അറബിക് ക്ലബ്ബ്
ജിഎച്ച്എസ്എസ് തലപ്പുഴ യിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു മികച്ച ക്ലബ്ബാണ് അറബിക് ക്ലബ്. അറബിക് പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും യും അംഗങ്ങളാക്കി കൊണ്ട് പ്രവർത്തിക്കുന്ന ഈ ക്ലബ്ബ് വിദ്യാർത്ഥികളുടെ സാഹിത്യ അഭിരുചികളെയും കലാ അഭിരുചികളെയും കണ്ടെത്തി അവയെ പരിപോഷിപ്പിക്കാൻ വ്യത്യസ്തങ്ങളും ആകർഷണീയവുമായ നിരവധി പ്രവർത്തനങ്ങളാണ് നടത്തിവരുന്നത് . അതുകൊണ്ടു തന്നെ അറബിക് ക്ലബ് വിദ്യാർത്ഥികൾക്കിടയിൽ വളരെയധികം താല്പര്യമുള്ള ഒരു ക്ലബ്ബാണ്. അറബി കലോത്സവങ്ങൾ ഓൺലൈൻ വഴി നടത്തുകയും ക്വിസ് കോമ്പറ്റീഷൻ, വിവിധ ദിനാചരണങ്ങൾ , പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണങ്ങൾ,ആങ്കറിംഗ്, പ്രസംഗം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് കൊറോണാ കാലഘട്ടത്തിലും അല്ലാതെയുമായി ഓൺലൈനും ഓഫ് ലൈനുമായി നടത്തിയിട്ടുള്ളത്. ഇതിൽ പ്രധാനമാണ് അശ്വമേധം പ്രോഗ്രാം . അറബിയിൽ ചോദ്യങ്ങളിലൂടെ മത്സരാർത്ഥികൾ മനസ്സിൽ കരുതിയ പ്രഗൽഭ വ്യക്തികളെ കണ്ടെത്തുന്ന പ്രോഗ്രാമാണ് ഇത്. അറബി കലോത്സവങ്ങളിൽ സംസ്ഥാന തലങ്ങളിൽ വരെ വിദ്യാർത്ഥികൾ മത്സരത്തിനു പോകാറുണ്ട്. സംഭാഷണം സംഘഗാനം തുടങ്ങിയവയിലൊക്കെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മികച്ച വിജയം വരിക്കാൻ സാധിച്ചിട്ടുണ്ട് .തുടർന്നും അറബി ക് ക്ളബിന്റെ പ്രവർത്തനങ്ങൾ ശക്തിയോടെയും ഊർജ്ജസ്വലത യോടെയും പ്രവർത്തിക്കുമെന്ന് അറിയിക്കുന്നു.