എ.എം.എൽ.പി.എസ്. വില്ലൂർ/ഹൈടെക് വിദ്യാലയം
സ്കൂളിലെ ഹൈടെക്ക് കാഴ്ചപ്പാട്
ഞങ്ങളുടെ വിദ്യാലയത്തിൽ 2015 ൽ തയ്യാറാക്കിയ സ്കൂൾ പ്ലാനിൽ കൃത്യമായി എടുത്ത് പറഞ്ഞ ഒരു കാര്യം സ്കൂൾ ഹൈടെക്ക് ആക്കി മാറ്റും എന്നുള്ളതായിരുന്നു. സർക്കാരും പൊതു സമൂഹവും ചിന്തിക്കുന്നതിന് മുമ്പ് തന്നെ ഇങ്ങനെ ഒരു ആലോചനയിലേക്ക് വിദ്യാലയം കടന്നു എന്ന് ചുരുക്കം. 2016 ൽ വിദ്യാലയത്തിൻ്റെ പുതിയ കെട്ടിട്ടം ഉദ്ഘാടനം ചെയ്ത ദിവസം തന്നെ മലപ്പുറം ജില്ലയിലെ ആദ്യത്തെ എ.സി ക്ലാസ് മുറി ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് അഭിമാനമാണ്

ഡിജിറ്റൽ ക്ലാസ് മുറി
2016 ൽ സ്കൂളിലെ അധ്യാപകനായ സിദിൻ മാഷ് തൻ്റെ സ്വന്തം ശ്രമഫലമായി ഒരു ക്ലാസ് മുറി ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റി.പ്രൊജക്ടർ, ഹോം തിയേറ്റർ ,കംമ്പ്യൂട്ടർ, ടി.വി എന്നിവ അടങ്ങിയ ക്ലാസ് മനോഹരമായി പെയിൻ്റ് അടിച്ച് ചിത്രം വരച്ചിരുന്നു. അന്നത്തെ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ ആണ് ക്ലാസ് ഉദ്ഘാടനം ചെയ്തത്

ഒന്നാം ക്ലാസ് ഒന്നാന്തരം
സ്കൂളിലെ ഒന്നാം ക്ലാസ് രണ്ടും ഹൈടെക്ക് ആക്കാൻ സ്കൂൾ വികസന സമിതിക്ക് 2017 ൽ കഴിഞ്ഞു.രണ്ട് ക്ലാസും പെയിൻ്റ് അടിച്ച് ചിത്രങ്ങൾ വരച്ച്പ്രൊജക്ടർ, ഹോം തിയേറ്റർ ,കംമ്പ്യൂട്ടർ, എന്നിവ ഒരുക്കി.ഇതിൽ ഒരു ക്ലാസിലേക്കുള്ള കമ്പ്യൂട്ടറിനുള്ള പണം തന്നത് സ്കൂളിലെ പ്രവാസി വികസന സമിതി ആണ്. ക്ലാസ് റൂമുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചത് കോട്ടക്കൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ ആണ്

സ്കൂൾ ഹൈടെക്ക്
സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നൽകിയ അഞ്ച് ലാപ്ടോപ്പുകളും രണ്ട് പ്രൊജകടർ,എം.എൽ.എ ശ്രീ ആബിദ് ഹുസൈൻ തങ്ങൾ അനുവദിച്ച ഒരു ലാപ് ടോപ്പ്, ഒരു പ്രൊജക്ടർ, സ്കൂൾ ഒരുക്കിയ 4 കമ്പ്യൂട്ടർ 3 പ്രൊജകർ എന്നിവ നിലവിൽ ഉണ്ട്.അത് കൊണ്ട് തന്നെ എല്ലാ ക്ലാസും ഹൈടെക്ക് എന്ന പദവി ഇപ്പോൾ സ്കൂളിന് സ്വന്തമാണ്.
