അസംപ്ഷൻ എച്ച് എസ് ബത്തേരി/അംഗീകാരങ്ങൾ/2024-25
2024-2025
മികവ് 2024-25 ഒറ്റനോട്ടത്തിൽ
സബ്ജില്ലാ തലം
കലോത്സവം
റണ്ണർ അപ് (103 പോയിൻ്റ്സ്) 36 A ഗ്രേഡ്
സംസ്കൃതോത്സവം
: ഓവറോൾ ചാമ്പ്യൻ (90 പോയിൻ്റ്സ്) 18 A ഗ്രേഡ്
പ്രവർത്തി പരിചയം
: മൂന്നാം സ്ഥാനം, 1st A ഗ്രേഡ് - 3,2nd A ഗ്രേഡ് -2
ഗണിതശാസ്ത്രം
: ഓവറോൾ ചാമ്പ്യൻ (120 പോയിൻ്റ്സ്) Ist A - 9, IIIrd A-3
സോഷ്യൽ സയൻസ്
: റണ്ണർ അപ് (31 പോയിൻ്റ്സ്) A ഗ്രേഡ് -3, B ഗ്രേഡ്-3
IT 602
: ഓവറോൾ ചാമ്പ്യൻ (31 പോയിൻ്റ്സ്) A ഗ്രേഡ്-3
ശാസ്ത്രമേള
: Ist A-2,2nd A-2, 3rd A-2
Talent Search Exam
: 3rd
വിദ്യാരംഗം
: 1st-3
ജില്ലാതലം
കലോത്സവം
: മൂന്നാം സ്ഥാനം (85 പോയിൻ്റ്സ്) A ഗ്രേഡ് -15
സംസ്കൃതോത്സവം
: റണ്ണർ അപ് (40 പോയിൻ്റ്സ്) A ഗ്രേഡ് - 15
പ്രവർത്തിപരിചയം Ist A-1, 3rd B-3
ഗണിതശാസ്ത്രം
: ഓവറോൾ ചാമ്പ്യൻ (81 പോയിൻ്റ്സ്) 1st A - 7, 3rd A-3
സാമൂഹ്യ ശാസ്ത്രം : Aഗ്രേഡ് - 2
ശാസ്ത്രമേള
: കവിതാലാപനം -1st
വിദ്യാരംഗം
U-16 ബോയ്‌സ് ബാഡ്‌മിൻ്റൺ ഗോൾഡ് : (സാരംഗ് സുന്ദർ )
അത്ലറ്റിക്സ് 100 m Hurdles : 2nd
: 2nd A
ഡിസ്കസ് ത്രോ
: 3rd
ഷൂട്ടിങ്
: 2nd
സംസ്ഥാന തലം
: 3rd
കലോത്സവം
: A ഗ്രേഡ് - 22
സംസ്കൃതോത്സവം
: A ഗ്രേഡ് 17
പ്രവർത്തിപരിചയം
: A ഗ്രേഡ് -1
ഗണിത ശാസ്ത്രമേള
: ഓവറോൾ മൂന്നാം സ്ഥാനം (38 പോയിന്റ്സ്)
പ്യുവർ കൺസ്ട്രക്ഷൻ
: 1St A (നിയ ബെന്നി) A ഗ്രേഡ് - 6 B ഗ്രേഡ് -1
ശാസ്ത്രമേള : A ഗ്രേഡ് - 2
NMMS
:7
രാജ്യ പുരസ്‌കാർ
: 28 സ്കൗട്ട്സ് : 14 ഗൈഡ്സ് : 14
എൻ.സി.സി
: A സർട്ടിഫിക്കറ്റ് - 50
ജെ ആർ സി
: 30
C ലെവൽ
വാട്ടർപോളോ : 4th
സ്റ്റേറ്റ് ജാവലിൻ ത്രോ
: വെങ്കലം,4th
അത്ലറ്റിക്സ് -ഷോട്ട്പുട്ട്
: 2nd
ദേശീയ തലം
പഞ്ച ഗുസ്‌തി
നാഷണൽ
: 1st സൂര്യനന്ദൻ എ പി
അത്ലറ്റിക്സ്
: ഷോട്ട്പുട്ട് 14th position (കാർത്തിക് എൻ എസ്)
അന്തർദേശീയ തലം
ഏഷ്യൻ പഞ്ചഗുസ്‌തി
ചാമ്പ്യൻഷിപ്
: വെള്ളി (L), വെങ്കലം (R) - സൂര്യനന്ദൻ എ പി
ജനുവരി 9.ഐശ്വര്യ മനോജിന് ജില്ലയിൽ ഒന്നാം സ്ഥാനം .

കൽപ്പറ്റയിൽ വച്ച് നടന്ന ജിനചന്ദ്രൻ മെമ്മോറിയൽ തൽസമയ ഉപന്യാസ രചനാമത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂളിലെ ഐശ്വര്യ മനോജിന് വയനാട് ജില്ലയിൽ ഒന്നാം സ്ഥാനവും പ്രശസ്തി പത്രവും ലഭിച്ചു. കൂടാതെ ക്യാഷ് അവാർഡ് ആയി അയ്യായിരം രൂപയും ലഭിച്ചു.മത്സരം തൽസമയമായാണ് നടത്തിയത്. കൽപ്പറ്റ ജിനചന്ദ്രൻസ്മാരക ട്രസ്റ്റും എസ് കെ എം ജെ എച്ച് എസ് ഹൈസ്കൂളും ചേർന്നാണ് മത്സരപരിപാടികൾ സംഘടിപ്പിച്ചത് .മത്സരാർത്ഥികൾക്ക് തൽസമയത്ത് നറുക്കെടുത്ത് ലഭിക്കുന്ന വിഷയത്തിന്മേൽ ഉപന്യാസം എഴുതുകയാണ് വേണ്ടത് . മുൻപും പല ജില്ലാതലമത്സരങ്ങളിലും ഐശ്വര്യ മനോജിന് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.നേട്ടം കൈവരിച്ച ഐശ്വര്യ മനോജിന് പിടിഎയും സ്റ്റാഫും അനുമോദിച്ചു. കുമാരി ഐശ്വര്യ മനോജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് .

ഈ വർഷം ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ മികച്ച നേട്ടം കൈവരിച്ചു.വ്യത്യസ്ത ഇനങ്ങളിൽ മത്സരിച്ച സ്കൂളിന് 83 പോയൻ്റും സംസ്ഥാനതലത്തിൽ പോയിൻറ് നിലയിൽ മൂന്നാം സ്ഥാനവും ലഭിച്ചു.
സംസ്ഥാനതല ഗണിതശാസ്ത്രമേളയിൽ നിയാ ബെന്നിക്ക് ഒന്നാം സ്ഥാനം.
സംസ്ഥാനതല ഗണിതശാസ്ത്രമേളയിൽ നിയാ ബെന്നിക്ക് മികച്ച നേട്ടം.ഗണിതശാസ്ത്രമേളയിൽ പ്യുവർ കൺസ്ട്രക്ഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.അസംപ്ഷൻ ഹൈസ്കൂളിന് സംസ്ഥാനതലത്തിൽ ഗണിതശാസ്ത്രമേളയിൽ ലഭിക്കുന്ന വലിയ നേട്ടമാണിത് .സംസ്ഥാനതലത്തിൽ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് .
നവംബർ 16.സംസ്ഥാന ഗണിതശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച നേട്ടം.

ആലപ്പുഴയിൽ വച്ച് നടന്ന ഈ വർഷത്തെ സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ മികച്ച നേട്ടം കൈവരിച്ചു.വ്യത്യസ്ത ഇനങ്ങളിൽ മത്സരിച്ച സ്കൂളിന് 83 പോയൻ്റും സംസ്ഥാനതലത്തിൽ പോയിൻറ് നിലയിൽ മൂന്നാം സ്ഥാനവും ലഭിച്ചു.
സംസ്ഥാന ഗണിതശാസ്ത്രമേള വിദ്യാർത്ഥികൾ മികവ് തെളിയിച്ച മത്സരയിനങ്ങൾ.
1-പ്യുവർ കൺസ്ട്രക്ഷൻ -ഫസ്റ്റ് എ ഗ്രേഡ് -നിയ ബെന്നി
2-അപ്ലൈഡ് കൺസ്ട്രക്ഷൻ -എ ഗ്രേഡ്-ഹൃതിക് ലക്ഷ്മൺ
3-സിമ്പിൾ പ്രോജക്ട് -എ ഗ്രേഡ് -ലക്ഷ്മിപ്രിയ
4-വർക്കിംഗ് മോഡൽ -ആൻ മരിയ -എ ഗ്രേഡ്
5-ജോമെട്രിക്കൽ ചാർട്ട് -ഐശ്വര്യ മനോജ് -സ്റ്റിൽ മോഡൽ-എ ഗ്രേഡ്
ബത്തേരി ഉപജില്ല ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ ചാമ്പ്യന്മാരായി.

'2024- 25 വർഷത്തെ സുൽത്താൻബത്തേരി ഉപജില്ല ഗണിതശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻബത്തേരി മികച്ച പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യന്മാരായി.ആകെയുള്ള 12 ഇനങ്ങളിൽ 8 എണ്ണത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും രണ്ടിനങ്ങൾക്ക് രണ്ടാം സ്ഥാനവും എ ഗ്രേഡും രണ്ടിനങ്ങൾക്ക് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. 10 ഇനങ്ങൾ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു. 108 പോയിന്റോടുകൂടി സബ്ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു.വിദ്യാർത്ഥികളുടെ പരിശീലനത്തിനും പഠനത്തിനും സ്കൂളിലെ ഗണിത അധ്യാപകർ മേൽനോട്ടം വഹിച്ചു.കഴിഞ്ഞവർഷം സബ്‍ജില്ലാതലത്തിലും ജില്ലാതലത്തിലും അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും മത്സരത്തിൽ പങ്കെടുക്കുന്നതിന് പരിശീലനം നൽകിയ അധ്യാപകരെയും പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു.
ഒക്ടോബർ 15.ബത്തേരി ഉപജില്ല സ്കൂൾ ഐടി മേള; ഹൈസ്കൂളിന് മികവ്.

ഒൿടോബർ 14 15 തീയതികളിലായി നടന്നുവന്ന ബത്തേരി സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐടി വിഭാഗത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് .വ്യത്യസ്ത വിഭാഗങ്ങളിലായി ആകെ 32 പോയിന്റുകൾ നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്ജില്ല ഐടി ഓവറോൾ ചാമ്പ്യന്മാരായി .ഐടി പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ് തുടങ്ങിയവയ്ക്ക് ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു.അസംഅസംപ്ഷൻ സ്കൂളിലെ ഐടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.മേളയുടെ പ്രവർത്തനങ്ങൾക്ക്ജില്ലയിലുള്ള കൈറ്റ് അധ്യാപകരുടെമേൽനോട്ടം ഉണ്ടായിരുന്നു.

ശാസ്ത്രമേള ലോഗോ രൂപകൽപന: മുഹസിന് അംഗീകാരം
2024-25 വർഷത്തെ ബത്തേരി സബ്ജില്ലാ ശാസ്ത്രമേള ലോഗോ ഡിസൈൻ മൽസരത്തിൽ അസംപ്ഷൻ സ്കൂളിലെ മുഹമ്മദ് മുഹസിന് അംഗീകാരം. നേരത്തേ ശാസ്ത്രമേളക്കായി വിദ്യാർത്ഥികളിൽ നിന്നും ലോഗോ ക്ഷണിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ജില്ലാ കലാമേളയിലും മുഹസിൻ്റെ ലോഗോ തിരഞ്ഞെടുത്തിരുന്നു. മുഹസിനെ സമാപന സമ്മേളനത്തിൽ ക്യാഷ് പ്രൈസ് നൽകി ആദരിച്ചു.

ഒൿടോബർ 29.ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
മൂലങ്കാവ് :വയനാട് റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ ഹൈസ്കൂളിന് മികച്ച വിജയം.അസംപ്ഷൻ ഹൈസ്കൂൾ 74പോയിന്റുകളുമായി ജില്ലയിൽ ഓവറോൾ ചാമ്പ്യന്മാരായി.ബത്തേരിക്കടുത്ത് മൂലങ്കാവ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരപരിപാടികൾ സംഘടിപ്പിച്ചത്.10 ഇനങ്ങളിൽ മത്സരിച്ച വിദ്യാർത്ഥികൾ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.നാലിനങ്ങളിൽ രണ്ടാം സ്ഥാനവും ലഭിച്ചു.ഗണിത അധ്യാപകരായ ശ്രീമതി ജിജി ജേക്കബ്, മിനു ,ബിൻസി മോൾ, ഷെറീന,എന്നിവർ നേതൃത്വം നൽകി.മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പിടിഎ യും മാനേജ്‌മെന്റും അനുമോദിച്ചു.7വിദ്യാർത്ഥികൾ സംസ്ഥാന തല മൽസരത്തിൽ പങ്കെടുക്കാൻ അർഹത നേടി.
വിദ്യാർത്ഥികൾ മികവ് തെളിയിച്ച മത്സരയിനങ്ങൾ
1-ജോജോമട്രിക്കൽ ചാർട്ട് ഫസ്റ്റ് എ ഗ്രേഡ്
2-സ്റ്റിൽ മോഡൽ സെക്കൻഡ് എ ഗ്രേഡ്
3-വർക്കിംഗ് മോഡൽ ഫസ്റ്റ് എ ഗ്രേഡ്
4-പ്യുവർ കൺസ്ട്രക്ഷൻ സെക്കൻഡ് എ ഗ്രേഡ്
5-അപ്ലൈഡ് കൺസ്ട്രക്ഷൻ ഫസ്റ്റ് എ ഗ്രേഡ്
6- സിംഗിൾ പ്രോജക്ട് ഫസ്റ്റ് എ ഗ്രേഡ്
7-ഗെയിംസ് സെക്കൻഡ് എ ഗ്രേഡ്
ബത്തേരി ഉപജില്ല ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ ചാമ്പ്യന്മാരായി.

'2024- 25 വർഷത്തെ സുൽത്താൻബത്തേരി ഉപജില്ല ഗണിതശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻബത്തേരി മികച്ച പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യന്മാരായി.ആകെയുള്ള 12 ഇനങ്ങളിൽ 8 എണ്ണത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും രണ്ടിനങ്ങൾക്ക് രണ്ടാം സ്ഥാനവും എ ഗ്രേഡും രണ്ടിനങ്ങൾക്ക് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. 10 ഇനങ്ങൾ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു. 108 പോയിന്റോടുകൂടി സബ്ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു.വിദ്യാർത്ഥികളുടെ പരിശീലനത്തിനും പഠനത്തിനും സ്കൂളിലെ ഗണിത അധ്യാപകർ മേൽനോട്ടം വഹിച്ചു.കഴിഞ്ഞവർഷം സബ്‍ജില്ലാതലത്തിലും ജില്ലാതലത്തിലും അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും മത്സരത്തിൽ പങ്കെടുക്കുന്നതിന് പരിശീലനം നൽകിയ അധ്യാപകരെയും പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു.
ഒക്ടോബർ 15.ബത്തേരി ഉപജില്ല സ്കൂൾ ഐടി മേള; ഹൈസ്കൂളിന് മികവ്.

ഒൿടോബർ 14 15 തീയതികളിലായി നടന്നുവന്ന ബത്തേരി സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐടി വിഭാഗത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് .വ്യത്യസ്ത വിഭാഗങ്ങളിലായി ആകെ 32 പോയിന്റുകൾ നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്ജില്ല ഐടി ഓവറോൾ ചാമ്പ്യന്മാരായി .ഐടി പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ് തുടങ്ങിയവയ്ക്ക് ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു.അസംഅസംപ്ഷൻ സ്കൂളിലെ ഐടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.മേളയുടെ പ്രവർത്തനങ്ങൾക്ക്ജില്ലയിലുള്ള കൈറ്റ് അധ്യാപകരുടെമേൽനോട്ടം ഉണ്ടായിരുന്നു.

ശാസ്ത്രമേള ലോഗോ രൂപകൽപന: മുഹസിന് അംഗീകാരം
2024-25 വർഷത്തെ ബത്തേരി സബ്ജില്ലാ ശാസ്ത്രമേള ലോഗോ ഡിസൈൻ മൽസരത്തിൽ അസംപ്ഷൻ സ്കൂളിലെ മുഹമ്മദ് മുഹസിന് അംഗീകാരം. നേരത്തേ ശാസ്ത്രമേളക്കായി വിദ്യാർത്ഥികളിൽ നിന്നും ലോഗോ ക്ഷണിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ജില്ലാ കലാമേളയിലും മുഹസിൻ്റെ ലോഗോ തിരഞ്ഞെടുത്തിരുന്നു. മുഹസിനെ സമാപന സമ്മേളനത്തിൽ ക്യാഷ് പ്രൈസ് നൽകി ആദരിച്ചു.
ഷാൻ ജോസ് ജില്ലാ ടീമിലേക്ക് .
കഴിഞ്ഞമാസം നടന്ന ജില്ലാതല ബാസ്ക്കറ്റ് ബോൾ ടീം സെലക്ഷനിൽ അസം ഹൈസ്കൂളിലെ ഷാൻ ജോസ് ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു .
ബത്തേരി സബ്ജില്ലാ ബാറ്റ്മെന്റൺ ചാമ്പ്യൻഷിപ്പ് അസംപ്ഷന്
കഴിഞ്ഞ മാസം നടന്ന ബത്തേരി സബ്ജില്ലാ ബാറ്റ്മെന്റൺചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻമാരായ സ്കൂൾ ടീം ഹെഡ്മാസ്റ്റർ ബിനു സാർ , കായികാധ്യാപകൻ അർജുൻ സർ , പി .ടി.എ പ്രസിഡൻ്റ് ശ്രീ. ബിജു ഇടയനാൽ എന്നിവർക്കൊപ്പം

വയനാട് ജില്ലാ ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ അസംപ്‌ഷൻ ഹൈസ്കൂളിന് മികവ് .
ജില്ലാ ചാമ്പ്യൻഷിപ്പിൽ അസംപ്ഷൻ ഹൈസ്കൂൾ മികവ് പുലർത്തി. ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ മൂന്ന് ഗോൾഡും ഒരു സിൽവർ മെഡൽ മൂന്ന് ബ്രോൺസ് മെഡൽ എന്നിവ സ്കൂൾ കരസ്ഥമാക്കി.ആൺകുട്ടികളുടെചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാനായി .അണ്ടർ 16മിഡിലെ റിലേ രണ്ടാം സ്ഥാനം ആർദ്ര എം ആർ അത്തുവിൻ മാത്യു മെഡലിൻ,ഹൈജമ്പ് മൂന്നാം സ്ഥാനം ഗ്ലോറിയ ജിജോയ് മെഡലിയറിലെ രണ്ടാം സ്ഥാനം,അമൽ കെ പെന്റത്തലോൺ -ഒന്നാം സ്ഥാനം അതിഥി ദേവ് പെന്തലോൺ രണ്ടാംസ്ഥാനം എയ്ഞ്ചൽ ട്രീസർ 800 മീറ്റർ ഹർഡിൽസ് ഒന്നാംസ്ഥാനം,കാർത്തിക് എൻ എസ് ഷോട്ട്പുട്ട് ഒന്നാം സ്ഥാനം.ആൻസി മിഡിലിയറിലെരണ്ടാം സ്ഥാനം അഖിൽ എംഡിലെ റിലേ മൂന്നാം സ്ഥാനം

......
ജില്ലതല സ്വിമ്മിംഗിങ്ങിൽ സയൻ ഡേവിഡിന് ഒന്നാം സ്ഥാനം.
ഒക്ടോബർ മാസം നടന്ന ജില്ലാ സ്കൂൾ ഗെയിംസ് നീന്തൽ ചാമ്പ്യൻഷിപ്പിൽ 5o മീറ്റർ ബട്ടർ ഫ്ലൈസ് ഇനത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് ഒന്നാം സ്ഥാനം. സ്കൂളിലെ 9-ാം ക്ലാസ്സിൽ പഠിക്കുന്ന സയൻ ഡേവിഡ് സാഷ് ആണ് അഭിമാന നേട്ടം കൈവരിച്ചത്. സയൻ ഇനി സംസ്ഥാനതല മൽസരത്തിൽ പങ്കെടുക്കും.ബത്തേരി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ സിമ്മിംഗ്‍പൂളിൽ വച്ചായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്.അടുത്തു നടക്കുന്ന സംസ്ഥാനതല വാട്ടർ പോളോ ടീം വിഭാഗത്തിലും വയനാട് ജില്ലാടീമിലും സയൻ സ്ഥാനം നേടിയിട്ടുണ്ട്.വിജയം നേടിയ സയനെ പി.ടി.എ.യും അധ്യാപകരും അഭിനന്ദിച്ചു.

68മത് കേരള ജൂനിയർ അത്‌ലറ്റിക്സ് അണ്ടർ 16 വിഭാഗത്തിൽ കാർത്തികിന് രണ്ടാം സ്ഥാനം
കേരളസ്റ്റേറ്റ് അസോസിയേഷൻ 68മത് കേരള ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 16 വിഭാഗത്തിൽ ബോയിസ് സ്കൂളിലെ കാർത്തിക് എൻ എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.കഴിഞ്ഞവർഷം നടന്ന സംസ്ഥാന ജൂനിയർ ബോയ്സ് ഷോർട്ട് മത്സരത്തിൽ കാർത്തിക് സ്വർണ മെഡൽ നേടിയിരുന്നു.