ഉള്ളടക്കത്തിലേക്ക് പോവുക

ആർ. സി. എൽ. പി. എസ് കീഴാറൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2025 - 26 നമ്മുടെ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ

എൽ.എസ്.എസ്.വിജയികൾ

2024 - 2025 അദ്ധ്യനവർഷത്തിലെ എൽ.എസ്.എസ്.വിജയികൾ

  • അമൽ.ജെ.എസ്സ്
  • അബിൻ സജി

പ്രവേശനോത്സവം - ജൂൺ 2

2025 ജൂൺ 2 നു പ്രവേശനോത്സവം നടത്തപ്പെട്ടു സ്കൂളും പരിസരവും ക്ലാസ് റൂമുകളും ബലൂ ണുകളും വർണ്ണ പേപ്പറുകളും , പൂക്കളും കൊണ്ട് അലങ്കരിക്കുകയും ആകർഷണീയമാക്കുകയും ചെയ്തു. കുട്ടികളുടെ ഈശ്വര പ്രാർത്ഥനയോടു കൂടി ആരംഭിച്ചു സ്കൂൾ ലോക്കൽ മാനേജർ ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ആദ്യാക്ഷരം കുറിക്കുകയും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജസീന്ത. എം സ്വാഗതം ആശംസിക്കുകയും ചെയ്തു. പി ടി എ പ്രസിഡൻ്റ് ശ്രീ ഷിബു അധ്യക്ഷത വഹിച്ചു. മൈലച്ചൽ സഹകരണ സംഘം പ്രസിഡൻ്റ് ബി.ശ്രീകണ്ഠൻ നായർ ഉദ്ഘാടനം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥികളായ ഡോ. അനൂപ് എ എഫ്, ശ്രീ. ശാരിക, ശ്രീ മഹേഷ് [വാർഡ് മെമ്പർ  പശുവെണ്ണറ] യു. ആർ. കാവേരി ശ്രീ. അമ്പലത്തറയിൽ ഗോപകുമാർ ശ്രീ.സനൽകുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് 2024 - 25 അധ്യയന വർഷത്തിൽSSLC,+2 ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു അതിനുശേഷം നവാഗതർക്ക് പഠനോപകരണങ്ങൾ നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുനിത റോസ് ടീച്ചറിൻ്റെ നന്ദിയോട് കൂടി യോഗം അവസാനിപ്പിച്ചു. തുടർന്ന്, പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ച രക്ഷിതാക്കൾക്കുള്ള ബോധവൽകരണ ക്ലാസിന് പ്രബുൽ സാർ നേതൃത്വം നൽകി ലഹരിവിരുദ്ധ ബോധവൽകരണ ക്ലാസിലൂടെ നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ നമുക്ക് സംരക്ഷിക്കാം അതിനായി നാം എന്തൊക്കെ ചെയ്യണം എന്ന് വ്യക്തമാക്കി. മാതാപിതാക്കൾ കുട്ടികൾക്കായി എന്തൊക്കെ ചെയ്യണമെന്നും വളരെ മനോഹരമായി  വിശദീകരിച്ചു കുട്ടികൾക്കായി സ്നേഹവിരുന്ന് സംഘടിപ്പിക്കപ്പെട്ടു.

പ്രവേശനോത്സവ വീഡിയോ കാണാൻ :

https://youtu.be/SP6ADgm-FBo

ലോക പരിസ്ഥിതി ദിനം - ജൂൺ 5

പരിസ്ഥിതി ദിനാഘോഷം ജൂൺ 5 ന് വർണ്ണാഭമായ രീതിയിൽ ആർ.സി.എൽ.പി.എസ് സ്കൂളിൽ നടത്തപ്പെടുകയുണ്ടായി. ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.എം വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തു.ആർ.സി.എൽ.പി.എസിലെ പൂർവവിദ്യാർത്ഥിയും ബിസിനസ്സ് മേഖലയിൽ പ്രാവീണ്യം നേടിയ ശ്രീ.കൃഷ്ണകുമാർ പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഉദ്ഘാടനവും ബോധവത്കരണ സന്ദേശവും നല്കി.ചെമ്പൂര് ആര്യങ്കോട് അഗ്രികൾച്ചർ അസിസ്റ്റൻ്റ് ശ്രീമതി.ഷീജ, ആര്യങ്കോട് കൃഷി ഓഫീസിലെ സ്റ്റാഫ് ശ്രീ. അരുൺ,പി.ടി.എ പ്രസിഡൻ്റ് ശ്രീ,ഷിബു,പൂർവവിദ്യാർത്ഥിയും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ശ്രീ.ഡെവിൻ രാജ്