അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ 2025 -26 വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി ആഘോഷിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് സിമി സിറിയക് അധ്യക്ഷത വഹിച്ച യോഗo സ്കൂൾ മാനേജർ ശ്രീ എം ആർ ശശി നിലവിളക്ക് കൊളുത്തിഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പ്രീതി എച്ച്. പിള്ള  സ്വാഗതം ആശംസിച്ചു. തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ ഓഫീസർ ശ്രീ മണികണ്ഠൻ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി  പ്രത്യേകം ക്ലാസ് എടുത്തു. ലഹരിയുടെ വിവിധ വശങ്ങളെക്കുറിച്ചും അത് എങ്ങനെയാണ് സമൂഹത്തെ നശിപ്പിക്കുന്നത് എന്നും അതിന്റെ ദൂഷ്യവശങ്ങളാണ് പ്രധാനമായും ക്ലാസിൽ കൈകാര്യം ചെയ്തത്. ഭീമ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തിരുവല്ല ബ്രാഞ്ചിലെ ഗിരീഷ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള  നൃത്തം അരങ്ങേറി. ഒന്നാം ക്ലാസിലേക്ക് ഈ വർഷം എത്തിച്ചേർന്ന എല്ലാ വിദ്യാർഥി വിദ്യാർഥിനികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ഓരോ കുട്ടികളെയും വേദിയിലേക്ക് ക്ഷണിച്ച് അവരെ പ്രത്യേകം പരിചയപ്പെടുത്തുകയും ചെയ്തു. എല്ലാ കുട്ടികൾക്കും മധുരo വിതരണം ചെയ്തു.

പ്രവേശനോത്സവത്തിന്റെ ഭാഗമായി പരിസരo മനോഹരമായ രീതിയിൽ അണിയിച്ച് ഒരുക്കിയിരുന്നു. കൊടി തോരണങ്ങൾ കൊണ്ട് സ്കൂൾ അലങ്കരിച്ചിരുന്നു. കൃത്യം 10 മണിക്ക് തന്നെ കുട്ടികൾ എല്ലാവരും എത്തിച്ചേർന്നു. പുതിയൊരു വർഷത്തിന്റെ ആഹ്ലാദവും ആവേശവും എല്ലാ കുട്ടികളിലും കാണാൻ ഉണ്ടായിരുന്നു

https://m.facebook.com/story.php?story_fbid=pfbid025yEUcijB8JHNi5VgSoqrLNS7hgXCLPs3E9qGbtgHv5aB4ayM32zoeBehhpzxA1Gkl&id=100077454146941&mibextid=ZbWKwL

ലോക പരിസ്ഥിതി ദിനാചരണം

അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം ജൂൺ 5, വ്യാഴാഴ്ച നടക്കുകയുണ്ടായി. അന്നേ ദിവസം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് പ്രീതി ടീച്ചറിന്റെ ആഭിമുഖ്യത്തിൽ  സ്കൂൾ അസംബ്ളി കൂടുകയും, പരിസ്ഥിതി ദിനാചരണത്തിൻ്റേയും  പരിസ്ഥിതി സംരക്ഷണത്തിൻ്റേയും ആവശ്യകതയെ കുറിച്ച്  പ്രീതി ടീച്ചർ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു അതിനുശേഷം പരിസ്ഥിതി ദിനപ്രതിജ്ഞ 7 -)ം ക്ലാസ്സിലെ ഗൗതമി.ആർ പറയുകയും എല്ലാ അധ്യാപകരും, കുട്ടികളും അത് ഏറ്റുപറയുകയും ചെയ്തു. "ചങ്ങാതിക്ക് ഒരു മരം" എന്ന പദ്ധതി നടപ്പിലാക്കി. കുട്ടികൾ കൊണ്ടുവന്ന ചെടികൾ അവരുടെ പ്രിയപ്പെട്ട കൂട്ടുകാർക്ക് കൈ മാറി കൊണ്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു.

https://www.facebook.com/share/v/1PnMzbW8Lx/

വായനാദിനം

            അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 19 ന് വായനാദിനം ഗംഭീരമായി ആഘോഷിച്ചു. സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് smt. പ്രീതി. എച്ച്. പിള്ള ഉദ്ഘാടനം നിർവഹിച്ചു. വായനയുടെ പ്രാധാന്യം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. വായനാദിന പ്രതിജ്ഞ  വിദ്യാർത്ഥിനി ആയ ദക്ഷ ചൊല്ലി കൊടുത്തു. വായനാദിന ക്വിസ്, പോസ്റ്റർ നിർമാണം, ചിത്ര രചന, കവിത രചന, എന്നിവയും കുട്ടികളുടെ വിവിധ പരിപാടി കളും നടത്തി. കവിതകളുടെ ദൃശ്യവിഷ്കരം നടത്തി.സീനിയർ അദ്ധ്യാപകൻ ആയ ശ്രീ. രതീഷ്. ജി കുട്ടികൾക്ക് പ്രേത്യേക ക്ലാസ്സ്‌ എടുത്തു.  മലയാളം ക്ലബ്ബിന്റ ചുമതലയുള്ള പാർവതി ടീച്ചർ നന്ദി അറിയിച്ചു.

https://www.facebook.com/share/v/1FCoANMkXd/

യോഗദിനം           

2025-ലെ ഔദ്യോഗിക തീം " ഒരു ഭൂമി, ആരോഗ്യത്തിന് യോഗ എന്നതാണ്. വ്യക്തിഗത ക്ഷേമവും ഗ്രഹങ്ങളുടെ ആരോഗ്യവും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇത് എടുത്തുകാണിക്കുന്നു. വ്യക്തിപരമായ രോഗശാന്തിക്കും കൂട്ടായ സുസ്ഥിരതയ്ക്കുമുള്ള ഒരു ഉപകരണമായി യോഗ സ്വീകരിക്കാൻ തീം എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.

                 യോഗദിനത്തിൽ സ്കൂളിലെ സീനിയർ അധ്യാപകൻ ശ്രീ.രതീഷ് കുട്ടികൾ യോഗ അഭ്യസിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് വിശദമായി പറഞ്ഞു മനസ്സിലാക്കി . തുടർന്ന് U.P ക്ലാസ്സിലെ കുട്ടികൾക്കായി സ്കൂളിലെ അധ്യാപികമാരായ ശ്രീമതി പാർവ്വതി B, ശ്രീമതി രശ്മി K എന്നിവർ വിവിധ യോഗാസനങ്ങൾ പരിചയപ്പെടുത്തി. പ്രാണായാമം, സൂര്യനമസ്കാരം എന്നിവ കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു. സ്കൂളിലെ കുട്ടികളായ വൈഷ്ണവ്, അർജ്ജുൻ എന്നിവർ യോഗാസനങ്ങൾ കുട്ടികളെ ചെയത് കാണിച്ചു. ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 2.30 മുതൽ 3.30 വരെ ആയിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

https://www.facebook.com/share/v/1AqV4wb24c/

https://www.facebook.com/share/p/19M8Joi7Bi/

ലോക ലഹരി വിരുദ്ധ ദിനം

സുംബാ ഡാൻസ് ഉദ്ഘാടനം

2025 ലെ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ ജൂൺ 26 നു കൃത്യം പത്തു മണിക്ക് പ്രത്യേക അസംബ്ലിയോട് കൂടി സ്കൂൾ ഓഡിറ്റോറിയത്തിൽ ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. സ്കൂൾ അധ്യാപികയായ ശ്രീവിദ്യ ടീച്ചർ സ്വാഗതം ആശംസിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ സീനിയർ അധ്യാപകനായ രതീഷ് സാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കേരള സർക്കാരിന്റെ ലഹരി വിരുദ്ധ സന്ദേശം കുട്ടികളെ ശ്രീവിദ്യ ടീച്ചർ അറിയിച്ചു. ജീവിതത്തിൽ കണ്ടിട്ടുള്ളതും കേട്ടതുമായ അനുഭവങ്ങൾ പങ്കുവെച്ച് ലഹരി വസ്തുക്കളുടെയും മയക്ക് മരുന്നുകളുടെയും ഉപയോഗം എത്രത്തോളം ദൂഷ്യമുള്ളതാണെന്ന് കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ രസകരമായ ഒരു ക്ലാസ്സ്‌ രതീഷ് സാർ എടുത്തു. തുടർന്ന് ലഹരിക്കെതിരെ ഒരു ഫ്ലാഷ് മോബ് കുട്ടികൾ നടത്തി. പോസ്റ്റർ നിർമ്മാണം, കൊളാഷ് തുടങ്ങിയ മത്സരങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി.

ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കുട്ടികൾക്ക് മാനസിക പിരിമുറുക്കം കുറയ്ക്കുന്നത്തിനും മാനസിക ഉല്ലാസത്തിനും സുംബാ ഡാൻസ് സംഘടിപ്പിച്ചു. കുട്ടികളോടൊപ്പം അധ്യാപകരും ഒത്തുചേർന്ന് സുംബായിൽ പങ്കെടുത്തു. എല്ലാവർക്കും അത് കൗതുകമുള്ളവാക്കി. ആഴ്ചയിൽ ഒരു ദിവസം ഓരോ ക്ലാസിലും കുട്ടികളെ കൊണ്ട് സുംബാ ഡാൻസ് പ്രാക്ടീസ് നടത്തണമെന്ന് അറിയിച്ചു.

https://www.facebook.com/share/v/1C5TA8hh72/

ചങ്ങാതിക്ക് ഒരു മരം

അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിലെ ചങ്ങാതിക്ക് ഒരു മരം പദ്ധതിയുടെ ഉദ്ഘാടനം ജുൺ 25 ബുധനാഴ്ച നടക്കുകയുണ്ടായി. അന്നേ ദിവസം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് പ്രീതി ടീച്ചറിന്റെ ആഭിമുഖ്യത്തിൽ  സ്കൂൾ അസംബ്ളി കൂടുകയും, ചങ്ങാതിക്ക് ഒരു മരം പദ്ധതിയുടെ ആവശ്യകതയെകുറിച്ച്  പ്രീതി ടീച്ചർ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. കുട്ടികൾ കൊണ്ടുവന്ന ചെടികൾ അവരുടെ പ്രിയപ്പെട്ട കൂട്ടുകാർക്ക് കൈ മാറി.

