ഉള്ളടക്കത്തിലേക്ക് പോവുക

അഡിഷണൽ സ്കിൽ അക്യുസിഷൻ പ്രോഗ്രാം(എ.എസ്.എ.പി.)

Schoolwiki സംരംഭത്തിൽ നിന്ന്

ഡിഗ്രി, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് നൈപുണ്യ വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടു കൂടി കേരള സംസ്ഥാന സർക്കാർ ആരംഭിച്ച പ്രോഗ്രാമാണ് ASAP. കേരളത്തിലെ യുവ സമൂഹത്തിനെ നൈപുണ്യ പഠനത്തിലൂടെ ശക്തിപ്പെടുത്തുകയാണ് ഈ പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം. ഹയർസെക്കൻഡറി എഡ്യൂക്കേഷൻ, ജെനറൽ എഡ്യൂക്കേഷൻ, ലേബർ ആൻഡ് ലോക്കൽ സെൽഫ് ഗവൺമെന്റ് ഡിപ്പാർട്ട്മെന്റ് എന്നിവ ചേർന്നാണ് ഈ പ്രോഗ്രാമിന് തുടക്കം കുറിച്ചിരിക്കുന്നത്.

പ്രധാന ഉദ്ദേശങ്ങൾ

  • തൊഴിൽ രഹിതരായ യുവാക്കൾക്ക് സ്വയം തൊഴിൽ ലഭ്യമാക്കുകയും വ്യാവസായിക ബന്ധം ത്വരിതപ്പെടുത്തി കൊണ്ട് യുവാക്കൾക്കിടയിൽ തൊഴിൽ ശക്തി വർധിപ്പിക്കുകയും ചെയ്യുക.
  • റെഗുലർ വിദ്യാഭ്യാസത്തോടൊപ്പം തന്നെ മറ്റൊരു നൈപുണ്യ വിദ്യാഭ്യാസം കൂടി പരിചയപ്പെടുത്തുക.

ഫൗണ്ടേഷൻ മോഡ്യൂൾ, നൈപുണ്യ വിദ്യാഭ്യാസം, ഇന്റേൺഷിപ് എന്നിവ ഈ പ്രോഗ്രാമിനെ പ്രധാന ഘടകങ്ങളാണ്. 180 മണിക്കൂർ അടങ്ങിയ ഈ പ്രോഗ്രാമിൽ ഇംഗ്ലീഷ് സംസാരിക്കാനും കമ്പ്യൂട്ടർ പ്രാവീണ്യവും സാധ്യമാകുന്നു. ആതിഥ്യ മര്യാദ, സൗന്ദര്യവും ക്ഷേമവും (beauty and wellness), കൺസ്ട്രക്ഷൻ, കൃഷി, ഫുഡ് പ്രോസസിങ് തുടങ്ങി വിവിധ മേഖലകളെ കുറിച്ച് അറിവ് പകർന്നു കൊടുക്കുക എന്നതാണ് ഈ പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം.

2018-2019 അധ്യയനവർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്നും ആദ്യ ബാച്ച് ASAP ന്റെ ഫൗണ്ടേഷൻ പ്രോഗ്രാം പൂർത്തിയാക്കി. നമ്മുടെ SDE ശ്രീ. സാബു.എച്ച് കുട്ടികളെ വ്യക്തിത്വവികസനം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ പരിശീലനം നൽകുകയും പ്രചോദനം കൊടുക്കുകയും ചെയ്തു. കൂടാതെ ASAPIANS ന്റെ ലേഖനങ്ങൾ ഉൾപ്പെടുന്ന മാഗസിൻ REGN-BOGO പ്രകാശനം ചെയ്തു. ഒരിക്കൽകൂടി ASAPIANS കുടുംബത്തിന് എന്റെ നന്ദി അറിയിക്കുന്നു.