അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്/2025-28
2025-28 ബാച്ചിന്റ പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025
2025-28 ബാച്ച് ലിറ്റിൽ കൈറ്റ് അംഗങ്ങളെ തെരെഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 25/6/2025 ന് അൽ ഫാറൂഖിയ സ്കൂൾ ലാബിൽ വച്ച് നടക്കുന്നു എന്ന നോട്ടീസ് എട്ടാം ക്ലാസ്സ് എല്ലാ ഡിവിഷനുകളിലേക്കും ജൂൺ 24 ന് ഷെയർ ചെയ്തു.
25 ജൂൺ 10am ന് സ്കൂൾ ലാബിൽ വച്ച് ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടന്നു. 44 പേര് പരീക്ഷയിൽ പങ്കെടുക്കുകയും പൂർത്തിയാക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ആയ റഷീദ് സാറിന്റെയും, ഇതിൽ കൈറ്റ് മിസ്ട്രസ് ആയ സബിത മൊയ്തീൻ ടീച്ചറിന്റെയും മേൽനോട്ടത്തിൽ 10am ന് തുടങ്ങി 12:30 pm ന് പരീക്ഷ അവസാനിക്കുകയും ചെയ്തു. 1 pm ന് പരീക്ഷാ റിസൾട്ട് LKMS ഇൽ അപ്‌ലോഡ് ചെയ്തു പരീക്ഷാ നടപടികൾ വിജയകരമായി പൂർത്തിയാക്കി.

LK Entrance Examination 2025-28

June 30 ന് LK റിസൾട്ട് പ്രഖ്യാപിച്ചു. SPC യിലേക്ക് 12 കുട്ടികൾ പോവുകയും 32 കുട്ടികൾ ലിറ്റിൽ കൈറ്റിൽ നിൽക്കുകയും ചെയ്തു. 32 കുട്ടികളെ കൂട്ടി ലിറ്റിൽ കൈറ്റ് ക്ലബ്ബ് രൂപീകരിക്കുകയും ചെയ്തു
സ്കൂൾ പാർലമെൻറ് ഇലക്ഷൻ

സ്കൂൾ പാർലമെൻറ് ഇലക്ഷൻ ജൂലൈ 23ന് സാങ്കേതികവിദ്യയുടെ സഹായത്താൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ് മിസ്ട്രസ് സബിതമായി ടീച്ചറിന്റെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചു. ജൂലൈ 20ന് കൈറ്റ് മിസ്റ്റർ സബിത മൊയ്തീൻ ടീച്ചറുടെ നേതൃത്വത്തിൽ മറ്റു സോഷ്യൽ സയൻസ് അധ്യാപകരെ ഉൾപ്പെടുത്തി മീറ്റിംഗ് നടന്നു.
ജൂലൈ 20ന് കൈറ്റ് മിസ്റ്റർ സബിത മൊയ്തീൻ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ലിറ്റിൽസ് കുട്ടികളുടെ സാന്നിധ്യത്തിൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് വളരെ ഭംഗിയായി നടന്നു.
https://www.instagram.com/reel/DNiqanjykmO/?igsh=MWtsY3YxZ2d1emdnaQ
https://www.facebook.com/alfarookhiahss.cheranaloor/videos/1339464257700747/?mibextid=rS40aB7S9Ucbxw6v
വിദ്യാർത്ഥി മനസ്സിൽ പുതുമയുടെ പ്രകാശം: എ.ഐ. ക്ലാസ് ദിനം ആസ്വദിച്ച് ടീം അൽഫറൂഖിയ..

2025 ജൂലൈ 11-നു ലിറ്റിൽ കൈറ്റ് ക്ലബ്ബ് കൂടുതൽ കുട്ടികളിൽ കൗതുകം സൃഷ്ടിക്കുന്നതിന് വേണ്ടി , റോബോട്ടിക്സ് എന്നതിൻറെ പ്രായോഗിക തലം കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടി IRIS എന്ന റോബോട്ട് സ്കൂളിൽ എത്തിക്കുകയും കുട്ടികളോട് സംവദിക്കുകയും ചെയ്തു. അൽഫറൂഖി ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് അറിവിലും സാങ്കേതികതയിലും പുതുമയാർന്ന അനുഭവമായി . സ്കൂളിൽ എത്തിച്ചേർന്ന എ.ഐ. ടീച്ചർ, വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയും, സംശയങ്ങൾക്ക് സംവേദനപരമായ മറുപടികൾ നൽകുകയും ചെയ്തു.

