അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
മാലാഖ

ആരോഗ്യ പ്രവർത്തകയായിരുന്നു സുമ . ഇന്നു വൈകിട്ട് ആശുപത്രിയിൽ നിന്നും ഒരു ഫോൺ കോൾ വന്നു. "സുമാ, ഇന്നു തനിക്ക് നൈറ്റ് ഷിഫ്റ്റാണ് " . അവൾ ഒന്നു പതറി . മറ്റൊന്നും കൊണ്ടല്ല മകൻ താനില്ലാതെ ഉറങ്ങില്ല. അവനു മൂന്നു വയസ്സല്ലേ ഉള്ളൂ. പക്ഷേ തന്നെക്കുറിച്ച് പിന്നീടവൾ ആലോചിച്ചില്ല.കാരണം ജീവനു വേണ്ടി കൊറോണയെ ജയിക്കാൻ ഒരു പറ്റം ആളുകൾ അവിടെ കിടക്കുകയാണ്. അവൾ രാത്രി ആശുപത്രിയിലെത്തി. ഐസൊലേഷൻ വാർഡിൽ കയറുമ്പോൾ ധരിച്ച സുരക്ഷാ വസ്ത്രം അവൾക്ക് ശരീരത്തിൽ സർപ്പം ചുറ്റിവരിഞ്ഞ പോലെ തോന്നി. എന്നാൽ അവളെ കണ്ടപ്പോൾ ആ രോഗികളുടെ കണ്ണുകളിൽ പ്രത്യാശയുടെ കിരണം സുമ കണ്ടു. അന്ന് അവൾ മനസ്സിലാക്കി, "താൻ ദൈവത്തിന്റെ മാലാഖയാണ് " .

അൻമയ . കെ
4 എ അരിയിൽ ഈസ്റ്റ്എൽ‌പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം