അസംപ്ഷൻ യു പി എസ് ബത്തേരി/ ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്

2021 - 2022

ആംഗലേയ ഭാഷയുടെ പ്രാധാന്യം വളരെ വലുതാണ്. ഏതു വിഷയവും ആഴത്തിൽ മനസ്സിലാക്കുവാനും ഗവേഷണം നടത്തുവാനും ഇംഗ്ലീഷിൻ്റെ പ്രാധാന്യം വിലമതിക്കാനാവാത്തതാണ്. മാതൃഭാഷയായ മലയാളത്തോടൊപ്പം ഇംഗ്ലീഷ് ഭാഷയും കൈകാര്യം ചെയ്യത്തക്ക രീതിയിൽ, ഈ ഭാഷയെ കുട്ടികൾക്ക് കരഗതമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇംഗ്ലീഷ് ക്ലബിന് തുടക്കം കുറിച്ചത്. അധ്യയന ദിവസങ്ങൾ കുറവായിരുന്നതുകൊണ്ട് ഓൺ ലൈൻ പ്രവർത്തനങ്ങളാണ് കൂടുതൽ നടത്തിയത്. ക്ലാസ്സുകളിൽ കുട്ടികൾ വന്നപ്പോൾ അതനുസരിച്ച് വൊക്കാബുലറി ഗയിം, ഡിക്ഷനറി നിർമ്മാണം, സ്റ്റോറി ടെല്ലിങ്, സകിറ്റ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബിൻ്റ കീഴിൽ നടത്തിവരുന്നു.

2019 - 220

     അസംപ്ഷൻ സ്കൂളിൽ മറ്റ് ക്ലബുകൾക്കൊപ്പം ഇംഗ്ലീഷ് ക്ലബും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ജൂലൈ 5നായിരുന്നു ക്ലബുദ്ഘാടനം. ഈ സ്കൂളിൽ ഇംഗ്ലീഷ് ഭാഷയിലുള്ള അറിവ് വർദ്ധിപ്പിക്കുക, ഇംഗ്ലീഷ് ഭാഷ ഭംഗിയായി ഉപയോഗിക്കാൻ സഹായിക്കുക കൂടാതെ കുട്ടികൾ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിലുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്നിവയെല്ലാം ക്ലബിന്റെ ലക്ഷ്യങ്ങളാണ്. ശ്രീമതി സൂസി ടീച്ചറുടെ നേതൃത്വത്തിൽ 50 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. 

പ്രവർത്തനങ്ങൾ

1. ഇംഗ്ലീഷ് കോർണർ 2. SEEP പഠന സഹായി - കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള ആശയവിനിമയ ശേഷി വർദ്ധിപ്പിക്കൽ. 3. ഇംഗ്ലീഷ് ഡേ - എല്ലാ ബുധനാഴ്ചകളും ഇംഗ്ലീഷ് ഡേ ആയി ആചരിക്കുന്നു. 4. ഇംഗ്ലീഷ് അസംബ്ലി - ഇംഗ്ലീഷ് പത്ര വായന, അവതരണം, പുസ്തക പരിചയപ്പെടുത്തൽ, ഇന്നത്തെ ചിന്ത എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള അസംബ്ലി. 5. ഇംഗ്ലീഷ് വേഡ് ബോർഡ് - ഇംഗ്ലീഷിലുള്ള പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിനു വേണ്ടി 6. വായനാമത്സരങ്ങൾ

ഇംഗ്ലീഷ് വേഡ് ബോർഡ്