ക്ലാസ്സ് മുറിയിൽ വിദ്യാർത്ഥികളുടെ മുഖത്ത് പ്രതിഫലിച്ച ആനന്ദം, ഈ സന്ദർശനം എത്രമാത്രം ഹൃദയത്തിൽ പതിഞ്ഞതായിരുന്നു എന്ന് തെളിയിച്ചു. അറിവ് സാങ്കേതികതയിലൂടെ എങ്ങനെ എത്തിച്ചേരാമെന്നതിന് മികച്ച മാതൃകയായി മാറി ഈ സന്ദർശം. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. അബ്ദുൽ നാസർ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. Little Kites പ്രതിനിധിയായ റഷീദ് സാർ പരിപാടിക്ക് മനോഹരമായ സ്വാഗതം നേർന്നു. ശ്രീ. ശരീഫ് സാർ, കൃതജ്ഞതാപൂർവ്വമായ നന്ദി രേഖപ്പെടുത്തി. അവസാനകുറിപ്പ്: പാഠഭാഗങ്ങളിൽ പുതിയ ചിന്താസ്രോതസ്സുകൾ തുറന്നുവെച്ച്, വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യയുടെ ശക്തിയും സൗന്ദര്യവും ഈ സന്ദർശം പ്രഖ്യാപിച്ചു. അറിവ് പങ്കിടുന്ന രീതിയിലുണ്ടാകുന്ന വിപ്ലവം ഈ സന്ദർശത്തിലൂടെ സ്‌പഷ്ടമായി കാണാനായിട്ടുണ്ട്.
ലിറ്റിൽ കൈറ്റ് പ്രേമിനറി ക്യാമ്പ് ( 2025-28 Batch)

സെപ്റ്റംബർ 18 രാവിലെ 9:30 am മുതൽ വൈകുന്നേരം 5 pm വരെ 2025-28 ബാച്ചിലെ കുട്ടികൾക്ക് ക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളം സബ് ജില്ല മാസ്റ്റർ ട്രെയിനർ റെജീന ടീച്ചർ ക്ലാസിന് നേതൃത്വം നൽകി. റോബോട്ടിക്സ് അനിമേഷൻ എന്നിവയായിരുന്നു പ്രധാന വിഷയങ്ങൾ. ഓരോ പ്രവർത്തനങ്ങളും കുട്ടികളിൽ വളരെ അധികം കൗതുകമുണർത്തി. വളരെ താല്പര്യത്തോടെയും ഉത്സാഹത്തോടെയും കുട്ടികൾ അന്നേദിവസം വിനിയോഗിച്ചു. ക്ലാസിന്റെ അവസാനം ഒരു ലിറ്റിൽ കൈറ്റ് ക്ലബ്ബിലെ വിദ്യാർത്ഥി എന്തെല്ലാം ശ്രദ്ധിക്കണം എന്നും എങ്ങനെ സാങ്കേതിക ഉപകരണങ്ങളെ പരിപാലിക്കണം എന്നും എങ്ങനെയൊക്കെയാണ് ക്ലാസിലെ ഗ്രേഡിങ് സംവിധാനങ്ങൾ എന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ക്ലാസിന്റെ അവസാനത്തിൽ ലിറ്റിൽസ് കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. അന്നേദിവസം നടന്ന ക്യാമ്പിൽ ലിറ്റിൽ മാസ്റ്റർ ട്രൈനർ റഷീദ് സാർ, കമ്പ്യൂട്ടറിൽ ലാബ് കുലൂത്ത് ടീച്ചർ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് കുട്ടികളെ സഹായിച്ചു. വൈകുന്നേരം 5pm ന് ക്യാമ്പ് അവസാനിച്ചു.