https://www.facebook.com/share/v/1BEyYWv4kU/

വായന പക്ഷാചരണം

                             അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ വൈ എം എ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണ സമാപനം ജൂലൈ 7 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ഈശ്വര പ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. സ്കൂളിലെ മുതിർന്ന അധ്യാപിക ശ്രീമതി പാർവതി ബി സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ശ്രീ എം ആർ ശശി അധ്യക്ഷതവഹിച്ചു. ബഹുമാനപ്പെട്ട ചങ്ങനാശ്ശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിൾ യോഗം ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സണൽ ശ്രീമതി മഞ്ജു സുജിത്ത് മുഖ്യപ്രഭാഷണം നടത്തി. പിന്നീട് തൃക്കൊടിത്താനം മൂന്നാം വാർഡ് മെമ്പർ ശ്രീമതി മറിയാമ്മ മാത്യു, താലൂക്ക് ലൈബ്രറി കൗൺസിലർ എക്സിക്യൂട്ടീവ് അംഗം ജെയിംസ് വർഗീസ്, സീനിയർ അധ്യാപിക ശ്രീമതി ശ്രീവിദ്യ സി എന്നിവർ ആശംസകൾ നേർന്നു. ലൈബ്രറി സെക്രട്ടറി ശ്രീ.പി ആർ ബാലൻ കൃതജ്ഞത പറഞ്ഞു.

വായന പക്ഷാചരണത്തോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനം എംഎൽഎ കുട്ടികൾക്ക് നൽകി. സമ്മേളനാന്തരം കുട്ടികളുടെ മനോഹരമായ കലാപരിപാടികൾ നടത്തപ്പെട്ടു.

https://www.facebook.com/share/v/19Bv5Jbnys/

വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾതല ഉദ്ഘാടനം

          അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ 2025-26 അധ്യായന വർഷത്തെ  വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ഉദ്ഘാടനം ജൂലൈ 7 തിങ്കളാഴ്ച വിപുലമായ രീതിയിൽ നടന്നു. രാവിലെ 11 മണിയോടെ കുമാരി ജസ്വിയ കുര്യാക്കോസിന്റെയും കുമാരി അഹല്യ വത്സലന്റെയും ഈശ്വര പ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. സ്കൂളിലെ മുതിർന്ന അധ്യാപിക ശ്രീമതി ശ്രീവിദ്യ. സി സ്വാഗതം ആശംസിച്ചു. സ്കൂൾ വിദ്യാരംഗം കൺവീനർ ശ്രീമതി ശൈലജ പി. പി അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി എസ്. ബി ഹയർസെക്കൻഡറി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ ശ്രീ വർഗീസ് ആന്റണി അവർകൾ ഉദ്ഘാടനം നിർവഹിക്കുകയും, വായനയുടെ പ്രാധാന്യത്തെ പറ്റിയും യാത്രാവിവരണപുസ്തകങ്ങളുടെ സ്വാധീനത്തെ പറ്റിയും കുട്ടികളോട് സംസാരിച്ചു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് കുമാരി ഗൗതമി. ആർ ആശംസ അറിയിച്ചു. പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. സ്കൂൾ അധ്യാപകനായ ശ്രീ ഉണ്ണികൃഷ്ണൻ നായർ കൃതജ്ഞത അറിയിച്ചു.

https://www.facebook.com/share/v/1EfbgiNEMH/

ബഷീർ ദിനം

അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ 2025-26 അധ്യായന വർഷത്തെ ബഷീർ ദിന അനുസ്മരണം ജൂലൈ 7 തിങ്കളാഴ്ച വിപുലമായ രീതിയിൽ നടന്നു. രാവിലെ 11 മണിയോടെ കുമാരി ജസ്വിയ കുര്യാക്കോസിന്റെയും കുമാരി അഹല്യ വത്സലന്റെയും ഈശ്വര പ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. സ്കൂളിലെ മുതിർന്ന അധ്യാപിക ശ്രീമതി ശ്രീവിദ്യ. സി സ്വാഗതം ആശംസിച്ചു. അധ്യാപികയായ ശ്രീമതി ശൈലജ പി. പി അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി എസ്. ബി ഹയർസെക്കൻഡറി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ ശ്രീ വർഗീസ് ആന്റണി അവർകൾ ഉദ്ഘാടനം നിർവഹിക്കുകയും, വായനയുടെ പ്രാധാന്യത്തെ പറ്റിയും യാത്രാവിവരണപുസ്തകങ്ങളുടെ സ്വാധീനത്തെ പറ്റിയും കുട്ടികളോട് സംസാരിച്ചു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് കുമാരി ഗൗതമി. ആർ ആശംസ അറിയിച്ചു.

വൈക്കം മുഹമ്മദ് ബഷീർ എന്ന സാഹിത്യകാരന്റെ ജീവചരിത്രത്തെക്കുറിച്ച് പറയുകയും അദ്ദേഹത്തിന്റെ പ്രധാന കൃതികൾ പരിചയപ്പെടുത്തുകയും ചെയ്തു. ബഷീറിന്റെ കൃതികളിലെ പ്രധാന കഥാപാത്രങ്ങളെ കുറിച്ചുള്ള കവിത അവതരിപ്പിച്ചു. "ബാല്യകാലസഖി" എന്ന ബഷീറിന്റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി കുട്ടികൾ ലഘുനാടകം അവതരിപ്പിച്ചു. സ്കൂൾ അധ്യാപകനായ ശ്രീ ഉണ്ണികൃഷ്ണൻ നായർ കൃതജ്ഞത അറിയിച്ചു.

https://www.facebook.com/share/v/15uUEdB9dN/

സംസ്കൃത കൗൺസിൽ രൂപീകരണം

അയർക്കാട്ടുവയൽ പയനിയർ യു. പി. സ്കൂളിൽ 2025-26 അധ്യയനവർഷത്തെ സംസ്‌കൃതകൗൺസിൽ രൂപീകരണ യോഗം ജൂൺ 20 വെള്ളിയാഴ്ച രാവിലെ 11.30 ന് കൂടുകയുണ്ടായി. സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി പ്രീതി എച്ച്. പിള്ളയുടെ അധ്യക്ഷതയിൽ കുമാരി ജെസ്വിയ കുര്യാക്കോസിന്റെ ഈശ്വരപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സംസ്കൃത അധ്യാപിക ശ്രീമതി ശൈലജ പി. പി. സ്വാഗതം ആശംസിച്ചു. ഈ അധ്യയന വർഷത്തെ കൗൺസിൽ നടത്തിപ്പിനെ കുറിച്ചും സംസ്കൃത ദിനം, സംസ്കൃത ക്ലബ്ബ് മുതലായവ എങ്ങനെ നടത്തുമെന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. മുതിർന്ന അധ്യാപകനായ ശ്രീ രതീഷ് ജി. ആശംസകൾ അർപ്പിച്ചു. കൗൺസിൽ പ്രസിഡന്റായി പ്രധാന അധ്യാപിക ശ്രീമതി പ്രീതി എച്ച്. പിള്ളയെയും സെക്രട്ടറിയായി സംസ്കൃത അധ്യാപിക ശ്രീമതി ശൈലജ പി. പി. യേയും തെരഞ്ഞെടുത്തു. കുട്ടികളിൽ നിന്ന് 9 നിർവാഹക സമിതി അംഗങ്ങളെയും, സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികളെയും കൗൺസിൽ അംഗങ്ങളായും തെരഞ്ഞെടുത്തു. സ്കൂൾ ലീഡർ മാസ്റ്റർ നകുൽ കൃഷ്ണ കൃതജ്ഞത അറിയിച്ചു. 12.30 യോടുകൂടി യോഗം സമംഗളം പര്യവസാനിച്ചു.

*നിർവാഹക സമിതി അംഗങ്ങൾ*

1.നകുൽ കൃഷ്ണ.

2.വൈഷ്ണവ് യു.

3.അഭിമന്യു പി.

4.കാർത്തിക്  കെ.

5.ഡേവിസ് ജോബി.

6.ഗൗതമി ആർ.

7.നന്ദന പ്രശാന്ത്.

8.ജെസ്വിയ കുര്യാക്കോസ്.

9.രുദ്രപ്രിയ. പി. പി.

ചാന്ദ്രദിനം

2025 26 അധ്യായനവർഷത്തെ ചാന്ദ്രദിനം സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽആചരിച്ചു.കുട്ടികളെ കൊണ്ട് ചന്ദ്രനുമായി ബന്ധപ്പെട്ട കവിതകൾ കഥകൾ രചനകൾ തുടങ്ങിയവ തയ്യാറാക്കി.ബഹിരാകാശ യാത്ര നടത്തിയിരിക്കുന്ന യാത്രികർ അതിൽ പ്രധാനമായും  ഇന്ത്യക്കാർ എന്നിവരെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുത്തു കൊടുത്തു.അവസാനമായി ബഹിരാകാശ യാത്ര നടത്തിയ ശുഭാം ശു ശുക്ലയെ കുറിച്ച് വിശദമായ ഒരു വിവരണം കുട്ടികളിൽ എത്തിക്കുവാൻ സാധിച്ചു. കുട്ടികൾ തയ്യാറാക്കിയ രചനകളും,ചന്ദ്രനുമായി ബന്ധപ്പെട്ട കടങ്കഥകൾ.പോസ്റ്ററുകൾ ,ചിത്രങ്ങൾ,ബഹിരാകാശ യാത്രികരുടെ വിവരങ്ങൾ, ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയുമായി ബന്ധപ്പെട്ട പത്ര കട്ടിങ്ങുകൾ ഇവ ചേർത്ത് _*ചന്ദ്രിക*_ എന്ന പേരിൽ ഒരു പതിപ്പ് തയ്യാറാക്കി. ജൂലൈ 21 ചാന്ദ്രദിനത്തിൽ ചന്ദ്രികയുടെ പ്രകാശനം ഹെഡ്മിസ്ട്രസ്സ് പ്രീതി ടീച്ചർ നിർവഹിച്ചു. തുടർന്ന് കുട്ടികൾക്ക് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണ മത്സരവും ക്വിസ് മത്സരവും നടത്തി.

