ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:THS NERUVAMBRAM

Schoolwiki സംരംഭത്തിൽ നിന്ന്

ഗവണ്‍മെ൯റ് ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ നെരുവമ്പ്രം സ്ഥാപിതം . 1983 സ്ക്കൂള്‍ കോഡ് 60004 സ്ഥലം. നെരുവമ്പ്രം സ്ക്കൂള്‍ വിലാസം . പി.ഒ. പഴയങ്ങാടി , കണ്ണൂ൪ ‍ജില്ല പിന്‍കോഡ് . 670303 സ്ക്കൂള്‍ ഫോണ്‍ . 0497 2871789 സ്ക്കൂള്‍ ഇമെയില്‍ thsneruvambram@gmail.com സ്ക്കൂള്‍ വെബ്സൈറ്റ് www.thsneruvambram.org വിദ്യാഭ്യാസ ജില്ല . കണ്ണൂ൪ റവന്യൂ ജില്ല . കണ്ണൂ൪

ഉപജില്ല . മാടായി ഭരണവിഭാഗം. വൊക്കേഷണല്‍ ഹയ൪സെക്കന്‍ഡറി ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ സ്ക്കൂള്‍ വിഭാഗം 8,9,10 പഠനവിഭാഗങ്ങള്‍ മാദ്ധ്യമം . മലയാളം


നെരുവമ്പ്രം ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ ഒരാമുഖം

വടക്കന്‍ കേരളത്തിലെ ജനങ്ങളുടെ ചുണ്ടില്‍ സദാ തങ്ങി നില്‍ക്കുന്ന ഒരു പരാതിയാണ് ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ. വേണ്ടത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. ഉള്ളവയ്ക്ക് തന്നെ ആധുനിക കാലത്തിന്റെ വിദ്യാഭ്യാസ സംബന്ധിയായ അഭിലാഷങ്ങള്‍ നിറവേറ്റാനുള്ള സാഹചര്യങ്ങളില്ല. ഈ നിലവിളി എപ്പോഴും ബധിര ക൪ണ്ണങ്ങളിലാണ് ചെന്നു വീഴുന്നതെന്ന വസ്തുത ജനങ്ങളുടെ ദുഃഖത്തിന് തീവ്രത കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് നെരുവമ്പ്രത്തിനൊരു ജൂനിയ൪ ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ അനുവദിച്ചു കിട്ടുന്നത്. അത് ഇവിടത്തെ ജനങ്ങളെ ആഹ്ലാദിപ്പിച്ചുവെങ്കില്‍ അതില്‍ തെല്ലും അത്ഭുതപ്പെടാനില്ല.

വടക്ക൯ കേരളത്തില്‍ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഏഴോം-ചെറുതാഴം പഞ്ചായത്തുകളുടെ സ്ഥിതി പരിതാപകരമായിരുന്നു. പ്രസ്തുത പഞ്ചായത്തുകളിലെ കുട്ടികള്‍ക്ക് പഠനത്തിന് ആശ്രയിക്കാനുണ്ടായിരുന്നത് മാടായി ഗവണ്‍മെന്റ് സ്ക്കൂള്‍ മാത്രമാണ്. വിദ്യാ൪ത്ഥികളുടെ ബാഹുല്ല്യം കാരണംപഠനത്തിന് വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ പ്രസ്തുത ഹൈസ്ക്കൂളില്‍ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കിയപ്പോള്‍ ഏഴോം -ചെറുതാഴം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന നെരുവമ്പ്രം യു.പി. സ്ക്കൂളിന്റെ മികവും വള൪ച്ചയും കുട്ടികളുടെ ബാഹുല്ല്യവും ആ പ്രദേശത്ത് ഒരു ഹൈസ്ക്കൂള്‍ വേണമെന്ന ശക്തമായ ആവശ്യം ഉയ൪ത്തിക്കൊണ്ടുവന്നു.

നെരുവമ്പ്രത്ത് ഒരു ഹൈസ്ക്കൂള്‍ സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാലയില്‍ 1967-ല്‍ നാട്ടുകാരുടെ യോഗം വിളിച്ചുചേ൪ത്തു. പ്രസ്തുത യോഗത്തില്‍വെച്ച് ശ്രീ. എം.കെ.ഗോവിന്ദന്‍ നമ്പ്യാ൪ പ്രസിഡണ്ടും

"https://schoolwiki.in/index.php?title=ഉപയോക്താവ്:THS_NERUVAMBRAM&oldid=43637" എന്ന താളിൽനിന്ന് ശേഖരിച്ചത്