ഉപയോക്താവിന്റെ സംവാദം:D.M.H.S PAISAKARY
പരസ്യങ്ങളുടെ അതിപ്രസരവും അപകടത്തിലാകുന്ന മൂല്യങ്ങളും
ആധുനിക ജീവിതം വളര്‍ത്തിയെടുത്ത ഒരുകലയാണ് പരസ്യം.ഇതിന്റെ ശക്തമായ തരംഗങ്ങള്‍ നമ്മുടെ ജീവിത ശൈലിയെ തന്നെ സാരമായി സ്വാധിനിച്ചിരിക്കയാണ്. പരസ്യത്തിന്റെ അതിപ്രസരത്തില്‍ പ്പെട്ട് ജീവിതമൂല്യങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തിന്റെ നേര്‍ക്കാഴ്ചയാണ് നമുക്ക് മുന്നിലുളളത്. ആധുനിക സാങ്കേതിക വിദ്യയും ഭാവനാ സമ്പന്നാരായ കലാകാരന്മാരും ഈ രംഗം പിടിച്ചടക്കി ജനങ്ങളെ തങ്ങള്‍ക്ക് പന്നാലെ കൂട്ടിക്കൊണ്ട് പോകുകയാണ്.ലക്ഷ്യം നേടുന്നതില്‍ അവര്‍ വിജയിക്കുന്നുണ്ടങ്കിലും സങ്കീര്‍ണ്ണതകളിലേക്ക് അവര്‍ നമ്മേ വലിച്ചെറിയുകയാണ്. നിത്യോപയോഗ വസ്തുക്കള്‍ നമുക്ക് അനിവാര്യമാണ്. അവയെക്കുറിച്ചുളള അറിവുമ ആവശ്യം തന്നെ. പക്ഷേ അവ നമുക്ക് ജീവിതത്തിന്റെ അഭിഭാജ്യ ഘടകമാണെന്ന തോന്നലുണ്ടാകുമ്പോഴാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. മനുഷ്യരിലെ മൃദുല വികാരങ്ങളെ ഉണര്‍ത്തി ,അവന്റെ അജ്ഞതയെ ചൂഷ്ണം ചെയ്യുന്ന പരസ്യങ്ങള്‍ വ്യക്തിക്കും സമൂഹത്തിനും വിപത്തായി തീരുന്നു.
സാംസ്കാരിക ബോധത്തെ തകിടം മറിക്കുകയും സ്തീയെ വില്പന ചരക്കാക്കുകയും ചെയ്യുന്ന പരസ്യങ്ങള്‍ മാധ്യമങ്ങളിലാകെ നിറഞ്ഞു നില്ക്കുന്നു. ഭാരതീയ സംസ്കാരത്തിന് ഒട്ടും ഇണങ്ങാത്ത വസ്ത്രധാരണത്തോടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന യുവതികള്‍ ഭാരതത്തിന്റെ സ്ത്രീ സങ്കല്പങ്ങള്ക്കും ധാര്‍മികതക്കും എതിരാണെന്നതില്‍ സംശയമില്ല. ഭാരതജനതയുടെ സാംസ്കാരികവും സാമ്പത്തികവും സാമൂഹികവുമായ വീക്ഷണങ്ങളെ ഈ പരസ്യങ്ങല് അഗാധമായി സ്വാധീനിച്ചു കഴിഞ്ഞിരിക്കുന്നു. പരസ്യങ്ങളുടെ അതിപ്രസരം നമ്മുടെ വീക്ഷണങ്ങളെ വികലമാക്കിയിരിക്കുന്നു. ഒരു ജനതയുടെ മൂല്യ ത്തകര്‍ച്ചക്ക് ഇത് കാരണമായിരിക്കുന്നു. പരസ്യങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് ജനത്തെ രക്ഷിച്ച് യാഥാര്‍ത്ഥ്യത്തിന്റെ ചിരാതുകള്‍ തെളിയിക്കാന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു.അല്ലെങ്കില്‍ ദിശാബോധം നഷ്ടപ്പെട്ട ഒരു തലമുറ പരസ്യങ്ങളുടെ പളപളപ്പില്‍ കാഴ്ച മങ്ങി ഈയ്യാംപാറ്റകളെ പോലെ ചിറകുകരിഞ്ഞു വീഴുമെന്നതില്‍ സംശയമില്ല. അവയില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ വിവേചിച്ചറിയാന്‍ പൗരബോധമുള്ള ഒരു തലമുറ ഉയര്‍ന്ന് വന്നെങ്കില്‍...........................!!!.
Start a discussion with D.M.H.S PAISAKARY
Talk pages are where people discuss how to make content on Schoolwiki the best that it can be. Start a new discussion to connect and collaborate with D.M.H.S PAISAKARY. What you say here will be public for others to see.