https://www.facebook.com/share/p/172qx4apK5/

ഹിരോഷിമ ദിനം

        2025 -26 നു ഓഗസ്റ്റ് 6 നു ഹിരോഷിമ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പ്രധാന അധ്യാപിക പ്രീതി ടീച്ചറുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടന്നു. 1945 ഓഗസ്റ്റ് 6നു ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്ക് നേരെ ആറ്റം ബോംബ് ആക്രമണം നടന്നത് എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് ആ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

തുടർന്ന് ഏഴാം ക്ലാസിലെ കുട്ടികൾ  "യുദ്ധം മാനവരാശിക്ക് അനിവാര്യമാണോ അല്ലയോ" എന്ന വിഷയത്തെക്കുറിച്ച് ഒരു ഡിബേറ്റ് നടത്തി. രണ്ട് ചേരികളും അവരവരുടെ ഭാഗം ശക്തിയായി വാദിച്ചു. വളരെ നല്ല രീതിയിൽ ഡിബേറ്റ് അവസാനിപ്പിച്ചു. തുടർന്ന് യുപി തലത്തിൽ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തി.

https://www.facebook.com/share/p/1GxBDbaNbV/

സംസ്കൃതദിനാചരണം

അയർക്കാട്ടുവയൽ പയനിയർ യു. പി. സ്കൂളിൽ ആഗസ്റ്റ് 13 ബുധനാഴ്ച സംസ്കൃത ദിനാചരണം സമുചിതമായി ആഘോഷിച്ചു. രാവിലെ 10.30 ന്  കുമാരി ജെസ്വിയാ കുര്യാക്കോസിന്റെ ഈശ്വപ്രാർഥയോടെ പരിപാടികൾ ആരംഭിച്ചു. കുമാരി അനാമിക വിവേകിന്റെ അധ്യക്ഷതയിൽ  മാസ്റ്റർ കെ. എ. നാകുൽ കൃഷ്ണ സ്വാഗതം ആശംസിച്ചു.മുഖ്യാതിഥി ശ്രീമതി സേതു കൃഷ്ണൻ സംസ്കൃത ദിനം ഉദ്ഘാടനം ചെയ്യുകയും കുട്ടികളുടെ ഇന്നത്തെ ജീവിതത്തിലെ പെരുമാറ്റങ്ങളെ കുറിച്ചും ജീവിതത്തിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സംസ്കൃത ഭാഷ പഠിക്കേണ്ടതിൻറെ ആവശ്യകതയെ കുറിച്ചും  പറഞ്ഞുകൊടുത്തു. പ്രധാന അധ്യാപിക ശ്രീമതി പ്രീതി എച്.പിള്ള സംസ്കൃത ദിന സന്ദേശം നൽകി. സംസ്കൃത ഭാഷ ദേവഭാഷയാണെന്നും സംസ്കൃതം സംസ്കാരമാണെന്നും അത് പഠിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.

മാസ്റ്റർ അഭിനവ് ഉല്ലാസ് സംസ്കൃതദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും എല്ലാവരും അത് ഏറ്റു ചൊല്ലുകയും ചെയ്തു. മാസ്റ്റർ വൈഷ്ണവ് ഇന്നത്തെ വാർത്ത സംസ്കൃതത്തിൽ അവതരിപ്പിച്ചു. കുമാരി ഗൗതമി ആർ സംസ്കൃത ദിനത്തെ കുറിച്ച് പ്രഭാഷണം നടത്തി. അധ്യാപകനായ ശ്രീ രതീഷ് ജി,  കുമാരി ആരണ്യ പ്രമോദ് എന്നിവർ ആശംസകൾ അർപ്പിച്ചു. സംസ്കൃത അധ്യാപിക ശ്രീമതി ശൈലജ പി. പി. സംസ്‌കൃതഭാഷയുടെ മഹത്വത്തക്കുറിച്ചും ഭാഷ തുടർന്നു പഠിക്കണമെന്നും ബോധ്യപ്പെടുത്തിക്കൊടുത്തു. കുട്ടികൾ സുഭാഷിതം, ഗാനാലാപനം നൗകാ ഗാനം സംഘഗാനം എന്നിവ അവതരിപ്പിച്ചു. കുമാരി അശ്വതി വിഎസ് കൃതജ്ഞത അറിയിച്ചു.

