ഇ. വി. യു. പി. എസ്. മടന്തക്കോട്/അക്ഷരവൃക്ഷം/കാലം മാറ്റിയ കോലം

Schoolwiki സംരംഭത്തിൽ നിന്ന്
 കോലം മാറ്റിയ കാലം   



രാവിലെയുള്ളൊരു ബഹളം കേട്ടു
ചാടിയെണിറ്റു തൻ ഷോട്ടുകൾ തുടങ്ങി
വാരിവലിച്ചൊരു കുളിയും ജപവും
പിന്നെ തന്നുടെ വേഷം മാറൽ
വേഷം കണ്ടാൽ ശ്വാസം നിൽക്കും
ആകെ ചറപറാ കീറൽ മാത്രം
മുടിയോ കണ്ടാൽ സ്തൂപം പോലെ
പിന്നോ അവനൊരു ശകടത്തിൻ മേൽ
കമഴ്ന്നുകിടന്നൊരു നൂറിൻ സ്പീഡിൽ
കോളേജ് അവനൊരു പേരിനുമാത്രം
ഇൻസ്റ്റഗ്രാമും, വാട്സാപ്പും തൻ
ഫ്രണ്ട്സിൻ അരികിൽ എത്തിച്ചവനെ
മാളുകൾ തോറും കൂട്ടരുമായി
ബർഗറും പിസയും തിന്നു നടന്നു
കാലം ആകെ മാറി മറിഞ്ഞു
കൊറോണ അവനുടെ കാലൻ ആയി
രാവിലെയുള്ളൊരു ഓട്ടം നിന്നു
ബർഗറും പിസയും ഓടി മറഞ്ഞു
ചക്കയും ചീനിയും വാഴപ്പഴവും
അവനെ ആകെ മാറ്റി മറിച്ചു
ബ്യൂട്ടിപാർലറും മേക്കപ്പ് സെറ്റും
അവനൊ ഇന്നൊരു സ്വപ്നം മാത്രം
വേഷം മാറി രൂപം മാറി
കാലം അവനിലെ കോലം മാറ്റി

                           -

നീരജ്.ആർ
6 A ഈ വി യു പി എസ് മടന്തകോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത