എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ ദുരിതകാലം

Schoolwiki സംരംഭത്തിൽ നിന്ന്
ദുരിതകാലം

ഭൂവിലാകെ കൊറോണ പടർന്നുയർന്ന കാലം..
ജനമാകെ ദുരിതത്തിൻ
തീചൂളയിലകപ്പെട്ടു,

ഭൂവിതൻ മാറിൽ
പിടഞ്ഞമർന്നൊരോരുത്തരും....
മനുഷ്യർ തമ്മിൽ അകലങ്ങളായി മാറാനും ..

അഹങ്കാരമില്ലാതായി തീരാനും വന്നതൊരു മാരി

ആഡമ്പരങ്ങളെതുമില്ല .. ആഘോഷത്തിമർപ്പുകളുമില്ല..
നിലമറന്നു കഴിഞ്ഞവർ വീടിന്റെ അകത്തളങ്ങളിൽ ഒത്തുകൂടുന്നു...
 
രോഗമിൽ നിന്ന് പടുത്തുയർത്താൻ കൺകണ്ട ദൈവങ്ങളുമില്ല...
പൂവിട്ട ദൈവങ്ങളും കൈവിട്ടു പോയി...

കൈപിടിച്ച് കരകയറ്റാൻ
ദൈവമല്ലേയോ ഒരിടം..

ഇനിയുമോരു ജീവൻ
പൊഴിയാതിരിക്കാൻ
കരുതലായി കാവലായ്
നിയമങ്ങൾ പാലിച്ച് നാമൊന്നായ് മുന്നേറാം,

അകലങ്ങളിൽ നിന്നായി പൊരുതാമകറ്റാo കൊറോണയെ...
കൈകൾ കഴുകീടുന്നതിലൂടെ സുരക്ഷ കൈവരിക്കുവിൻ ...

കരുതലായി കയിഞ്ഞീടാം ..
നന്മ നിറഞ്ഞ നാളേക്ക് വേണ്ടി...

മുഹമ്മദ്‌ ഖിദാശ് . p
1 എ എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത