അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
സമകാലീന കാലഘട്ടത്തിൽ ശുചിത്വം എന്നുള്ളത് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കാര്യം ആയി മാറിയിരിക്കുന്നു. ഒന്നു രണ്ടു മാസമായി ശുചിത്വത്തിന്റെ പ്രാധാന്യത്തെ പറ്റി കൊച്ചു കുഞ്ഞുങ്ങൾ മുതൽ പ്രായാധിക്യത്തിൽ എത്തിയവർ വരെ വളരെ വ്യക്തമായ ഒരു ധാരണയിൽ എത്തിയിട്ടുണ്ട്. കൈകൾ ശരിയായി വെള്ളവും സോപ്പും ഉപയോഗിച്ച് 10 സെക്കന്റ് ഉരച്ചുകഴുകാവുന്നതാണ്. അതിനു ശേഷം വ്യത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക കണ്ണ് മൂക്ക് വായ മുതലായ സ്ഥലങ്ങളിൽ സ്പർശിക്കുന്നതിനു മുമ്പ് കൈൾ വ്യത്തിയായി കഴുകുക. ഭക്ഷണം പാകം ചെയ്യുന്നതിനു മുൻപും കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കുന്നതിനു മുൻപും കൈൾ വ്യത്തിയായി കഴുകുക നമ്മുടെ വസ്ത്രങ്ങളും നഖങ്ങളും പല്ലും ചെവികളും മുടിയും മുഖവും വ്യത്തിയായി സൂക്ഷിക്കുക. സര്യ പ്രകാശം ജലത്തെ കൂടുതൽ സുരക്ഷിതമാക്കുന്നു. പാത്രങ്ങൾ കഴുകിയതിനു ശേഷം വെയിലത്തു വെച്ച് ഉണക്കുക. സ്കൂളിന്റെ കോമ്പൗണ്ട് മലിന വിമുക്തവും വ്യത്തിയുള്ളതുമായിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക. കൊറോണ വൈറസിന്റെ പ്രതിസന്ധി നിറഞ്ഞു നിൽക്കുന്ന ഈ സമയത്ത് നമുക്ക് നല്ല ഒരു നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാണ് എനിക്ക് തോന്നുന്നത്.കാരണം ആളുകൾ ശുചിത്വത്തെ പറ്റി നല്ല രീതിയിൽ മനസ്സിലാക്കി അതിനോടൊപ്പം തന്നെ നമ്മുടെ അന്തരീക്ഷം ശുദ്ധമായി lockdown കാലത്ത് വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് ഗണ്യമായി കുറയുകയും വ്യവസായങ്ങൾ പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തതോടെ വായു ശുദ്ധമായി എന്നു മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇനിയും മഴക്കാലത്തിന്റെ സമയമാണ്. കൊതുകുകൾ വളരാനുള്ള സാഹചര്യം വളരെ കൂടുതലാണ്.മഴക്കാല രോഗങ്ങളും സാംക്രമിക രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ആയതിനാൽ വ്യക്തി ശുചിത്വത്തിനോടൊപ്പം തന്നെ പരിസര ശുചിത്വവും ജിവിതത്തിൽ വളരെ പ്രാധാന്യമുള്ളതാണ്.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം