ലോകത്തെ ഭീതിയിലാഴ്ത്തിയ രോഗം
ലോകം കണ്ട മഹാമാരി തന്നെ.
ലോക ജനതയെ കൊന്നൊടുക്കാനായി
ചൈനയിൽ നിന്നും വന്നു മഹാമാരി .......
പനിയും ശ്വാസതടസ്സവും ചുമയും
ജലദോഷവും പിന്നെ തലവേദനയും
ഈ രോഗലക്ഷണവുമായ് വന്നീടും
കൊറോണ വൈറസ് എന്ന മഹാമാരി
ഭയക്കുകയല്ല ജാഗ്രതയോടെ ഈ
രോഗത്തെ മറികടന്നീടേണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവ്വാല കൊണ്ട്
മുഖം പൊത്തി പിടിച്ചിടേണം.
കൈകൾ വൃത്തിയായി സൂക്ഷിക്കേണം
ഇങ്ങനെ പലതുണ്ട് മഹാമാരിയെ
ചെറുത്തീടാനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ ......
ലോകത്തെ ഭീതിയിലാഴ്ത്തിയ രോഗം
ലോകം കണ്ട മഹാമാരി തന്നെ .....