എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/അക്ഷരവൃക്ഷം/പൂച്ച ചങ്ങാതിമാർ

Schoolwiki സംരംഭത്തിൽ നിന്ന്
പൂച്ച ചങ്ങാതിമാർ

ഒരിടത്തു രണ്ടു പൂച്ചകൾ ഉണ്ടായിരുന്നു. ചിങ്കു പൂച്ചയും പിങ്കു പൂച്ചയും, ചിങ്കു പാവമായിരുന്നു, പിങ്കു വികൃതിയും. ചിങ്കുവിന്റെ ആഗ്രഹമായിരുന്നു പിങ്കുവിന്റെ വികൃതി മാറ്റിയെടുക്കുക എന്നത്. അതിനു അവൻ പല മാര്ഗങ്ങളും നോക്കി. പക്ഷെ ഒന്നിലും അവനു വിജയിക്കാൻ കഴിഞ്ഞില്ല. ഒരു ദിവസം രണ്ടു പേരും കൂടി കളിക്കുമ്പോൾ പിങ്കുവിന് ഒരു ഒരു നൂൽ കെട്ടു കിട്ടി. ചിങ്കു അതെന്താണെന്നു ചോദിച്ചപൊഴേക്കും പിങ്കു ഒറ്റ ഓട്ടം. ഓടുന്നതിനിടക്ക് അവൻ അറിയാതെ ഒരു കുഴിയിൽ വീണു. അവന്റെ കയ്യിൽ നിന്നും നൂൽ തെറിച്ചു പോവുകയും ചെയ്തു. അവൻ കുഴിയിൽ കിടന്നു നിലവിളിച്ചു. ചിങ്കു ഓടി വന്നു. അവിടെ കിടന്ന നൂൽ എടുത്തു കുഴിയിലേക്ക് ഇട്ടു കൊടുത്തു. പിങ്കു അതിൽ പിടിച്ചു മുകളിലേക്ക് കയറി. ഇനി ഞാൻ വികൃതി ഒന്നും കാണിക്കിലെന്നു പറഞ്ഞു ചിങ്കുവിനോട് ക്ഷമ ചോദിച്ചു. രക്ഷപ്പെടിത്തിയതിനു നന്ദിയും പറഞ്ഞു. അങ്ങനെ അവർ നല്ല കൂട്ടുകാരായി സന്തോഷത്തോടെ ജീവിച്ചു.

ദിയ പി
3A എം എൽ പി സ്‍ക‍ൂൾ മൊറയൂർ കീഴ്‍മുറി,കൊണ്ടോട്ടി
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