അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/ഫിലിം ക്ലബ്ബ്
വിശുദ്ധ അദ്ധ്യാപിക - ഹ്രസ്വചിത്രം വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ ഫിലിം ക്ലബ്ബ് , ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ വിശുദ്ധ അദ്ധാപിക എന്ന ഹ്രസ്വചിത്രം കെ. ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വിഷ്വൽ സയൻസ് & ആർട്ട്സ് ചെയർമാനും പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ആർ ഹരികുമാർ റിലീസ് ചെയ്തു. 1932-33 കാലഘട്ടത്തിൽ വാകക്കാട് പള്ളിക്കൂടത്തിൽ അൽഫോൻസാമ്മയുടെ വിദ്യാർത്ഥിയായിരുന്ന ഇടമറുക് സ്വദേശിനി കെ. പി ഗൗരിക്കുട്ടിയുടെ ഒർമ്മകളെ അടിസ്ഥാനമാക്കിയാണ് കഥ പുരോഗമിക്കുന്നത്. ഹ്രസ്വചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം,എഡിറ്റിംങ് , സംവിധാനം എന്നിവയെല്ലാം നിർവഹിച്ചത് സ്കൂളിലെ കുട്ടികളും അദ്ധാപകരും ചേർന്നാണ് .