https://www.facebook.com/share/v/16Q38xApJb/

സ്വാതന്ത്ര്യ ദിനാഘോഷം

  2025 ആഗസ്ത് 15 വെള്ളിയാഴ്ച പ്രഥമഅദ്ധ്യാപിക ശ്രീമതി പ്രീതി എച്ച്  പിള്ളയുടെ അധ്യക്ഷതയിൽ സ്വാതന്ത്ര ദിന പരിപാടികൾക്ക് തുടക്കം കുറിച്ചു. രാവിലെ 9 മണിക്ക് എം .എം തോമസ് മാടക്കാട്ട് ( എക്സ് മിലിട്ടറി ) ദേശിയ പതാക ഉയർത്തി . അധ്യാപകൻ ശ്രീ രതീഷ് ജി യുടെ നേതൃത്വത്തിൽ കുട്ടികൾ എല്ലാവരും ദേശീയ പതാകയെ അഭിവാദ്യം ചെയ്തുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് സന്നിഹിതരായി . തുടർന്ന് ദേശഭക്തിഗാനത്തോടെ കാര്യപരിപാടികൾ ആരംഭിച്ചു . പരിപാടിയിൽ  പങ്കെടുക്കുവാൻ വന്ന എല്ലാവർക്കും സിസ്റ്റർ സ്നേഹ സ്വാഗതം ആശംസിച്ചു . പ്രഥമ അദ്ധ്യാപിക ശ്രീമതി പ്രീതി എച്ച് പിള്ളയുടെ  അധ്യക്ഷ പ്രസംഗത്തിന് ശേഷം ശ്രീ എം .എം തോമസ് മാടക്കാട്ടു (എക്സ് മിലിട്ടറി ) ദേശത്തിന് സ്വാതന്ത്ര്യം നേടിത്തന്ന മഹാരഥന്മാരെ കുറിച്ച് സംസാരിക്കുകയും സ്വാതന്ത്ര്യ സമര സേനാനികളുടെ  ചിത്രങ്ങൾക്ക്  മുന്നിൽ  ദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തി സമ്മേളനം ഉദ്‌ഘാടനം ചെയ്തു . തുടർന്ന് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പുഷ്പാർച്ചന നടത്തി . സീനിയർ അധ്യാപകൻ ശ്രീ രതീഷ് ജി ആശംസൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു . തുടർന്ന് വേദിയിൽ ദേശഭക്തിഗാനം ,പ്രസംഗം , സംഘനൃത്തം തുടങ്ങിയ കുട്ടികളുടെ കലാപരിപാടികൾ നടന്നു . സ്വാതന്ത്ര്യ ദിന വാരാഘോഷത്തോടനുബന്ധിച്ച സ്കൂൾ തലത്തിൽ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു .സ്വാതന്ത്ര്യ ദിനാഘോഷപരിപാടിയിൽ പങ്കെടുക്കുവാൻ വന്ന എല്ലാവർക്കും ടി ടി സി വിദ്യാർഥിനി കുമാരി അപർണ നന്ദി രേഖപ്പെടുത്തി. തുടർന്ന് എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തുക്കൊണ്ട് കാര്യപരിപാടികൾ  അവസാനിച്ചു.

https://www.facebook.com/share/v/1CdgwjEU4p/

കർഷകദിനം

                    2025 ഓഗസ്റ്റ് 18-ന് ഞങ്ങളുടെ സ്കൂളിൽ കർഷകദിനം ആചരിച്ചു. പരിപാടി സ്കൂൾ പ്രധാനാധ്യാപികയുടെ നേതൃത്വത്തിൽ ആരംഭിച്ചു.കുട്ടികൾ കാർഷിക ഗാനങ്ങൾ ആലപിക്കുകയും കവിതകൾ അവതരിപ്പിക്കുകയും ചെയ്തു.

പ്രകൃതിയെ സ്നേഹിക്കുന്ന കൃഷിയോട് അഭിനിവേശം പുലർത്തുന്ന സ്കൂൾ മാനേജരായ എം. ആർ. ശശി സാറിന് സ്നേഹാദരവ് നൽകി.കൃഷിയെക്കുറിച്ചും അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം കുട്ടികൾക്ക് വളരെ വിശദമായിത്തന്നെ പറഞ്ഞു കൊടുത്തു. കർഷകദിനത്തിൻ്റെ ഭാഗമായി സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കാനുള്ള കാര്യങ്ങൾ ചെയ്യുന്നതിനെ ക്കുറിച്ച് പ്രീതിടീച്ചർ കുട്ടികളോട് പറഞ്ഞു. കർഷക ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ തയാറാക്കിയ ‘മണ്ണിൻ്റെ മൊഴി’ എന്ന കൃഷിപ്പതിപ്പ് പ്രീതി ടീച്ചർ പ്രകാശനം ചെയ്തു. കർഷകരുടെ പ്രാധാന്യം, പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, എല്ലാവർക്കും മനസ്സിലാക്കിക്കൊടുത്ത ദിനമായിരുന്നു ഇത്.

https://www.facebook.com/share/p/19DGp5U29k/

ഓണാഘോഷം

അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം അതിഗംഭീരമായി നടന്നു. 29/08/2025 ന് സ്കൂൾ മാനേജർ ശശി സാർ, ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചർ, സീനിയർ അധ്യാപിക ശൈലജ ടീച്ചർ, സ്കൂൾ ലീഡർ വൈഷ്ണവ്. യു  എന്നിവർ ചേർന്ന് ദീപം തെളിയിച്ച്  ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

സദ്യഘട്ടങ്ങൾ ഒരുക്കുന്നതിനായി ഓണാഘോഷത്തിന്റെ  തലേന്ന് തന്നെ പിടിഎ അംഗങ്ങളും അധ്യാപകരും സ്കൂളിൽ ഒത്തുചേർന്നു. ഓണാഘോഷത്തിന്റെ പകിട്ടുകൂട്ടുന്നതിനായി മാവേലിയെ ഒരുക്കുകയും കുട്ടികൾ ആവേശത്തോടെ മാവേലിയെ സ്വീകരിക്കുകയും ചെയ്തു. ശേഷം കുട്ടികൾ എല്ലാവരും ചേർന്ന് അത്തപ്പൂക്കളം ഒരുക്കി. ഓണാഘോഷത്തിന്റെ ഭാഗമായി മലയാളി മങ്ക മത്സരം നടത്തുകയുണ്ടായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളും അതിമനോഹരമായി മത്സരത്തിന് ഒരുങ്ങി എത്തി. വിവിധതരം ഓണക്കളികൾ, വടംവലി മത്സരം, കുട്ടികളുടെ പ്രോഗ്രാമുകൾ എന്നിവയോട് കൂടി ഓണാഘോഷം അതിഗംഭീരമാക്കി. ഓണാഘോഷ പരിപാടികൾക്ക് ശേഷം കുട്ടികൾക്ക് രുചികരമായ സദ്യ വിളമ്പി. മാവേലിയും, പൂക്കളവും, ഓണക്കളികളും, സദ്യയും ഒക്കെയായി വളരെ മനോഹരമായി തന്നെ ഈ വർഷത്തെ ഓണവും അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ  ആഘോഷിച്ചു .

https://www.facebook.com/share/v/16oJ4sWAV5/

അധ്യാപകദിനം

ഈ വർഷത്തെ അധ്യാപക ദിനം ഓണാഘോഷത്തോടൊപ്പം ആചരിച്ചു.ഓരോ

ക്ലാസ്സിലെയും കുട്ടികളോട് അവരുടെ വീടിനടുത്തുള്ള റിട്ടയേർഡ് അധ്യാപകരെ ആദരിക്കുകയും,ആദരിക്കുന്നതിൻ്റെ

ഫോട്ടോ ക്ലാസ് group കളിൽ ഇടുകയും ചെയ്തു..കൂടാതെ ഓരോ കുട്ടിയും അവർക്ക് ഇഷ്ടമുള്ള അധ്യാപകരെ ക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കി കൊണ്ടുവരാൻ ആവശ്യപ്പെട്ടു.

അധ്യാപക ദിനവുമായി ബന്ധപ്പെട്ടുള്ള പോസ്റ്ററുകൾ തയ്യാറാക്കാൻ നിർദ്ദേശിച്ചു.സ്കൂൾ തുറന്നു വന്നപ്പോൾ കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ, കുറിപ്പ് എന്നിവയിൽ മികച്ചവയ്ക്ക്  സമ്മാനം നൽകി.

ഗാന്ധിജയന്തി

ഒക്ടോബർ 2 ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ ചെയ്തു .എൽ പി കുട്ടികൾക്കായി ഗാന്ധിജിക്ക് നിറം നൽകാനുള്ള പ്രവർത്തനങ്ങൾ ചെയ്തു. യുപി കുട്ടികൾക്ക് ഗാന്ധിജിയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ ഉൾപ്പെടുത്തി ക്വിസ് കോമ്പറ്റീഷൻ നടത്തി. ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട ഒരാഴ്ചക്കാലം സ്കൂൾ സേവനവാരമായി ആചരിക്കാൻ തീരുമാനിച്ചു. അതിൻറെ മുന്നോടിയായി വെള്ളിയാഴ്ച എല്ലാ ക്ലാസിലെ കുട്ടികളും സ്കൂളും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടു. ഇത് തുടർന്നും മുന്നോട്ടു കൊണ്ടുപോകാനുള്ള നേതൃത്വം നൽകി. സ്കൂൾ ശുചിത്വ ക്ലബ്ബിന് പ്രത്യേകം ചുമതല നൽകി.

https://www.facebook.com/share/p/1FAtEr4oNL/

ലോക കൈകഴുകൽ ദിനം

പയനിയർ യു പി സ്കൂളിൽ 15/10/25 ബുധനാഴ്ച ലോക കൈകഴുകൽ ദിനം ആചരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചർ കുട്ടികൾക്ക് കൈ കഴുകുന്ന വിധം എങ്ങനയെന്നു കാണിച്ചു കൊടുത്തു. ഒപ്പം കൈ കഴുകുന്നതിനെക്കുറിച്ചും കൈകഴുകൽ ദിനം ആചരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചു. കൈകഴുകൽ നമ്മുടെ വ്യക്തിശുചിത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണെന്ന് കുട്ടികളെ ഓർമിപ്പിച്ചു. തുടർന്ന് സ്കൂൾ ലീഡർ വൈഷ്ണവ് ഹാൻഡ്‌വാഷ് ഉപയോഗിച്ച് വൃത്തിയായും കൈകഴുകലിന്റെ വിവിധ ഘട്ടങ്ങൾ പാലിച്ചും കൈ കഴുകി കാണിച്ചു കൊടുത്തു.. സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും പങ്കാളികളായി.

https://www.facebook.com/share/p/19qFSSRPXP/

ലോക ഭക്ഷ്യ ദിനം

ഒക്ടോബർ 16

പയനിയർ യു പി സ്കൂളിൽ ലോകഭക്ഷ്യ ദിനം ആചരിച്ചു.സ്കൂൾ പ്രഥമ അധ്യാപികയുടെ നേതൃത്വത്തിൽ അന്നേ ദിവസം രാവിലെ പ്രത്യേക അസംബ്ലി നടന്നു. പോഷക ആഹാരത്തെ കുറിച്ചും അതിന്റെ അപര്യാപ്ത രോഗത്തെ കുറിച്ചും ഹെഡ്മിസ്ട്രെസ് പ്രീതി ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ആരോഗ്യകരമായ ഭക്ഷണത്തെ കുറിച്ച് സയൻസ് അധ്യാപികയായ സ്വപ്ന ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. നേരത്തെ നിർദേശം കൊടുത്തതിനു അനുസരിച്ചു കുട്ടികൾ പോഷക സമൃദ്ധമായ വിവിധ തരം ഭക്ഷണ വിഭവങ്ങളുടെ പ്രദർശനം നടത്തി.

https://www.facebook.com/share/v/1A7KgFWTbq/

കേരളപ്പിറവി ദിനം

അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിൽ 3-11-2025 തിങ്കളാഴ്ച കേരളപ്പിറവിദിനം ആചരിച്ചു. 5, 6, 7 ക്ലാസുകളിലെ കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. 3, 4 കുട്ടികൾക്കായി ചിത്രരചനാ മത്സരവും 1, 2 ക്ലാസുകളിലെ കുട്ടികൾക്കായി കളറിംഗ് മത്സരവും നടന്നു. നിരവധി കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. പ്രത്യേക അസംബ്ലി കൂടുകയും ബഹാമാനപ്പെട്ട ഹെഡ്മിസ്ട്രസ് കേരളപ്പിറവിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. മത്സരങ്ങളിൽ വിജയികളായവർക്ക് അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

ശിശുദിനാഘോഷം

അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് പ്രീതി എച്ച്പിള്ള പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയം മനോഹരങ്ങളായ ബലൂണുകൾ കൊണ്ട് ആകർഷകമാക്കിയിരുന്നു. കുട്ടികൾക്ക് ചാച്ചാജി മത്സരം സംഘടിപ്പിച്ചു. തുടർന്ന് ജവഹർലാൽ നെഹ്റുവിന്റെ ചരിത്രം ഉൾക്കൊള്ളുന്ന പ്രസംഗം കുട്ടികൾ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പുസ്തകങ്ങൾ വൈഷ്ണവ് പരിചയപ്പെടുത്തി. കുട്ടികൾ ശിശുദിന ഗാനങ്ങൾ ആലപിച്ചു. എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു.

ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശ്ശേരി മീഡിയ വില്ലേജ് ഒരുക്കിയ കുട്ടികളാണ് താരം എന്ന ശിശുദിന പരിപാടിയിൽ സ്കൂളിൽ നിന്നും 30 കുട്ടികൾ പങ്കെടുത്തു. സ്കൂൾ ലീഡർ വൈഷ്ണവ്,നകുൽ കൃഷ്ണ എന്നിവർ ആണ് കുട്ടികളെ നയിച്ചത്. നകുൽ കൃഷ്ണയുമായി പ്രത്യേക അഭിമുഖം മീഡിയ വില്ലേജിൽ നടന്നു. റേഡിയോ ജോക്കിമാരായി കുട്ടികളെ മാറ്റിക്കൊണ്ടുള്ള പരിപാടി വളരെ ഹൃദയസ്പർശിയായി തോന്നി. കുട്ടികളുടെ സിനിമ പ്രദർശനം,അഭിമുഖം,കുട്ടികളും പാട്ടും,തുടങ്ങിയ മേഖലകൾ അവർ പരിചയപെട്ടു.

https://www.facebook.com/share/v/17cFSEz8oX/

ഭിന്നശേഷി ദിനം           

അയൽക്കാട്ടുവയൽ പയനിയർ യുപി സ്കൂളിലെ ഭിന്നശേഷി ദിനം ഡിസംബർ മൂന്നാം തീയതി പ്രത്യേക അസംബ്ലിയോട് കൂടി നടത്തുകയുണ്ടായി. ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹത്തിൽ ഒറ്റപ്പെടുത്താതെ മറ്റുള്ള കുട്ടികൾക്ക് ഒപ്പമാണ് എന്ന ഓർമ്മപ്പെടുത്തലാണ് ഭിന്നശേഷി ദിനം എന്ന് ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചർ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സ്കൂൾതല ചിത്രരചന മത്സരം നടത്തുകയുണ്ടായി. പ്രത്യേക അസംബ്ലി കൂടി കുട്ടികളുടെ വിവിധ പരിപാടികൾ നടത്തുകയും ചെയ്തു .

https://www.facebook.com/share/v/1CzLLpbsSd/