ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ/അക്ഷരവൃക്ഷം/ഏകാന്തത

ഏകാന്തത

കോവിഡ് എന്ന നാമത്തിലറിയും കൊറോണ
ചൈനയിൽ നിന്നും കപ്പൽകയറി കേരളത്തിൽ കുടിയേറി പാർത്തു
പടർന്ന് പടർന്ന് രോഗം പരത്തി
ആർത്തു ചിരിക്കുന്നൂ കൊറോണ

രോഗബാധായാൽ ചുറ്റും ഏകാന്തത നിറഞ്ഞൂ
വിഷബാധ എങ്ങും പരന്ന് കയറി
ആഘോഷമില്ലു ആളുകളില്ല എങ്ങും ഏകാന്തത ജ്വനിച്ചീടുന്നു

പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ
വേർതിരിവില്ലാതെ എല്ലാവരേയും ഒരുപോലെ വിഴുങ്ങം കൊറോണ
അതിനാൽ കരങ്ങൾകഴുകേണം ധാരാളം
വെള്ളം കുടിക്കേണം വീടും പരിസരവും ശുചിയാക്കേണം
വ്യക്തിശുചിത്വം പാലിച്ചാലോ തടയാം നമുക്കീ മഹാമാരിയെ
ഹസ്തദാനം നൽകരുത് മുഖാവരണമില്ലാതെ മൊഴിയരുത്
ലോകത്തെകൊടും ഭീതിയിലാഴ്ത്തിയ ഈ കൊറോണയെ
തടയണം നാം ഓരോരുത്തരും തടയേണം

നമ്മുടെ നാടിനെ അങ്ങനെ കാത്തിടേണം
പിന്നെ കൊറോണയേയും തുരത്തീടേണം

ആവണി അരുൺ
7സി ആർ.വി.എസ്.എം എച്ച്.എസ്സ്.എസ്സ് പ്രയാർ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത