ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിശാലമായ സ്കൂൾ ഗ്രൗണ്ട്

കായിക മേഖലയിൽ സ്കൂളിന്റെ പ്രകടനം എന്നും മികച്ചതായിരുന്നു . കുട്ടികളുടെ കായികപരമായ രീതിയിൽ ഉയർച്ചകളിൽ എത്തിക്കാൻ അധ്യാപകരോടൊപ്പംതന്നെ നിന്ന ഒന്നാണ് ഈ മൈതാനം .

ഐ.ടി ലാബ്

പഠനം ഇന്ന് ഡിജിറ്റൽ മേഖലകളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഗൂഗിൾ മീറ്റ്, സൂം ,യൂട്യൂബ് തുടങ്ങിയ ഒട്ടനവധി മേഖലകളിലൂടെ ആണ് കുട്ടികൾക്ക് ഇപ്പോൾ പഠനം സാധ്യമാകുന്നത്. ടെക്നോളജി രംഗത്ത് വിപ്ലവങ്ങൾ സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ ഐ ടി പഠനം ഒഴിച്ചുകൂടാനാവാത്തതാണ്. സ്കൂളിൽ ഐടി ലാബ് സൗകര്യങ്ങൾ കുറവാണെങ്കിലും പരിമിതികൾക്കുള്ളിൽ നിന്ന് മികച്ച ക്ലാസ്സുകൾ നൽകാൻ വിദ്യാലയത്തിന് കഴിയുന്നുണ്ട്.

സയൻസ് ലാബ്

ശാസ്ത്രപഠനത്തിന് ലാബുകൾ അത്യന്താപേക്ഷിതമാണ്. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഓരോ വിദ്യാർത്ഥിയും ടെസ്റ്റ് ബുക്കിലുള്ള വിവരങ്ങൾ പഠിച്ചെടുക്കുന്നു . കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തുന്നതിന് ഉതകുന്ന തരത്തിലുള്ള ശാസ്ത്ര ലാബ് ആണ് സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ളത്.