായി മനുഷ്യരിൽ കൊറോണ വൈറസ് ഉണ്ടായത് ഇപ്പൊ അത് ലോകം മുഴുവൻ ഉണ്ട്. ഈ വൈറസിന്റെ പുറത്തുള്ള കിരീടം പോലുള്ള ഭാഗമാണ് നമ്മുടെ അവയവങ്ങളിൽ തുളച്ചു കയറാൻ ഇതിനെ സഹായിക്കുന്നത് . ഈ ആകൃതി തന്നെയാണ് ഈ വൈറസിന് കൊറോണ എന്ന പേര് വരാൻ കാരണവും അകലം പാലിച്ചും മാസ്ക് ധരിച്ചും നമുക്ക് ഈ മഹാമാരിയെ തുരത്താം

Fathima Rifa. M.
4 -B എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം