അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്

അക്ഷരവൃക്ഷം - ലേഖനം

പരിസ്ഥിതി - നമ്മുടെ കടമ

 വായു, ജലം, ഭക്ഷണം, വസ്ത്രം എന്നിവയോടൊപ്പം മനുഷ്യന് ആവശ്യമായ ഒന്നാണ് പരിസ്ഥിതിയും. എന്നാൽ ലോകം നേരിട്ടു കൊണ്ടിരിക്കുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് പരിസ്ഥിതി നശീകരണം. വ്യവസായവൽക്കരണം, വനനശീകരണം തുടങ്ങി മനുഷ്യന്റെ ഓരോ പ്രവൃത്തിയും പരിസ്ഥിതിയെ മലിനമാക്കുന്നു. നമ്മുടെ സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി പരിസ്ഥിതിയെ നാം ചൂഷണം ചെയ്യുകയാണ് .

       സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം നോക്കി ജീവിക്കുന്ന നമ്മുടെ ഈ പോക്ക് അപകടത്തിലേക്കാണ്. നമുക്കെല്ലാം അറിയുന്നതു പോലെ ജീവിതം ഭൂമിയിൽ മാത്രമേ സാധ്യമാകൂ. അതുകൊണ്ട് ഈ ഭൂമിയെ നശിപ്പിച്ചാൽ നമ്മുടെ ജീവനു തന്നെ ഭീഷണിയാണ്. നാം ജീവിക്കുന്ന ചുറ്റുപാട് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പരിസ്ഥിതിക്ക് നാശം വരുത്തുന്ന പ്രവർത്തനങ്ങൾ വേണ്ട എന്ന തീരുമാനം നാം ഓരോരുത്തരും എടുത്താൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാകൂ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഈ അമ്മഭൂമിയെ കാക്കാം. പ്രകൃതിവിഭവങ്ങളുടെ ശ്രദ്ധാപൂർവ്വമുള്ള ഉപയോഗം പരിസ്ഥിതി സംരക്ഷണത്തിന് നമ്മെ സഹായിക്കും. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ച് പൊതുഗതാഗത മാർഗ്ഗം പ്രയോജനപ്പെടുത്താൻ നാം ശ്രദ്ധിക്കണം.
          ഈ ലോക് ഡൗൺ കാലവും അതിന് മുൻപുള്ള കാലവും തമ്മിൽ താരതമ്യം ചെയ്താൽ നമുക്ക് മനസ്സിലാകും. പരിസ്ഥിതി മലിനീകരണത്തിന്റെ രൂക്ഷത, ശബ്ദ മലിനീകരണം, വായു മലിനീകരണം എന്നിവ എത്രത്തോളമാണ് കുറഞ്ഞത്? പരിസരം ശുചിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ഭരണകൂടം നമ്മെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഇനിയുള്ള കാലത്തെങ്കിലും മനുഷ്യൻ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതാണ്. ലോക് ഡൗൺ കാലഘട്ടം മാറി നമ്മുടെ നാടും ലോകവും എത്രയും പെട്ടെന്ന് സാധാരണ നിലയിലാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
സാറ സജി
VII C അസംപ്ഷൻ എ യു പി എസ് സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം