എ.എം.എൽ.പി.എസ്. ചേപ്പൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഊത്താലക്കൽ ഭാഗത്ത് നിന്ൻ സ്കൂളിന്റെ പ്രവർത്തനം മദ്രസ്സ കെട്ടിടത്തിന്റെ കിഴക്കു വശത്തുണ്ടായിരുന്ന തൂൺ കാലിൽ കെട്ടിയ അരച്ചുമർ പുൽ കുടിലിലേക്ക് മാറ്റപ്പെട്ടു. ഏകദേശം 50 വർഷങ്ങൾക്ക് മുന്പ് നിലവിലുള്ള pre - KER കെട്ടിടത്തിലേക്ക് മാറ്റുകയാണ് ഉണ്ടായത്. ബ്ലോക്കിൽ നിന്നുള്ള ഗ്രാൻറും നാട്ടുകാരുടെ സഹകരണവും അന്നത്തെ മാനേജരായിരുന്ന സി എം സുലൈമാൻ മാസ്റ്ററുടെ നേതൃത്വവും ഈ കെട്ടിടം പടുത്തുയർത്തുവാൻ കാരണമായി. വിജ്ഞാന കലാ കായിക രംഗങ്ങളിൽ വിവിധ വർഷങ്ങളിലായി പല നേട്ടങ്ങളും കൊയ്തെടുക്കാൻ കഴിഞ്ഞ ഈ വിദ്യാലയത്തിന് 1997-98 ൽ D.P.E.P കാലത്ത് പഞ്ചായത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയം എന്ന സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് വിസ്മരിക്കുന്നില്ല